അമ്മയുടെ മരണം താങ്ങാനായില്ല... പോംവഴി ആത്മഹത്യയോ?
മനുഷ്യരെപ്പോലെ പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്ന ഒരു കാഴ്ച കഴിഞ്ഞ ദിവസം ക്യാമറയില്‍ പതിഞ്ഞു. അമ്മ അരയന്നം മരിച്ച ദുഃഖം താങ്ങാനാവാതെ വെള്ളത്തില്‍ മൂങ്ങി ആത്മഹത്യ ചെയ്ത കുട്ടി അരയന്നത്തിന്റെ ചിത്രങ്ങള്‍ ആരിലും സഹതാപമുണര്‍ത്തും. ഒരു ചൈനീസ് യുവതിയാണ് ഈ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത്.
ചൈനയിലെ മധ്യ പ്രവിശ്യയായ ഹെനാനിലെ സാന്മെന്ഷിയയില് ഒരു തടാകത്തിലാണ് യാന്‍ യാന്‍ സിയാഒ എന്ന യുവതി അപ്രതീക്ഷിതമായി ഈ കാഴ്ച കണ്ടത്. അസാധാരണമായി ഒച്ചയുണ്ടാക്കി വെള്ളത്തില്‍ ചിറകിട്ടടിക്കുന്ന അരയന്ന കുട്ടിയെയാണ് ആദ്യം കണ്ടത്. പിന്നീടാണ് തൊട്ടപ്പുറത്ത് ഒരു അമ്മ അരയന്നം ചത്തു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
വെള്ളത്തിലുള്ള പക്ഷിയെ തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് അത് തല വെള്ളത്തിലേക്ക് മനപ്പൂര്‍വ്വം താഴ്ത്തിപ്പിടിച്ച് കൊണ്ടേയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അല്‍പ്പ സമയത്തിനകം അതിന്റെ ജീവന് പോയതായും സിയാഒ പറയുന്നു.
പക്ഷി മൃഗാദികള്‍ ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം ബാക്കി നില്‍ക്കുമ്പോഴും ഈ കുട്ടി അരയന്നം ആത്മഹത്യ തന്നെയാണ് ചെയ്തതെന്നാണ് സിയാഒ തറപ്പിച്ച് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha