പെണ്‍കുട്ടികള്‍ ഇനി മൊബൈലും ജീന്‍സും ഉപയോഗിക്കരുത്... തീരുമാനം പഞ്ചായത്തിന്റേത്
നിങ്ങള്‍ക്ക് നിങ്ങളുടെ പെണ്‍കുട്ടികള്‍ നല്ലരീതിയില്‍ നടക്കണമെന്ന് ആഗ്രഹമുണ്ടോ ? എങ്കില്‍ നിങ്ങള്‍ അവര്‍ക്ക് മൊബൈലും ജീന്‍സും വാങ്ങിക്കൊടുക്കാതിരിക്കുക. ഇത് രണ്ടും നമ്മുടെ പെണ്‍കുട്ടികളെ വഴിതെറ്റിക്കും. അതുകൊണ്ട് പുതുവര്‍ഷം ഒന്നാം തിയതി മുതല്‍ നമ്മുടെ പഞ്ചായത്തിന്റെ പരിധിയിലുള്ള പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും നിരോധിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നു. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ സില്‍ഖാ ഗ്രാമ പഞ്ചായത്തിലെ ഗ്രാമമുഖ്യന് കൃഷ്ണ ചൗധരിയുടെ വാക്കുകളാണിത്.
ജീന്‍സും മൊബൈല്‍ ഫോണും പെണ്‍കുട്ടികളെ വഴിതെറ്റിക്കുമെന്നാണ് പഞ്ചായത്ത് വിലയിരുത്തിയത്. അതിനാല്‍ വരുന്ന ജനുവരി ഒന്നു മുതല്‍ പഞ്ചായത്തിന്റെ പരിധിയില്‍ പെണ്‍കുട്ടികള്‍ ജീന്‍സും ട്രൗസറുകളും ധരിക്കുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സിന്ഖാ പഞ്ചായത്ത് നിരോധിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ജനറല്‍ മീറ്റിംഗിലാണ് ഈ തീരുമാനമെടത്തത്.
നിരോധനം അടിച്ചേല്‍പ്പിക്കാതെ പരസ്പര ധാരണയോടെ നടപ്പിലാക്കാനാണ് പഞ്ചായത്ത് തീരുമാനം.
പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും വാങ്ങിക്കൊടുക്കരുതെന്ന് രക്ഷിതാക്കളോട് പഞ്ചായത്ത് അധികൃതര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഇവ രണ്ടും മാനസികമായും ശാരീരികമായും പെണ്‍കുട്ടികള്‍ക്ക് \'ഹാനികര\'മാണെന്നാണ് പഞ്ചായത്തിന്റെ കണ്ടെത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha