ടെന്നീസ് ബോള്‍ വിഴുങ്ങിയ പാമ്പ്; അതിനെ മസ്സാജ് ചെയ്ത് പന്ത് പുറത്തെടുക്കുന്ന വീഡിയോ വൈറല്‍
ഓസ്ട്രേലിയയിലെ ഒരു ഓര്‍ഗനൈസഷന്‍ ഷെയര്‍ ചെയ്ത ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. വിഡിയോയില്‍ ഉള്ളത് എന്തെന്നാല്‍ ഒരു ടെന്നീസ് ബോള്‍ അപ്പാടെ വിഴുങ്ങിയ പാമ്പില്‍ നിന്നും അത് മസ്സാജ് ചെയ്ത് പുറത്തെടുക്കുന്നതാണ് സംഭവം.
ഇതുവരെ ഫേസ്ബുക്കില്‍ 1.1 മില്യണ്‍ കാഴ്ചക്കാരാണ് ഈ വീഡിയോ കണ്ടത്. നിരവധി ഷെയറും പോയിട്ടുണ്ട്. ഒരു വീടിന് പുറത്ത് കണ്ട പാമ്പിനെ ഇത്തരത്തില്‍ തിരിച്ചറിഞ്ഞ വീട്ടുടമ പാമ്പ് പിടുത്തക്കാരെ വിളിക്കുകയായിരുന്നു. അവര്‍ വന്ന് ആ ഉരുണ്ടിരിക്കുന്നത് എന്താണെന്നറിയാന്‍ എക്സ്റേയും മറ്റും എടുത്തു.
അതില്‍ നിന്നുമാണ് മനസ്സിലാക്കിയത് അത് ഒരു ടെന്നീസ് ബോളായിരുന്നുവെന്ന്. ഉടന്‍ തന്നെ കൂട്ടത്തിലൊരാളായ ട്രിഷ് അതിനെ പതിയെ പതിയെ മസ്സാജ് ചെയ്യുകയും ബോള്‍ പുറത്തെടുക്കുകയും ചെയ്തു. ഏകദേശം ഇരുപത് മിനിറ്റോളം എടുത്താണ് ട്രിഷ് പന്ത് പുറത്തെടുത്തത്.
ഇതാണ് ആ വീഡിയോ
https://www.facebook.com/Malayalivartha