കുവൈത്തില്‍ കനത്ത മഴ... തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു; മിഡില്‍ ലെവല്‍, 10, 11 ക്ലാസുകളിലെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്

കുവൈത്തില്‍ കനത്ത മഴയുടെ സാഹചര്യത്തില്‍ തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മിഡില്‍ ലെവല്‍, 10, 11 ക്ലാസുകളിലെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതിയ ഷെഡ്യൂള്‍ കാലാവസ്ഥ സ്ഥിരപ്പെട്ടതിന് ശേഷം അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അലി അല്‍ യഅഖൂബ് പറഞ്ഞു.
അതേസമയം കുവൈത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മിക്കയിടത്തും റോഡുകള്‍ വെള്ളത്തിലായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ശരിവെച് ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് ശക്തമായ മഴയുണ്ടായത്. കടലില്‍ പോകരുതെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.
അഹ്മാദി ഭാഗത്താണ് മഴ ഏറ്റവും കനത്തുപെയ്തത്. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, കുവൈത്ത് സിറ്റി, ഫഹാഹീല്‍, മംഗഫ്, സാല്‍മിയ തുടങ്ങി ഏതാണ്ടെല്ലാ ഭാഗങ്ങളിലും മഴയുണ്ടായി. അടിയന്തര സഹായം ആവശ്യമുള്ളവര്‍ 112 എന്ന ഹോട്ട്‌ലൈന്‍ നമ്ബറില്‍ വിളിക്കമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha