അപ്രതീക്ഷിതമായി ന്യൂമോണിയ ബാധിച്ച് വൃക്ക തകരാറിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

അപ്രതീക്ഷിതമായി ന്യൂമോണിയ ബാധിച്ച് വൃക്ക തകരാറിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. വൃക്കകള്‍ തകരാറിലാവുകയും മറ്റു ആരോഗ്യപ്രശ്‌നങ്ങളെയും തുടര്‍ന്നു ചികിത്സയിലായിരുന്നു യുവാവിനെ അപ്രതീക്ഷിതമായാണ് ന്യൂമോണിയ ബാധിച്ചത്. മലപ്പുറം ആലങ്കോട് ചങ്കരംകുളം തൊണ്ടംചിറയ്ക്കല്‍ സ്വദേശി ടി.സി. അബൂബക്കറാണ് (48) മരിച്ചത്.
അബൂബക്കറിന്റെ രണ്ടു വൃക്കകളും പ്രവര്‍ത്തനരഹിതമായിരുന്നു. ഒരു വൃക്ക മാറ്റിവെച്ചെങ്കിലും തലയില്‍ പഴുപ്പു ബാധിച്ചതിനെ തുടര്‍ന്നു ശസ്ത്രക്രിയ നടത്തി . ആരോഗ്യം മെച്ചപ്പെട്ടു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ന്യൂമോണിയ ബാധിച്ചത്. ഖത്തറില്‍ ജോലി ചെയ്യവേ 2015 ലാണ് അബൂബക്കറിന്റെ ഇരുവൃക്കകളും തകരാറിലാണെന്നു കണ്ടെത്തിയത്.
തുടര്‍ന്ന് ഖത്തറിലെ എച്ച്എംസി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2022 നവംബര്‍ അഞ്ചിനു ഒരു വൃക്ക മാറ്റിവച്ചു. ഈ മാസം മൂന്നിനാണു തലയില്‍ പഴുപ്പു കണ്ടെത്തിയത്. തുടര്‍ന്നു ശരീരത്തില്‍ നീരുവെക്കുകയും വലതുകാലിന്റെ ചലന ശേഷി നഷ്ടപ്പെടുകയുമായിരുന്നു. ഒരു മാസത്തോളമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അബൂബക്കര്‍. വൃക്ക മാറ്റിവെക്കലിനു ചികിത്സാ സമിതി രൂപീകരിച്ചാണു 25 ലക്ഷം കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha