കുവൈത്ത് പൊതുമാപ്പ് : 279 പേർ ഇന്ന് ഇന്ത്യയിലേക്ക് മടങ്ങി

കുവൈത്ത് പൊതുമാപ്പ് ആനുകൂല്ല്യം ലഭിച്ച 279 ഇന്ത്യക്കാർ ഇന്ന് നാട്ടിലേക്ക് മടങ്ങി. ജസീറ എയര്‍വേഴ്‌സിന്റെ രണ്ട് വിമാനങ്ങളിലായിട്ടായിരുന്നു ഇവരുടെ മടക്കം. ജെ.9 1421 വിമാനത്തില്‍ വിജയവാഡയിലേക്കും, 150 യാത്രക്കാരും,ജെ.9 1423 വിമാനത്തില്‍ ലഖ്‌നോവിലേക്ക് 129 യാത്ര തിരിച്ചത്. ഇന്നലെയാണ് പൊതുമാപ്പുകാരുമായുള്ള മടക്കം ആരംഭിച്ചത്.
ആദ്യ വിമാനത്തില്‍ ഒരു കൈകുഞ്ഞ് അടക്കം 145 യാത്രക്കാരുണ്ടായിരുന്നു.വ രും ദിവസങ്ങളിലായി മറ്റുള്ളവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. മൂന്ന് വിമാനങ്ങളിലായി രണ്ട് ദിവസങ്ങളിലായി 424 ഇന്ത്യക്കാര്‍ നാട്ടിലെത്തി. .
https://www.facebook.com/Malayalivartha