ആ ഫോൺകാൾ ഇനി ഒരിക്കലും വരില്ല; ഷഹ്‌സാദിഖാനെ യുഎഇ തൂക്കിലേറ്റി..!!

ആ ഫോൺകാൾ ഇനി വരില്ല ..കുഞ്ഞു മരിച്ചെന്ന കേസില്‍ വധശിക്ഷയ്ക്ക് വധിച്ച് തടവില്‍ കഴിയുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്‍റെ ശിക്ഷ നടപ്പാക്കി യുഎഇ. വിദേശകാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതാണ് ഇത് . വീട്ടുവേലക്കാരിയായി ജോലി നോക്കിയിരുന്ന ഷെഹ്‌സാദി, തൊഴിലുടമയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
33 കാരിയുടെ വധശിക്ഷ ഫെബ്രുവരി 15 നാണ് നടപ്പിലാക്കിയത്. വധശിക്ഷ നടപ്പിലാക്കിയ വിവരം ഫെബ്രുവരി 28നാണ് ഇന്ത്യൻ എംബസിയെ അറിയിച്ചതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
സംസ്കാര ചടങ്ങുകള്‍ മാര്‍ച്ച് അഞ്ചിന് നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒരു സഹായവും നല്‍കിയില്ലെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു
മകളുടെ അവസ്ഥ അറിയാൻ ഷഹ്സാദിയുടെ പിതാവ് ഷാബിര്‍ ഖാന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് വധശിക്ഷ വിവരം പുറത്തുവന്നത്. വര്‍ഷങ്ങളായി യുഎഇയിലെ അല്‍ വത്ബ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു ഷഹ്സാദി. മകളെ രക്ഷിക്കാന്‍ കുടുംബം ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് സഹായം തേടിയെങ്കിലും വിജയിച്ചില്ല.
ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ ഗൊയ്‌റ മുഗ്ലി ഗ്രാമത്തിൽ നിന്നുള്ള ഷഹ്സാദി ഖാന്‍ 2021 ലാണ് അബുദാബിയിലെത്തുന്നത്. കുട്ടിക്കാലം മുതല്‍ ഷഹ്സാദി ഖാന്റെ മുഖത്ത് പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ആഗ്രയില്‍ നിന്നുള്ള ഉജ്ജൈര്‍ എന്നയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്ലാസ്റ്റിക്ക് സർജറി ചെയ്യുന്നതിന് യുവതിയെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഉജ്ജൈറിന്റെ നിര്‍ബന്ധപ്രകാരം, പ്ലാസ്റ്റിക് സര്‍ജറിക്കുള്ള നിയമപരമായ വിസയില്‍ 2021 നവംബറില്‍ അബുദാബിയിലെത്തി.
വിസ ആറു മാസത്തേക്കായിരുന്നു.. കുട്ടിക്കാലത്തുണ്ടായ ഗുരുതരമായ പൊള്ളലിന് വൈദ്യചികിത്സ ഉൾപ്പെടെ മികച്ച ഭാവിയാണ് മകള്‍ക്ക് ഉസൈര്‍ വാഗ്ദാനം ചെയ്തതെന്ന് പിതാവ് ഷബീർ ഖാൻ പറഞ്ഞു..
ഇവിടെ വെച്ച്ഉസൈര്‍ തന്റെ ബന്ധുവായ ഫായിസ്– നാദിയ ദമ്പതികള്‍ക്ക് ജോലിക്കാരിയായി ഷഹ്സാദിയെ വില്‍ക്കുകയായിരുന്നു എന്നും പിതാവ് പറഞ്ഞു. , അവിടെ വീട്ടുവേലക്കാരിയായി പാര്‍പ്പിച്ചു. 2022 ഓഗസ്റ്റില്‍ ഫായിസിന്റെ ഭാര്യ ഒരു മകനെ പ്രസവിച്ചു.
. ഈ കുഞ്ഞിനെ നോക്കുന്ന ജോലിയായിരുന്ന ഷെഹ്‌സാദിക്ക്. 2022 ഡിസംബര്‍ ഏഴാംതീയതി കുഞ്ഞ് മരിച്ചു.ഇതോടെ ഷഹാസാദിയാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുകയായിരുന്നു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആശുപത്രി നിര്‍ദ്ദേശിച്ചെങ്കിലും മാതാപിതാക്കള്‍ അത് നിരസിച്ചു
അന്വേഷണം നടക്കുകയും ഷഹ്സാദിയെ അറസ്റ്റ് ചെയ്യുകയും അബുദാബി കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു.കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഷെഹ്‌സാദി സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്.
എന്നാല്‍, ഇത് തൊഴിലുടമയും കുടുംബവും ഷെഹ്‌സാദിയെ പീഡിപ്പിച്ചും മറ്റും പറയിപ്പിച്ചതാണെന്ന് ഷബ്ബീര്‍ ഖാന്‍ പരാതിയില്‍ ആരോപിക്കുന്നു. കുട്ടിയുടെ മരണം കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണെന്നാണ് ഷഹ്‌സാദിയും പിതാവും വാദിച്ചത്. ഇവർ മാതാവുന്ദി പൊലീസ് സ്റ്റേഷനിൽ 2024 ജൂലൈ 15ന് പരാതി നകിയെങ്കിലും നടപടിയുണ്ടായില്ല
2023 സെപ്റ്റംബറില്‍ ഷെഹ്‌സാദിയുടെ അപ്പീല്‍ തള്ളിയിരുന്നു. യുഎഇ സര്‍ക്കാരില്‍ ദയാഹര്‍ജിയും മാപ്പ് അപേക്ഷയും സമര്‍പ്പിക്കുന്നതുള്‍പ്പെടെ യുഎഇയിലെ ഇന്ത്യന്‍ എംബസി യുവതിക്ക് സാധ്യമായ എല്ലാ നിയമസഹായവും നല്‍കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു, എന്നാല്‍ യുഎഇ സുപ്രീം കോടതിയായ കാസേഷന്‍ കോടതി 2024 ഫെബ്രുവരി 28-ന് വധശിക്ഷ ശരിവച്ചു.
കഴിഞ്ഞ മേയ് മാസത്തില്‍ ഷബ്ബീര്‍ ഖാന്‍ പുതിയ ദയാഹര്‍ജി നല്‍കിയെങ്കിലും 2025 ഫെബ്രുവരി 14-ന് ഷെഹ്‌സാദിയുടെ ഫോണ്‍ വരികയും വധശിക്ഷ ഉടന്‍ നടപ്പാക്കപ്പെടുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അവസാനമായി വീട്ടുകാരോട് സംസാരിക്കണമെന്ന് ഷെഹ്സാദിയുടെ അന്ത്യാഭിലാഷത്തെ തുടർന്നാണ് ഇതിനു കോടതി അനുമതി നൽകിയത് . മകളെ രക്ഷിക്കാന്‍ രാഷ്ട്രപതിക്ക് കത്തെഴുതുകയും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ നിന്നും കാത്തുനിൽക്കാതെ യു എ ഇ സുപ്രീം കോടതി ആ വധ ശിക്ഷ നടപ്പിലാക്കി .
https://www.facebook.com/Malayalivartha