കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് നടപ്പിലാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി

പ്രവാസികളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് നടപ്പിലാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇതിനായുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്നതിനായി മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകളുടെ വില ഓരോ സീസണിലും ഭീമമായ നിരക്കിലാണ് ഉയരുന്നത്. ഇത് പ്രവാസി മലയാളികള്‍ക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. കഠിന അധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്ക് വിമാന ടിക്കറ്റിനായി മാത്രം ചെലവിടുന്നത് അവര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.
കൂടാതെ, കേരളത്തിലേക്ക് ആഡംബര ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി സംസ്ഥാന സര്‍ക്കാരിന്റെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള യാത്രാകപ്പല്‍ പദ്ധതിയിലുണ്ട്.പ്രവാസികള്‍ക്ക് കൊണ്ട് പോകാവുന്ന ലഗ്ഗേജില്‍ നിയന്ത്രങ്ങള്‍ കുറവെന്നതും യാത്ര ചെലവ് വിമാനടിക്കറ്റ് നിരക്കിന്റെ പകുതിയില്‍ താഴെ മാത്രമാകും എന്നതും കപ്പല്‍ യാത്ര സര്‍വീസിന്റെ മേന്മയാണ്.
ചില ക്രൂയിസ് കപ്പലുകള്‍ക്ക് 500 കാറിലുകളുടെ ഭാരം പോലും ഒരുമിച്ച് വഹിക്കാനുള്ള ശേഷി ഉള്ളതിനാല്‍ വരെ കൊണ്ടുപോകാന്‍ കഴിയുമെന്നതിനാല്‍ ചരക്ക് ഗതാഗതത്തിനും ഈ സേവനം ഉപയോഗിക്കാം.എന്നാല്‍, വിമാന യാത്രയുമായി താരതമ്യം ചെയ്യുമ്പോള്‍ കപ്പല്‍ യാത്രയുടെ ഏറ്റവും വലിയ പോരായ്മ യാത്ര ചെയ്യാന്‍ എടുക്കുന്ന സമയമാണ്. ഒരു കപ്പലിന് ദുബായ് തുറമുഖത്തുനിന്ന് കോഴിക്കോട്ടെ ബേപ്പൂരിലെത്താന്‍ മൂന്നര ദിവസമെടുക്കും.
https://www.facebook.com/Malayalivartha