മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്സ്റ്റന് ചര്‍ച്ചില്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്
രണ്ടാം ലോകമഹായുദ്ധത്തിലെ നേതൃത്വത്തിലൂടെ ലോകത്തിന്റെ നായകനായ മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്സ്റ്റന് ചര്‍ച്ചില്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്ന കത്ത് പുറത്ത്. 1907ല്‍ ചര്‍ച്ചിലിന് സഹോദരന് ജാക്കിന്റെ ഭാവിവധു ലേഡി ഗ്വെന്ഡലിന് ബെര്‍ട്ടി എഴുതിയ കത്തിലാണ് വിന്സ്റ്റന് ചര്‍ച്ചിലിനോട് ഇസ്ലാംമതം സ്വീകരിക്കാനുള്ള ആഗ്രഹത്തില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെടുന്നത്. പിന്നീട് ജാക്കിനെ അവര്‍ വിവാഹം കഴിച്ചു.
\'ദയവു ചെയ്ത് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യരുത്. ഇസ്ലാമുമായി ബന്ധമുണ്ടാക്കിയാല്‍ അത് താങ്കള്‍ വിചാരിക്കുന്നതിലേറെ വലിയ ആഘാതങ്ങള്ക്കിടയാക്കും. അതിനെതിരെ പൊരുതുക,\'എന്നാണ് കത്തിലെ വരികളില്‍ പറയുന്നത്. കാംബ്രിഡ് യുണിവേഴ്സിറ്റിയിലെ ചരിത്ര ഗവേഷകനായ വാറന്‍ ഡോക്കറാണ് ഈ കത്ത് കണ്ടെടുത്തത്.
ഇസ്ലാമിലും പൗരസ്ത്യ സംസ്കാരത്തിലും ഏറെ ആകൃഷ്ടനായ ചര്‍ച്ചില്‍ കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രമത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇന്ത്യയിലും സുഡാനിലും ആയിരുന്ന കാലത്താണ് ചര്‍ച്ചില്‍ ഇസ്ലാമിനെ കൂടുതല്‍ അടുത്തറിഞ്ഞത്. അതേ സമയം, ചര്‍ച്ചില്‍ എഴുത്തുകളിലും മറ്റും പ്രകടിപ്പിച്ചിരുന്ന വിശ്വാസത്തിന് നേര് വിപരീതമാണ് ഈ വെളിപ്പെടുത്തല്‍.
വിന്സ്റ്റന് ചര്‍ച്ചിലിനെയും ഇസ്ലാമിക ലോകത്തോടുള്ള അദ്ദേഹത്തിന്റെ ബന്ധവും മധ്യ പൗരസ്ത്യ ദേശത്തെ നയതന്ത്രവും വിഷയമാക്കിയുള്ള പുസ്തക രചനയിലാണ് ഡോക്കര്‍. ഓട്ടോമന്‍ സാമ്രാജ്യത്തെയും അവരുടെ സൈനിക ശക്തിയേയും ചര്‍ച്ചില്‍ ആദരവോടെ കണ്ടിരുന്നതിനാല്‍ ഗ്വെന്ഡോലിനിന്റെ കത്ത് അടിസ്ഥാനില്ലാത്തതാകന് ഇടയില്ലെന്നും ഡോക്കര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha