അബഹയില്‍ പുക ശ്വസിച്ച് വയനാട് സ്വദേശി മരിച്ചു.... സങ്കടം അടക്കാനാവാതെ വീട്ടുകാര്‍

അബഹയില്‍ പുക ശ്വസിച്ച് വയനാട് സ്വദേശി മരിച്ചു.... സങ്കടം അടക്കാനാവാതെ വീട്ടുകാര്‍. തണുപ്പിനെ പ്രതിരോധിക്കാനായി റൂമില്‍ തടി കത്തിച്ചതിനെ തുടന്നുണ്ടായ പുക ശ്വസിച്ച് വയനാട് സ്വദേശി അബഹയില്‍ മരിച്ചു.
അല്‍ നമാസിലെ അല്‍ താരിഖില്‍ വീട്ടു ജോലി ചെയ്യുന്ന വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയില്‍ അസൈനാര്‍ (45) ആണ് മരിച്ചത്. 14 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം.
പിതാവ്: പരേതനായ മോയ്ദീന്‍കുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഷെറീന. മക്കള്‍: മുഹ്‌സിന്‍, മൂസിന്‍. മരണാനന്തര നടപടികള്‍ ക്രമങ്ങള്‍ നടന്നു വരുന്നു.
https://www.facebook.com/Malayalivartha

























