സൗദിയില്‍ അഞ്ച് ദിവസത്തെ ലോക്ഡൗണ്‍ തുടങ്ങി; പുറത്തിറങ്ങിയാല്‍ പിഴയും നാടുകടത്തലും; ആഭ്യന്തരവകുപ്പിന്റേതാണ് മുന്നറിയിപ്പ്

സൗദിയില്‍ അഞ്ച് ദിവസത്തെ ലോക്ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ് . കര്‍ഫ്യൂ ഇളവ് സമയം വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് അവസാനിച്ചു. ഇനി ഈ മാസം 27 ബുധനാഴ്ച വരെ 24 മണിക്കൂറാണ് കര്‍ഫ്യൂ. പാസില്ലാതെ പുറത്തിറങ്ങിയാലും കട തുറന്നാലും പതിനായിരം റിയാല്‍ പിഴയും ജയില്‍ വാസവും നാടു കടത്തലുമാണ് ശിക്ഷ എന്നാണ് റിപോർട്ടുകൾ . രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഇന്ന് മുതല്‍ സൈനിക നിയന്ത്രണത്തിലാണ് എന്നുമാധികൃതർ അറിയിച്ചു . താമസ കേന്ദ്രങ്ങള്‍, പൊതു സ്ഥലങ്ങള്‍, മരുഭൂമിയില്‍ തമ്പടിക്കുന്ന സ്ഥലങ്ങള്‍, ഗ്രാമങ്ങള്‍, അതിര്‍ത്തികള്‍ എന്നിവിടങ്ങളിലെല്ലാം പ്രത്യേക പരിശോധനയുണ്ടാകും. വിലക്ക് ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യും എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നല്‍കിയിരിക്കുന്ന ഇളവുകള്‍ ഇവയാണ് :
സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ഇവര്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറിയും പാര്‍സല്‍ സര്‍വീസുകളും തുടരാം. റസ്റ്റൊറന്‍റുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കാം. പച്ചക്കറി, ഇറച്ചി, അവശ്യ സര്‍വീസുകള്‍, അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പ്രവര്‍ത്തിക്കാം.
കടകളില്‍ ജോലി ചെയ്യുന്നവരും സ്ഥാപനം തുറക്കുന്നവരും നേരത്തെയുള്ള നിബന്ധനകള്‍ പാലിക്കണം എന്നും നിർദേശമുണ്ട്.. ബലദിയയില്‍ നിന്നുള്ള പാസ് കരസ്ഥമാക്കിയതിന് ശേഷമേ പ്രവര്‍ത്തിക്കാവൂ. കടകളില്‍ നിന്നും ഓണ്‍ലൈന്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.
അത്യാവശ്യ കാര്യങ്ങള്‍ക്ക് എങ്ങിനെ പുറത്തിറങ്ങാംഎന്നതിനുള്ള നിർദേശങ്ങൾ ഇങ്ങനെയാണ് :
അടിയന്തിര ആവശ്യങ്ങള്‍ക്ക് തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി പാസ് സ്വന്തമാക്കാം. വ്യക്തികളുടെ അബ്ഷീറിലെ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് തവക്കല്‍നാ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യേണ്ടത്. കമ്പനികള്‍ നല്‍കിയ പാസുകള്‍ വാലിഡാണെങ്കില്‍ പച്ച നിറത്തിലുള്ള ക്വു.ആര്‍ കോഡ് അതില്‍ കാണിക്കും. അങ്ങനെയെങ്കിൽ പുറത്തിറങ്ങാന്‍ ബാക്കിയുള്ള സമയവും ഇതില്‍ ലഭ്യമാകും. ചുവപ്പ് നിറത്തിലാണ് ക്വു.ആര്‍ കോഡെങ്കില്‍ പുറത്തിറങ്ങാന്‍ പാടില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കുക..
ഇനി അടിയന്തിര ആവശ്യമാണെങ്കില്‍ ആഴ്ചയില്‍ പരമാവധി നാലു മണിക്കൂര്‍ നമുക്ക് ഉപയോഗിക്കാം. ഒരു ദിവസം ഒരു മണിക്കൂര്‍ മാത്രമേ ഇങ്ങനെ ഉപയോഗിക്കാനാകൂ. ഒരാള്‍ക്ക് മരുന്നോ ഭക്ഷ്യ വസ്തുക്കളോ നല്‍കാന്‍ പരമാവധി മൂന്ന് കി,മീ ദൂരം ഇതുപയോഗിച്ച് സഞ്ചരിക്കാൻ കഴിയും . പോകേണ്ട സ്ഥലവും പുറപ്പെടുന്ന സ്ഥലവും കാണിച്ചു വേണം തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി താല്‍ക്കാലിക പെര്‍മിറ്റ്സ്വന്തമാക്കാന്‍. ഇതിനായി അപേക്ഷ നല്‍കാനുള്ള ലിങ്കും തവക്കല്‍നാ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.
നല്‍കിയ സമയ പരിധിക്കുള്ളില്‍ ആവശ്യം നിര്‍വഹിച്ച് മടങ്ങണം. അപേക്ഷ നല്‍കിയതല്ലാത്ത കാരണത്തിന് പാസ് ഉപയോഗിച്ചാല്‍ ഫൈന്‍ ലഭിക്കും എന്നും മുന്നറിയിപ്പുണ്ട്.. ഇതിനാല്‍ തവക്കല്‍നാ പാസുകള്‍ അസ്സലാണെന്ന് സ്വന്തം കമ്പനി മുഖാന്തിരം ഉറപ്പ് വരുത്തണം.
അടിയന്തിര ആവശ്യങ്ങള്‍ക്ക് 997 എന്ന നമ്പറില്‍ വിളിച്ച് ഗുരുതര പ്രയാസമാണെങ്കില്‍ അക്കാര്യം ബോധ്യപ്പെടുത്തണം. ചെറിയ പ്രയാസങ്ങള്‍ക്ക് ആംബുലന്‍സ് സേവനം ലഭ്യമാകില്ല. ചെറിയ പ്രയാസങ്ങളാണെങ്കില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടേയോ ഫോണ്‍ വഴിയോ ഡോക്ടര്‍മാരെ ബന്ധപ്പെട്ട് വേണ്ട മരുന്നുകള്‍ കഴിക്കേണ്ടതാണ്. കോവിഡ് സംശയമാണെങ്കില്‍ വീടുകളില്‍ തന്നെ ഒറ്റക്ക് തുടരണം എന്നും നിർദേശമുണ്ട്..
ഡോക്ടര്‍മാരെ ബന്ധപ്പെട്ട് ലക്ഷണങ്ങള്‍ക്ക് മരുന്നും കഴിക്കണം. ശ്വാസതടസ്സം അടക്കമുള്ള ഗുരുതര പ്രയാസമുണ്ടെങ്കില്‍ 937ല്‍ വിളിക്കണം. നിരവധി തവണ ബന്ധപ്പെടുമ്പോള്‍ മാത്രമാണ് വൈദ്യ സഹായം ലഭ്യമാകുന്നത്. മലയാളികള്‍ക്കിടയില്‍ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ വിവിധ സന്നദ്ധ സംഘടനകള്‍ വഴിയും നോര്‍ക്ക വഴിയും ഡോക്ടര്‍മാരുടെ സഹായം ലഭ്യമാക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ . നമ്മുടെ സമീപത്തുള്ള ലഭ്യമാകുന്ന ഡോക്ടര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തരുടെ നമ്പറുകള്‍ എന്നിവ സേവ് ചെയ്തു വെക്കുന്നത് ഉപകാരപ്പെടും. ഏതു സാഹചര്യത്തിലും ധൈര്യപൂര്‍വം ഇരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍മപ്പെടുത്തുന്നു.
രോഗ മുക്തി വര്‍ധിച്ചെങ്കിലും പുതിയ കേസുകള്‍ സ്ഥിരീകരിക്കുന്നതും സൌദിയില്‍ കൂടുന്നുണ്ട്. നിലവില്‍ റിയാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുന്നത്. റിയാദിലും ദമ്മാമിലും ജിദ്ദയിലുമടക്കം മലയാളികള്‍ക്കിടയില്‍ അസുഖം വ്യാപിക്കുന്നുണ്ട്. കോവിഡ് പോസീറ്റീവായവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പുറത്ത് പോയതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനാല്‍ തന്നെ വലിയ തോതില്‍ പലര്‍ക്കും ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ചിലര്‍ക്ക് മതിയായ മരുന്നുകള്‍ കഴിക്കുന്നതോടെ മാറുന്നുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ പുറത്തിറങ്ങുന്നത് നിയമവിരുദ്ധമാണ്. ഇത് പിടിക്കപ്പെട്ടാല്‍ അസുഖം പടര്‍ത്തിയതിന് കേസെടുക്കാന്‍ വകുപ്പുണ്ട്.
കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ അക്കാര്യം 937ല്‍ വിളിച്ച് അറിയിക്കണം. സന്നദ്ധ സംഘടനകള്‍ വഴിയോ നേരിട്ടോ ഡോക്ടര്‍മാരെ വിളിച്ച് തുടരേണ്ട നടപടി ക്രമങ്ങള്‍ ചോദിക്കണം. കോവിഡ് പോസിറ്റീവായവര്‍ ഒരു കാരണവശാലും മറ്റുള്ളവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. അതേ ലക്ഷണങ്ങള്‍ ഉള്ളവരും റൂമുകളില്‍ തുടരണം. നിലവില്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ അത് തുടരണം.
പുകവലിയും പുകയിലയും മുറുക്കും തുടങ്ങിയ അനാവശ്യ ശീലങ്ങളും ഉള്ളവര്‍ അത് അവസാനിപ്പിക്കണമെന്നും ആരോഗ്യ വിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ശ്വാസ തടസ്സം അടക്കമുള്ള ഗുരുതര പ്രയാസമുള്ളവരെ പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ 997ല്‍ തുടരെ ശ്രമിക്കണം. ലഭ്യമാകാത്ത പക്ഷം സന്നദ്ധ സംഘടനകളുടെ സഹായം തേടണം. ധൈര്യപൂര്‍വം നിലവിലെ സാഹചര്യത്തെ മരുന്നുകളിലൂടെ മറികടക്കാനാകും. കോവിഡ് ലക്ഷണങ്ങള്‍ സാധാരണമായതോടെ ആത്മധൈര്യത്തോടെ നിര്‍ദേശങ്ങള്‍ പാലിച്ച് തുടരണം.
https://www.facebook.com/Malayalivartha