കല്യാണം കഴിക്കാന്‍ മറന്നുപോയ കുഞ്ഞൂഞ്ഞും ലീലാമണിയും വിവാഹിതരായി

കഴുത്തില്‍ മാലയിട്ട് നിലവിളക്കേന്തി വന്നപ്പോള്‍ ലീലാമണിക്ക് നവവധുവിന്റെ നാണം. 40 കൊല്ലം ഒന്നിച്ചു ജീവിച്ചതിനു ശേഷം ഞായറാഴ്ചയാണ് കുഞ്ഞുകുഞ്ഞും(60), ലീലാമണിയും(59) നിയമപരമായി വിവാഹം കഴിച്ചത്. വിവാഹം കഴിക്കാന്‍ മറന്ന് പോയതല്ല; മനപൂര്‍വ്വം ഒഴിവാക്കിയതാണ്.
വ്യത്യസ്ത ജാതികളില്‍പ്പെട്ട കുഞ്ഞുകുഞ്ഞും ലീലാമണിയും സ്‌നേഹത്തിലായിരുന്നു. എന്നാല്‍ ഇരുവരുടെയും വിവാഹത്തിന് വീട്ടുകാര്‍ എതിരുനിന്നു. എങ്കിലും കുഞ്ഞുഞ്ഞും ലീലാമണിയും പിരിഞ്ഞില്ല. വീട്ടുകാരെ ധിക്കരിച്ച് അവര്‍ ഒന്നിച്ചു. എന്നാല്‍ വീട്ടുകാരോടുള്ള വാശികാരണം അവര്‍ കല്യാണം കഴിച്ചില്ല. ആചാരാനുഷ്ഠാനങ്ങളുടെ പിന്‍ബലമില്ലാതെ പരസ്പരസ്‌നേഹവും വിശ്വാസവുമാണ് ഇരുവരുടേയും ബന്ധത്തിന് കെട്ടുതാലിയായത്.
ഇവര്‍ക്ക് ഒരു മകനുണ്ടായി. മകന്‍ വിവാഹം കഴിച്ച് മൂന്നു മക്കളുമുണ്ടായി. കുഞ്ഞുകുഞ്ഞും ലീലാമണിയും മുത്തച്ഛനും മുത്തശ്ശിയുമായി. കൊച്ചുമക്കളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വന്നപ്പോഴാണ് നിയമപരമായി വിവാഹം ചെയ്യാത്തതിന്റെ പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് ബോധ്യമായത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ആചാരപരമായി വിവാഹം നടത്താന്‍ തീരുമാനിച്ചു.
ഞായറാഴ്ച ഏറ്റുമാനൂര്‍ കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിലായിരുന്നു വിവാഹം. മകനും പേരക്കുട്ടികളും മറ്റുബന്ധുക്കളും മിത്രങ്ങളും സാക്ഷികളായി. ഇവരുടെ മകന്‍ രാജേഷിന്റെ മകള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യവും മറ്റും ലഭിക്കുന്നതിന് ജാതിസര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ആവശ്യമായി വന്നതിനാലാണ് വിവാഹം നടത്തിയത്. കേരള സാംബവര്‍ സൊസൈറ്റി ഏറ്റുമാനൂര്‍ ശാഖാ പ്രസിഡന്റ് എച്ച്.ഒ.ചന്ദ്രപ്പന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നവദമ്പതിമാരുടെ സന്തോഷത്തോടെ ഇവര്‍ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തു. ഒരു കല്യാണച്ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളുമുണ്ടായിരുന്നു വീട്ടില്‍. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha