അമേരിക്കയിലെ ഏറ്റവും വിലകൂടിയ വീട്! വില 250 മില്യണ്‍ യു.എസ് ഡോളര്‍
അമേരിക്കയിലെ ഏറ്റവും വിലകൂടിയ വീട് ഏതെന്നതിന് ഉത്തരമാണ് മുകളില്‍ കാണുന്ന ചിത്രം. ലോസ് ആഞ്ചലോസില്‍ സ്ഥിതി ചെയ്യുന്ന ഈ ഭീമന് കൊട്ടാര സമാനമായ വീടിന്റെ വിലയോ, 250 മില്യണ്‍ അമേരിക്കന്‍ ഡോളര്‍. അതായത് ഇന്ത്യന്‍ രൂപയില്‍ 1683 കോടി 12 ലക്ഷത്തിയമ്പതിനായിരം രൂപ!.
നാല് നിലകളിലായി 38,000 സ്ക്വയര്‍ ഫീറ്റിലാണ് ഈ അതിമനോഹരമായ വീട് ഉണ്ടാക്കിയിരിക്കുന്നത്. വീട് പരിചരിക്കുന്നതിന് 7 സ്റ്റാഫുകള്‍, 30 മില്യണ്‍ ഡോളര്‍ വിലയുള്ള കാറുകളുടെ ശേഖരം, അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള സ്വിമ്മിങ് പൂള്, 270 ഡിഗ്രീ കാഴ്ചയില്‍ സിറ്റി മുഴുവന്‍ കാണാവുന്ന സൗകര്യം, 20 അടി നീളത്തില്‍ ഔട്ട്ഡോര്‍ ടെലിവിഷന്‍.
വീട്ടില്‍ 12 കിടപ്പുമുറികളും 21 ബാത്ത്റൂമുകളും അഞ്ച് ബാറുകളും മൂന്ന് ഗോര്‍മെറ്റ് കിച്ചണുകളും 40 പേര്‍ക്ക് ഇരിക്കാവുന്ന ഒരു തീയേറ്ററും ബൗളിംഗ് അലെയും ഉള്‍പ്പെടുന്നു.
എന്നാല്‍ മറ്റൊരു വസ്തുത എന്തെന്നാല്‍ ഇത് ഉണ്ടാക്കിയവര്‍ പറയുന്നു, തങ്ങള്‍ ഇത് വാങ്ങാനുള്ള ആള്‍ക്കാരെ നോക്കിയല്ല വീട് ഉണ്ടാക്കിയിരിക്കുന്നത് എന്ന്, കാരണം ലോകത്തില്‍ 3000 പേരില്‍ ഒരാള്‍ക്ക് മാത്രമേ ഇത് വാങ്ങാനുള്ള കഴിവുള്ളു-ഡിസൈനന്‍ ബ്രൂസ് മക്കോവ്സ്കി പറയുന്നു.
https://www.facebook.com/Malayalivartha