വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം

ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം. മുബൈയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ഇന്ത്യാസഖ്യത്തിനെതിരെ മോദി രംഗത്തെത്തിയത്. ബജറ്റിന്റെ 15 ശതമാനം മുസ്‌ലിംകള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസിനും താല്‍പര്യമെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള കോണ്‍ഗ്രസിന്റെയും ഇന്ത്യാസഖ്യത്തിന്റെയും ശ്രമങ്ങളാണു താന്‍ തുറന്നു കാട്ടുന്നതെന്നും പ്രതിച്ഛായയേക്കാള്‍ വലുത് രാജ്യത്തിന്റെ ഐക്യമാണെന്നും മോദി പറഞ്ഞു. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും ശ്രമങ്ങളുടെ പരീക്ഷണശാലയായിരുന്നു കര്‍ണാടകയെന്നും അദ്ദേഹം ആരോപിച്ചു. ഒരു രാത്രി കൊണ്ടാണ് കര്‍ണാടകയിലെ മുസ്‌ലിംകള്‍ക്ക് ഒബിസി സംവരണം നല്‍കിയത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ അത് നടപ്പാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വിഭവങ്ങളില്‍ ആദ്യ അവകാശം മുസ്‌ലിംകള്‍ക്കാണെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുറന്നു പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇക്കാര്യം അവതരിപ്പിച്ച യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. അന്നുതന്നെ എന്റെ എതിര്‍പ്പും അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസിനും അവരുടെ കൂട്ടാളികള്‍ക്കും മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേകം ബജറ്റ് തയാറാക്കാനാണ് താല്‍പര്യം. ബജറ്റിന്റെ 15 ശതമാനം മുസ്‌ലിംകള്‍ക്കായി നീക്കിവയ്ക്കാനും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു.''-മോദി പറഞ്ഞു.
https://www.facebook.com/Malayalivartha
























