സങ്കടം അടക്കാനാവാതെ.... കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളി മരിച്ചു

സങ്കടം അടക്കാനാവാതെ....കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളി മരിച്ചു. വിട പറഞ്ഞത് ബര്‍മിങ്ഹാമിലെ ഡെഡ്ലിയില്‍ താമസിക്കുന്ന എവിന്‍ ജോസഫിന്റെ ഭാര്യ ജെനി എവിന്‍ (35 ആണ്.
ജെനിയും കുടുംബവും യുകെയില്‍ എത്തിയത് 2021 ലാണ്. അടുത്ത കാലത്താണ് ജെനിയ്ക്ക് കാന്‍സര്‍ രോഗം കണ്ടെത്തുന്നത്. ഇതേ തുടര്‍ന്ന് ചികിത്സ നടന്നുവരവേയാണ് മരണം സംഭവിച്ചത്.
യുകെയില്‍ എത്തുന്നതിനു മുന്‍പ് നഴ്‌സുമാരായ ജെനിയും എവിനും കുവൈറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. ആലപ്പുഴ കുട്ടനാട് വെളിയനാട് പുലിക്കൂട്ടില്‍ കുടുംബാംഗമാണ് എവിന്‍. പരേതനായ ജോര്‍ജ് കുരുട്ടുപറമ്പിലില്‍, ചിന്നമ്മ ജോര്‍ജ് എന്നിവരാണ് മാതാപിതാക്കള്‍.
ജെനിയുടെ വിയോഗത്തില്‍ ബര്‍മിങാം ക്നാനായ കാത്തലിക് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. അഞ്ചു വയസുകാരി നിവ ഏക മകളാണ്. നാട്ടില്‍ സംസ്‌കാരം പിന്നീട് നടത്തും.
https://www.facebook.com/Malayalivartha