Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സ്ഥാനം തെറ്റി കാണപ്പെട്ട അവയവങ്ങളുമായി അവര്‍ ജീവിച്ചത് 99 വര്‍ഷം!

10 APRIL 2019 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു സംഘം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പോര്‍ട്ട്ലാന്‍ഡിലെ ഒറിഗോന്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് സര്‍വകലാശാലയില്‍ തങ്ങള്‍ക്ക് പഠിക്കാനായി ഡിസ്സെക്ഷന്‍ ടേബിളില്‍ ലഭിച്ച മനുഷ്യശരീരത്തെ പരിശോധിക്കുകയായിരുന്നു. 99-ാമത്തെ വയസ്സില്‍ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം മരണമടഞ്ഞ റോസ് മേരി ബെന്റ്‌ലി എന്ന സ്ത്രീയുടെ ശരീരമായിരുന്നു മെഡിക്കല്‍ വിദ്യാര്‍ഥിയായ വാരന്‍ നെയില്‍സനും മറ്റു നാല് കൂട്ടുകാര്‍ക്കും ലഭിച്ചത്. എന്നാല്‍ ഈ സ്ത്രീയുടെ ശരീരം കീറിമുറിച്ചു പഠിക്കാന്‍ തുടങ്ങിയ ഇവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. എന്തു കൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് മെഡിക്കല്‍ സയന്‍സിനു പോലും വിവരിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഒരു സംഗതിയാണ് അവര്‍ അവിടെ കണ്ടത്!

ആ 99-കാരിക്ക് Situs inversus with levocardia എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ അവസ്ഥയായിരുന്നു. അതായത് ഒരു കണ്ണാടിയില്‍ കാണുന്നതു പോലെ എല്ലാ അവയവങ്ങളും നേരെ തിരിച്ചായിരുന്നു അവര്‍ക്കുള്ളില്‍ അത്രയും കാലം ഉണ്ടായിരുന്നത്. ലോകത്താകമാനം 50 മില്യന്‍ ആളുകളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇതുണ്ടാകുന്നത്. സാധാരണ മെഡിക്കല്‍ പഠനത്തിനു മൃതദേഹം നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്തുപറയാറില്ല എന്നാല്‍ ഇവിടെ റോസ് മേരിയുടെ പേര് പുറത്തു പറയാതിരിക്കുന്നത് ഔചിത്യം അല്ലെന്നു കണ്ടാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ അവരുടെ വിവരങ്ങള്‍ ലോകത്തിനു കൈമാറിയത്. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ഇത്ര വര്‍ഷം സുഖമായി അവര്‍ ജീവിച്ചു മരിച്ചു എന്നതും അദ്ഭുതകരമാണ്.


വലതുവശത്തായി ഹൃദയത്തോടു ചേര്‍ന്നുള്ള വലിയ രക്തക്കുഴല്‍ പോലും തലതിരിഞ്ഞ അവസ്ഥയിലാണ് ഇവരുടെ ശരീരത്തിലുള്ളത്. ഇതുപോലെ തന്നെയാണ് മിക്ക പ്രധാനരക്തക്കുഴലുകളും. സാധാരണ ഇടതുവശത്തുള്ള ആമാശയം വലതുവശത്തും. ഒരു സ്ത്രീയില്‍ ഗര്‍ഭധാരണം നടന്നു കഴിഞ്ഞാല്‍, സാധാരണയായി 30 - 45 ദിവസങ്ങള്‍ക്കുള്ളില്‍ ഗര്‍ഭസ്ഥശിശുവിന്റെ അവയവങ്ങള്‍ വളര്‍ന്നു തുടങ്ങും. ഈ കാലഘട്ടത്തില്‍ തന്നെയാണ് ഈ അവസ്ഥ ഉള്ള കുഞ്ഞിനും ഈ തലതിരിഞ്ഞ മാറ്റം സംഭവിക്കുന്നത്.

സാധാരണ ഈ അവസ്ഥയുള്ള കുട്ടികള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിനു മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വം കേസുകളില്‍ ഇത് രേഖപ്പെടുത്തിയതാണ്. എന്നാല്‍ റോസ് മേരി ഇവിടെയും വ്യത്യസ്തയാണ്. അതും ഇത്ര കൊല്ലം മെഡിക്കല്‍ സയന്‍സ് ഇവരെ അറിഞ്ഞില്ല എന്നതും വിചിത്രം.

1918-ല്‍ വാല്‍ഡ്‌പോര്‍ട്ടിലാണ് റോസ് മേരി പിറന്നത്. ഇടയ്ക്കിടെ ഉണ്ടായ ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ അല്ലാതെ റോസ് മേരിക്ക് യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ലെന്ന് ഇപ്പോള്‍ 78-കാരിയായ റോസ് മേരിയുടെ മൂത്തമകള്‍ പാറ്റി ഹെല്‍മിങ് പറയുന്നു. ഇവരെ കൂടാതെ മറ്റു നാലു മക്കള്‍ കൂടിയുണ്ട് റോസ് മേരിക്ക്.

ഒരിക്കല്‍ അപ്പെന്‍ഡിക്‌സ് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ആ ഡോക്ടര്‍ റോസ് മേരിയുടെ അവയവം കുറച്ചു സ്ഥാനം മാറിയാണ് കണ്ടതെന്നു പറഞ്ഞിരുന്നു. പക്ഷേ കൂടുതല്‍ പരിശോധനകള്‍ നടത്താതിരുന്നതുകൊണ്ട് ജീവിച്ചിരുന്നപ്പോള്‍ റോസ് മേരി അറിയപ്പെടാതെ പോയി എന്ന് മക്കള്‍ ഓര്‍ക്കുന്നു. പിതാവ് ജിം ഹെല്‍മിങ് ആണ് മൃതദേഹം മെഡിക്കല്‍ പഠനത്തിനു നല്‍കാം എന്ന് ആദ്യം പറഞ്ഞതെന്നും റോസ് മേരിയുടെ മക്കള്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിം മരിച്ചപ്പോള്‍ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ ആഗ്രഹം പോലെ തന്റെയും മൃതദേഹം മെഡിക്കല്‍ പഠനത്തിനു നല്‍കിയതാണ് റോസ് മേരിയുടെ ഈ അദ്ഭുതശരീരത്തെ കുറിച്ച് വൈകിയ വേളയില്‍ എങ്കിലും ലോകമറിയാന്‍ കാരണമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends