ഹജ്ജ് കര്‍മ്മങ്ങളുടെ പ്രധാന കര്‍മ്മമായ അറഫാ സംഗമം ഇന്ന് ... ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മലയാളികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ മക്കയില്‍.... കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് ഇത്തവണത്തെ ഹജ്ജ് കര്‍മ്മങ്ങള്‍

ഹജ്ജ് കര്‍മ്മങ്ങളുടെ പ്രധാന കര്‍മ്മമായ അറഫാ സംഗമം ഇന്ന് ... ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മലയാളികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ മക്കയില്‍.... കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് ഇത്തവണത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുക.
ഹജ്ജ് കര്‍മങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമായി. അഞ്ച് ദിവസമാണ് ഹജ്ജ് കര്‍മ്മങ്ങള്‍ നീണ്ടു നില്‍ക്കുക. കര്‍മ്മങ്ങള്‍ക്കായി മലയാളികള്‍ ഉള്‍പ്പെടെ ഏകദേശം എല്ലാ തീര്‍ത്ഥാടകരും ഇതിനകം തന്നെ മക്കയില്‍ എത്തിയിരുന്നു.
മക്കയിലെത്തി മിനായില്‍ താമസിക്കുന്നതോടെയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കുക. ഇന്നാണ് ഹജ്ജ് കര്‍മ്മങ്ങളുടെ പ്രധാന കര്‍മ്മമായ അറഫാ സംഗമം നടക്കുക. തീര്‍ഥാടകര്‍ ഉച്ചയ്ക്ക് മുന്‍പ് തന്നെ അറഫാ സംഗമം കഴിഞ്ഞ് രാത്രി മുസ്ദലിഫയില്‍ താമസിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് ഇത്തവണത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്നത്. 60,000 ആഭ്യന്തര തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ചൊവ്വാഴ്ച മിനായില്‍ തിരിച്ചെത്തുന്ന തീര്‍ഥാടകര്‍ മൂന്നു ദിവസം മിനായില്‍ താമസിച്ച് ജംറകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുകയും ചെയ്യും.
ശേഷം വ്യാഴാഴ്ച ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. മിനായിലെ തംപുകളിലും മിന ടവറുകളിലുമായാണ് തീര്‍ത്ഥാടകര്‍ താമസിക്കുക. ഇവരെല്ലാം ഇന്ന് പ്രഭാത നിസ്‌ക്കാരം വരെ ആരാധനാ കര്‍മ്മങ്ങളില്‍ മുഴുകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha