പൗരുഷത്തെക്കുറിച്ചും പാചകത്തെക്കുറിച്ചും കളിയാക്കിയ ഭാര്യയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു
പൗരുഷത്തെക്കുറിച്ചും പാചകത്തെക്കുറിച്ചും കളിയാക്കിയ ഭാര്യയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുജറാത്തിലാണ് സംഭവം. സുമന് എന്ന മുപ്പത്തെട്ടുകാരിക്കാണ് കുത്തേറ്റത്. ഭര്‍ത്താവ് ഗണപത് വാസ് ഇവരുടെ തോളില്‍ കത്തിയുടെ പിടിവരെ കുത്തി ഇറക്കുകയായിരുന്നു.
വെള്ളരി അരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് സുമന് ഭര്‍ത്താവിനെ കളിയാക്കിയത്. ഇതോടെ കലികയറിയ ഗണപത് കത്തിയെടുത്ത് കുത്തുകയായിരുന്നു. കുത്തേറ്റ സുമനെ അയല്‍വീട്ടുകാരാണ് ആശുപത്രിയിലാക്കിയത്. ശസ്ത്രക്രിയയിലൂടെയാണ് കത്തി നീക്കംചെയ്തത്.
കത്തി ശരീരത്തില്‍ ആഴ്ന്നിറങ്ങിയെങ്കിലും പ്രധാന ഞരമ്പുകള്ക്കൊന്നും പ്രശ്നമുണ്ടായില്ല. കത്തി ഇളക്കിമാറ്റാന്‍ ശ്രമിക്കാതിരുന്നതും ഗുണകരമായി എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു. സുമന് സുഖംപ്രാപിച്ചുവരുന്നു.
സംഭവശേഷം വീട്ടില്‍നിന്ന് മുങ്ങിയ ഗണപതിനെ അടുത്തുള്ള ഒരു പാര്‍ക്കില്‍ നിന്നാണ് പൊലീസ് അറസ്റ്റുചെയ്തത്. പെട്ടെന്നുള്ള ദേഷ്യത്താലാണ് താന്‍ ഭാര്യയെ ആക്രമിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha