Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മാളയിലെ പത്താം ക്ലാസുകാരി കുതിരപ്പുറത്ത് എത്തി പരീക്ഷ എഴുതി മടങ്ങി!

06 APRIL 2019 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മാള, പുത്തന്‍വേലിക്കര റോഡുകളിലൂടെ കുതിരപ്പുറത്ത് പോകുന്ന കൊച്ചു പെണ്‍കുട്ടിയെ എല്ലാവരും ആകാംക്ഷയോടെ നോക്കി നില്‍ക്കാറുണ്ട്. വളരെ സമര്‍ഥമായി കുതിര സവാരി നടത്തുന്ന ആ പെണ്‍കുട്ടി ആരാണെന്ന് മാളക്കാര്‍ എല്ലാവരും അന്വേഷിച്ചു. നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെ മകള്‍ സി.എ.കൃഷ്ണയായിരുന്നു അത്.

മാള ഹോളിഗ്രേസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന കൃഷ്ണ പത്താം ക്ലാസിലെ അവസാന പരീക്ഷയ്ക്ക് പോയത് കുതിരപ്പുറത്തായിരുന്നു. ഒന്നാന്തരം ആണ്‍കുതിരയുടെ പുറത്ത്. റാണാ കൃഷ് എന്നു പേരിട്ട ആ കുതിരയുടെ പുറത്ത് മൂന്നര കിലോമീറ്റര്‍ ദൂരം പോയാണ് സ്‌കൂളില്‍ എത്തിയതും പരീക്ഷ എഴുതിയതും.

മാള ഹോളിഗ്രേസ് സ്‌കൂളില്‍ ഒരു ദിവസം കുതിര സവാരി പഠിപ്പിക്കാന്‍ ആളെത്തി. കുതിരയുടെ പുറത്തു കയറി കുറച്ചു ദൂരം പോയപ്പോള്‍ ഇതു കൊള്ളാമല്ലോ സംഗതിയെന്ന് കൃഷ്ണയ്ക്കു തോന്നി. അങ്ങനെയാണ് കുതിര സവാരി പരിശീലിക്കാന്‍ തുടങ്ങി. വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ കട്ടസപ്പോര്‍ട്ട്. അച്ഛന്‍ അജയിയുടേയും അമ്മ ഇന്ദുവിന്റേയും ഏകമകളാണ് കൃഷ്ണ.

കുതിരപ്പുറത്തു കയറാന്‍ കുട്ടികള്‍ വാശി പിടിക്കുമ്പോള്‍ ഏതൊരു അച്ഛന്റേയും അമ്മയുടേയും നെഞ്ചു പിടിയ്ക്കും. ആ പേടിയെല്ലാം മനസില്‍ ഒളിപ്പിച്ച് മകളുടെ ഇഷ്ടത്തിന് കൂട്ടുനിന്നു. പരിശീലകര്‍ കൃഷ്ണയുടെ പ്രകടനം സൂപ്പറാണെന്ന് പറഞ്ഞതോടെ അച്ഛന്‍ ഒരു കാര്യം തീരുമാനിച്ചു. മകള്‍ക്ക് ഒരു കുതിരയെ വാങ്ങി നല്‍കണം. ബംഗ്ലുരൂവില്‍ നിന്ന് ഒരു കുതിരയെ വാങ്ങി നല്‍കി. ജാന്‍സി റാണി അങ്ങനെ കൃഷ്ണയുടെ വീട്ടില്‍ എത്തി.

കടയില്‍ നിന്ന് എന്തെങ്കിലും സാധനം വാങ്ങാന്‍ മകളോട് പറഞ്ഞാല്‍. കൃഷ്ണ കടയിലേക്ക് പോകുന്നത് കുതിരപ്പുറത്താണ്. രാവിലെയും വൈകിട്ടും കുതിരപ്പുറത്ത് നാട്ടില്‍ കറങ്ങും. കുട്ടികളെ പരിശീലിപ്പിക്കും. മാളയില്‍ അങ്ങനെ കുതിരക്കമ്പം പരത്താന്‍ കൃഷ്ണയുടെ കുതിര സവാരിക്കൊണ്ട് കഴിഞ്ഞു. ആദ്യം വാങ്ങിയ കുതിരയെ അച്ഛന്‍ വിറ്റു. പകരം രണ്ടു കുതിരകളെ വാങ്ങി. ഒരാണും പെണ്ണും. റാണാ കൃഷ്, ജാന്‍വി. ആണ്‍ കുതിരകള്‍ക്ക് പുറത്തുള്ള സവാരി ഏറെ ബുദ്ധിമുട്ടാണെന്ന് പരിശീലകര്‍ പറയും. പക്ഷേ, കൃഷ്ണയ്ക്ക് അതൊന്നും ഒരു പ്രശ്‌നമല്ല. പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയതും ഈ ആണ്‍കുതിരയുടെ പുറത്താണ്.

കുതിരയോട്ട മല്‍സരങ്ങളെക്കുറിച്ച് ഇനി പഠിക്കണം. അതാണ് കൃഷ്ണയുടെ സ്വപ്നം. പിന്നെ, കുതിര സവാരി സംബന്ധിച്ച് വിദേശ രാജ്യങ്ങളില്‍ നടക്കുന്ന മല്‍സരങ്ങളും കാണണം. ഒരുപാട് സ്വപ്നങ്ങളുണ്ട് പ്രാവര്‍ത്തികമാക്കാന്‍. പരീക്ഷയ്ക്കു കുതിരപ്പുറത്ത് പോയപ്പോള്‍ അത് മൊബൈലില്‍ വീഡിയോയില്‍ പകര്‍ത്തിയത് പരിശീലകരായിരുന്നു. ഇതു നവമാധ്യമങ്ങളില്‍ വൈറലായതോടെ കൃഷ്ണയുടെ പെരുമ മാളയും കടന്ന് ലോകമൊട്ടാകെ അറിഞ്ഞു. കൃഷ്ണയെ പരിചയപ്പെടാനും അറിയാനും നിരവധി പേരാണ് വിവരങ്ങള്‍ തിരക്കുന്നത്. ''ആനയും കുതിരയും എല്ലാം ഇഷ്ടപ്പെട്ട മൃഗങ്ങളായിരുന്നു. അവയുടെ പുറത്തു കയറാന്‍ മറ്റു കുട്ടികളെപ്പോലെതന്നെ എനിക്കും വലിയ ആഗ്രഹമായിരുന്നു. ആ ഇഷ്ടമാണ് ഈ നിലയില്‍ എത്തിച്ചത്''. കൃഷ്ണ മനസ് തുറന്നു.

കുതിരയില്‍ മാത്രമല്ല കൃഷ്ണയ്ക്കു കമ്പം. സംഗീതത്തിലും ശോഭിക്കണമെന്നാണ് സ്വപ്നം. നല്ല ഡ്രമ്മര്‍ ആകണമെന്നും ആഗ്രഹമുണ്ട്. ഇടയ്ക്കയും പഠിക്കുന്നുണ്ട്. ഇടയ്ക്കയില്‍ അരങ്ങേറ്റം ഉടനുണ്ടാകും. കുതിരക്കമ്പം പോലെതന്നെ സംഗീത പരിശീലനവും വലിയ സ്വപ്നമുണ്ട്. അവധിക്കാലത്ത് വിശ്രമമില്ല. കുതിര സവാരി പരിശീലകയാണ്. ഒപ്പം, സംഗീത ക്ലാസുകളിലും സജീവമാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends