Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മദ്രസാ അധ്യാപകന്‍ സോഷ്യല്‍ മീഡിയയില്‍ താരം, നരകയാതന അനുഭവിച്ച തെരുവു നായക്ക് പുതുജീവന്‍ നല്‍കി!

20 AUGUST 2019 05:52 PM IST
മലയാളി വാര്‍ത്ത

ശരീരത്തില്‍ മുറിവേറ്റ് നരക യാതന അനുഭവിച്ചു കൊണ്ടിരുന്ന ഒരു തെരുവു നായയെ, ഉരുവച്ചാല്‍ ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബും മദ്രസ അധ്യാപകനുമായ കൈതേരി കപ്പണയിലെ ഹാരിസ് ജമാലി കണ്ടത് കുടുംബത്തോടൊപ്പമുള്ള വാഹനയാത്രയ്ക്കിടെയാണ്.

നിര്‍മലഗിരിയില്‍ റോഡരികില്‍ ദേഹത്ത് കേബിള്‍ കുടുങ്ങി മുറിവേറ്റ നിലയിലായിരുന്നു നായ. കേബിള്‍ കുടുങ്ങിയതു കാരണം വലതു കൈയുടെ മാംസം അഴുകുകയും എല്ല് പുറത്തു കാണുന്ന രീതിയിലുമായിരുന്നു.വാഹനത്തില്‍ നിന്നും ഇറങ്ങിയ ഹാരിസ് ജമാലി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ നായയുടെ ദേഹത്ത് നിന്നും കുരുക്കഴിച്ചു.

ഇതിനിടെ ചില ഓട്ടോ ഡ്രൈവറും ഇതിലേ വരികയായിരുന്ന ഹാരിസ് ജമാലിയുടെ സഹപാഠിയായിരുന്ന സ്ത്രീയും ഇദ്ദേഹത്തിന് സഹായിയായി.സ്ത്രീ ടൗണില്‍ പോയി വാങ്ങിയ മരുന്നും തുണിയും മുറിവില്‍ വെച്ചു കെട്ടി നായയെ വിട്ടയക്കുകയായിരുന്നു.

അഞ്ചു ദിവസം മുമ്പായിരുന്നു സംഭവമെങ്കിലും ഹാരിസ് ജമാലി നായയെ രക്ഷപ്പെടുത്തുന്ന ദൃശ്യം ചിലര്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം വൈറലായത്.

താന്‍ നടത്തിയ കാരുണ്യ പ്രവൃത്തിയെ കുറിച്ച് ഹാരിസ് ജമാലിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറയുന്നതിങ്ങിനെ: പലരും മാറ്റിനിര്‍ത്തുന്ന ജീവിയായിട്ടു പോലും അതിന്റെ വേദന എനിക്ക് ഉള്‍ക്കൊള്ളാനായി. വ്രണിതമായ ജീവിയുടെ വേദന എത്രമാത്രം കഠിനമാണെന്ന് എനിക്ക് ബോധ്യമായി. ഒരു ജീവിയേയും പ്രയാസപ്പെടുത്തരുത്, ഓരോ ജീവനും വിലയുണ്ട്.

വേനല്‍ക്കാലത്ത് ദാഹിച്ച് വലയുന്നവര്‍ക്ക് സൗജന്യമായി സംഭാരം വിതരണം ചെയ്തും ഇദ്ദേഹം നേരത്തെ ശ്രദ്ധേയനായിരുന്നു. കേരള എമര്‍ജന്‍സി ടീം അംഗമായ ഇദ്ദേഹം ദുരിതാശ്വാസം, രക്തദാനം, സാന്ത്വന പരിചരണം തുടങ്ങിയ രംഗങ്ങളിലും സജീവ സാന്നിധ്യമാണ്. കേരള എമര്‍ജന്‍സി ടീമിനൊപ്പം കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഹാരിസ് ജമാലി ഈ പ്രളയകാലത്തും അത്തരം തിരക്കുകളിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 minutes ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (28 minutes ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (36 minutes ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (41 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (50 minutes ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (2 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (2 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (2 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (3 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (4 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (4 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (4 hours ago)

Malayali Vartha Recommends