കുട്ടിക്കളിയല്ല കർഫ്യൂ; പത്രവായന തുടങ്ങിയ കാലംതൊട്ട് പലർക്കും അത് കശ്മീരിൽ ഇടക്കിടെ ഉണ്ടാകാറുള്ള എന്തോ ഒരു 'ആചാരം' മാത്രമാണ്, എന്നാൽ പ്രവാസികൾ കണ്ടറിഞ്ഞു; കുവൈറ്റ് ശൂന്യം

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ അതിനെ ചെറുക്കാൻ ഇന്ത്യ നിരവധി പ്രവർത്തനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒപ്പം കർഫ്യൂ എന്നത് വായിച്ചറിഞ്ഞ മലയാളികളായ നമ്മൾ അറിയാൻ പലതുണ്ട്. അതും നമ്മുടെ പ്രവാസലോകത്ത് നിന്ന്. പത്രവായന തുടങ്ങിയ കാലംതൊട്ട് പലർക്കും അത് കശ്മീരിൽ ഇടക്കിടെ ഉണ്ടാകാറുള്ള എന്തോ ഒരു ‘ആചാരം' മാത്രമാണ്. കുവൈത്തിൽ കഴിയുന്നവർ പ്രത്യേകിച്ച് നമ്മുടെ പ്രവാസികൾ ഇപ്പോൾ കർഫ്യൂ കണ്ടറിഞ്ഞു. വൈകിട്ട് അഞ്ചു മുതൽ പുലർച്ച നാലു വരെ കുവൈത്തിൽ കർഫ്യൂ ആണ് പുലർത്തിപ്പോരുന്നത്. കർഫ്യൂവിലൂടെ തന്നെ രാജ്യം നിശ്ചലമാകുന്നത് എങ്ങനെയെന്ന് അനുഭവിച്ചറിയുന്നു. ഈ സമയങ്ങളിൽ വീടുകളിൽ നിന്ന് ആരും പുറത്തിറങ്ങുന്നില്ല. രാപ്പകൽ ഭേദമെന്യെ ഇടതടവില്ലാതെ വാഹനങ്ങളുടെ ഇരമ്പം കേട്ടിരുന്ന പാതകളിൽ വാനമൊന്നുമില്ലാത്ത 11 മണിക്കൂർ മാത്രമാണ്.
ഒപ്പം അറിയേണ്ടത് ഈ സമയങ്ങൾ എന്തിനായി ചിലവഴിക്കുന്നു എന്നതാണ്. വാട്ട്സാപ്, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ സമൂഹത്തെ അടിമകളാക്കിയെന്ന ആക്ഷേപമുള്ള കാലമാണിത് എന്നതും മറക്കണ്ട. എന്നാൽ അവയൊക്കെയാണിപ്പോൾ കർഫ്യൂ കാലത്ത് ആളുകളുടെ സഹായിയായി മാറിയിരിക്കുന്നത്. സാധാരണ സമയങ്ങളിൽ പോലും അവനവന്റെ കിടക്കയിൽ മൊബൈലുകളിൽ മുഖം പൂഴ്ത്തിക്കഴിയുന്നവരെ വിമർശിച്ചിരുന്നവർക്കും ഇപ്പോൾ കൂട്ട് വാട്സാപും ഫെയ്സ് ബുക്കും ഒക്കെത്തന്നെ. സൂര്യൻ അസ്തമിക്കാൻ സമയമേറെ അവശേഷിക്കുന്ന വൈകുന്നേരം അഞ്ചു മണിക്ക് വീടണയുന്നവർക്ക് ഉറക്കം പിടിക്കാനെടുക്കുന്ന 9,10 മണിവരെയെങ്കിലും പിടിച്ചുനിൽക്കാൻ അല്ല ഉപാധിയായി സമൂഹമാധ്യമങ്ങൾ മാറിയിരിക്കുന്നത്.
അതോടൊപ്പം തന്നെ കർഫ്യൂ പാലിക്കാനുള്ളത് തന്നെയാണ് ആദ്യ ദിവസങ്ങളിൽ തന്നെ സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. ലംഘിക്കുന്നവർക്ക് 10000 ദിനാർ വരെ പിഴയും ഒരുമാസം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇത് അനുസരിക്കാത്ത ആദ്യദിവസം മൂന്നു സ്വദേശികൾ ഉൾപ്പെട അഞ്ചു പേരെയും രണ്ടാം ദിവസം 9 വിദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശികളെ നാടുകടത്തുകായും ചെയ്യും. മഹാമാരിക്കെതിരായ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ കഴിയേണ്ടിവരുന്നവർ ഉച്ചത്തിൽ തക്ബീർ മന്ത്രം ഉരുവിടുന്നതിനും കുവൈത്ത് സാക്ഷ്യംവഹിക്കുകയുണ്ടായി. അറബ് വംശജർ താമസിക്കുന്ന കെട്ടിടങ്ങളിൽനിന്ന് അത്യുച്ചത്തിൽ മുഴങ്ങുന്ന തക്ബീർ ധ്വനികൾ തിരമാലകളുടെ സഞ്ചാരംപോലെ കെട്ടിടങ്ങളിൽനിന്ന് കെട്ടിട്ടങ്ങളിലൂടെ അലയടിച്ചുകൊണ്ടിരിക്കുകയാണ്. പല കേന്ദ്രങ്ങളിലും അത് പ്രാർഥനാമന്ത്രമായി മാറിക്കഴിഞ്ഞു. മഹാമേരിയിൽനിന്ന് രക്ഷതേടി ദൈവത്തോടുള്ള പ്രാർഥനയാണ് .
https://www.facebook.com/Malayalivartha