വിമാനപകടത്തിന് നിന്ന് രക്ഷപെട്ട ഈ പെണ്‍കുട്ടി വിസ്മയമാകുന്നു
തകര്‍ന്ന് വീണ വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ലോകത്തിന് അത്ഭുതമാകുന്നു.അമേരിക്കയിലെ കെന്റക്കിയിലാണ് അപകടം നടന്നത്. വിമാനാപകടത്തില്‍ നിന്നും ഈ എഴുവയസുകാരി പെണ്‍കുട്ടി മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. സെയിലര്‍ ഗസ്ലര്‍ എന്ന പെണ്‍കുട്ടിയാണ് ഏറെ ദൂരം നടന്നു ചെന്ന് വിമാനാപകടത്തിന്റെ വിവരം പുറത്തറിയിച്ചത്.
കെന്റക്കിക്ക് സമീപം ചെറുവിമാനം തകര്‍ന്നു വീണതറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി പാഞ്ഞെത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍.അപ്പോഴാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും എഴുന്നേറ്റ് വന്ന ഏഴു വയസ്സുകാരി രക്ഷാപ്രവര്‍ത്തകര്‍ക്ക് വിസ്മയമായി മാറിയത്.
അവധിക്കാലമാഘോഷിച്ച് തിരികെ മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. രാത്രിയിലുണ്ടായ അപകടത്തില്‍ ഈ പെണ്‍കുട്ടിയൊഴികെ ബാക്കിയെല്ലാവരും മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha