ഹജ്ജ് തീര്‍ഥാടനത്തിന്റെ ഭാഗമായി ഇന്ന് കല്ലേറ് കര്‍മം നടക്കും.... ഒന്നാംദിനത്തില്‍ ജംറയിലെ പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അഖ്ബയിലാണ് കല്ലേറു കര്‍മം... വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ മന്ത്രധ്വനികള്‍ ഉരുവിട്ടുകൊണ്ട് സ്വദേശികളും വിദേശികളുമായ 60,000 തീര്‍ഥാടകര്‍ അറഫാ സംഗമത്തില്‍ പങ്കെടുത്തു

ഹജ്ജ് തീര്‍ഥാടനത്തിന്റെ ഭാഗമായി ഇന്ന് കല്ലേറ് കര്‍മം നടക്കും. വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ മന്ത്രധ്വനികള്‍ ഉരുവിട്ടുകൊണ്ട് സ്വദേശികളും വിദേശികളുമായ 60,000 തീര്‍ഥാടകര്‍ അറഫാ സംഗമത്തില്‍ പങ്കെടുത്തു.
ഒന്നാംദിനത്തില്‍ ജംറയിലെ പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അഖ്ബയിലാണ് കല്ലേറു കര്‍മം. ഏഴു കല്ലുകള്‍ വീതമാണ് ഹാജിമാര്‍ എറിയുക. തുടര്‍ന്ന് ബലി, തലമുണ്ഡനം, മക്കയില്‍ചെന്ന് ത്വവാഫ് കര്‍മം എന്നിവയും നിര്‍വഹിക്കും.
ഹാജിമാര്‍ ചൊവ്വാഴ്ച മിനയില്‍തന്നെ തങ്ങും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മറ്റു മൂന്നുജംറകളില്‍ ഏഴു കല്ലുകള്‍ വീതവും എറിയും. ഇന്നലെയായിരുന്നു വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. പകല്‍ മുഴുവന്‍ പ്രാര്‍ഥനയില്‍ അറഫയില്‍ കഴിഞ്ഞ തീര്‍ഥാടകര്‍ സൂര്യാസ്തമയത്തോടെ അറഫയില്‍നിന്ന് മുസ്ദലിഫയില്‍ പോയി.
കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെ മിനയില്‍ ഞായറാഴ്ച താമസിച്ചശേഷമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ എത്തിയത്. ഉച്ചയോടെ അറഫയുടെ അതിര്‍ത്തി പ്രദേശമായ നമിറ പള്ളിയില്‍ നടന്ന വാര്‍ഷിക ഖുത്തുബയില്‍ ഹാജിമാര്‍ പങ്കെടുത്തു.
ശൈഖ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലീലയാണ് ഖുത്തുബ പ്രഭാഷണത്തിനും നമസ്‌കാരത്തിനും നേതൃത്വം നല്‍കിയത്. സൂര്യാസ്തമയത്തോടെ ഹാജിമാര്‍ അറഫയില്‍നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങി. രാത്രി ഹാജിമാരെല്ലാം മുസ്ദലിഫയില്‍ ചെലവഴിച്ചു. മുസ്ദലിഫയില്‍ വെച്ചാണ് ഹാജിമാര്‍ മഗ്‌രിബ്, ഇഷാ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചത്.
"
https://www.facebook.com/Malayalivartha