അവിഹിത പരമ്പരകളിൽ കേരളം വീണ്ടും ഞെട്ടുന്നു; കാമുകന്മാരെ സ്വന്തമാക്കാൻ ഉറ്റവരെ കൊന്നൊടുക്കിയ പിണറായി സൗമ്യക്ക് പിന്നാലെ കൂടത്തായിയിലെ ജോളിയും:- എലിവിഷം മുതൽ സയനേഡ് വരെ

കണ്ണൂര്‍ വനിതാ സബ് ജയിലിലെ കശുമാവിൽ ഒരുമുഴം തുണിയിൽ ജീവനൊടുക്കിയ പിണറായി സൗമ്യ കേരളത്തെ ഞെട്ടിച്ച ക്രൂരതയുടെ മുഖമായിരുന്നു. പതിനാറ് വയസ്സുകാരന്‍ മുതല്‍ അറുപത് കാരന്‍ വരെ അവിഹിത ബന്ധങ്ങളിൽ ഇടാപാടുകാരായി ഉണ്ടായിരുന്നിട്ടും സൗമ്യ തന്നെ സ്വയമേ മരണശിക്ഷയ്ക്ക് അർഹയായി തീർന്നത് ഒരു കുടുംബത്തെ എലിവിഷത്തിന്റെ ബലത്തിൽ ഇല്ലാതാക്കിയതിന്റെ പശ്ചാതാപമെന്നോണമായിരുന്നു. കാമുകനുമായി ജീവിക്കുന്നതിനും, കിടപ്പറ പങ്കിടുന്നതിനും ഒരു ദയയുമില്ലാതെ കൊന്നുതള്ളിയത് സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളര്‍ത്തിയ മാതാപിതാക്കളെയുമായിരുന്നു.
ഉപേക്ഷിച്ച് പോയ മുൻഭർത്താവിൽ നിന്നുമായിരുന്നു സൗമ്യക്ക് കൊലപാതകം നടത്തുന്നതിനുള്ള ഐഡിയ കിട്ടിയത് തന്നെ. ഇരുവരും തമ്മിലെ കലഹത്തിനിടയില്‍ ഒരിക്കല്‍ ഭര്‍ത്താവ് സൗമ്യയെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതിൽ നിന്നായിരുന്നു എലിവിഷം നൽകി മക്കളെയും മാതാപിതാക്കളെയും ഇല്ലാതാക്കാൻ സൗമ്യ ശ്രമിച്ചത്. പിണറായിയില്‍ മാതാപിതാക്കളെയും മകളെയും സൗമ്യ കൊലപ്പെടുത്തിയത് പുതിയജീവിതത്തിലേയ്ക്ക് കടക്കാനും, കുടുംബാങ്ങങ്ങളെ ഒഴിവാക്കാനുമായിരുന്നു. ഈ കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയെ വീണ്ടും കേരളം കണ്ടുഞെട്ടിയത് കൂടത്തായിയിലെ ജോളിയിലൂടെയായിരുന്നു.
2002നും 2016നുമിടയിൽ മാസങ്ങളുടെയും വർഷങ്ങളുടേയും വ്യത്യാസത്തിൽ ആറ് മരണം. ഒരേ ലക്ഷണങ്ങളോടെ പിഞ്ചുകുഞ്ഞ് മുതല്‍ വയോധികര്‍വരെയാണ് കൊല്ലപ്പെട്ടത്. സാധാരണ മരണമെന്ന് പറഞ്ഞു തള്ളിക്കളയാമായിരുന്ന മരണത്തിൽ ബന്ധു സംശയം പ്രകടിപ്പിച്ചതോടെയാണ് ജോളിയുടെ അവിഹിത കഥയിലെ വില്ലൻ പുറത്താകുന്നത്. പിന്നീട് അങ്ങോട്ട് മറ്റൊരു പെൺകുട്ടിയുടെ ഭർത്താവിനെ സ്വന്തമാക്കാനും, സ്വത്ത് വകകൾ കൈവശപ്പെടുത്താനുമുള്ള ദുരാഗ്രഹിയായ ഒരു സ്ത്രീയുടെ അമ്പരപ്പിക്കുന്ന കൊടുംക്രൂരതകളായിരുന്നു ചുരുളഴിഞ്ഞത്.
അന്നമ്മ, ഭര്‍ത്താവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യു, ടോം തോമസ് അന്നമ്മ ദമ്പതികളുടെ മകന്‍ റോയ് തോമസ്, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, പത്ത് മാസം പ്രായമുള്ള മകള്‍ എന്നിവരെയാണ് മാരക വിഷപ്രയോഗത്തിലൂടെ ജോളി ഈ ഭൂമിയിൽ നിന്ന് തുടച്ച് നീക്കിയത്. ആറുപേരുടെയും മരണം സയനേഡ് ഉള്ളിൽ ചെന്നായിരുന്നു. പിണറായി കൊലപാതകത്തിൽ ചുരുളഴിച്ചതും, കൂടത്തായിയിലെ കൊലപാതക ചുരുളഴിച്ചതും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളായിരുന്നു.
എലിവിഷമാണ് എല്ലാവരുടെയും കൊലയ്ക്ക് സൗമ്യ ഉപയോഗിച്ചതെന്ന് രാസപരിശോധന റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. എലിവിഷം സൗമ്യക്ക് വാങ്ങി നൽകിയത് ഇവരുമായി ബന്ധമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായിരുന്നു. മരണത്തിന് ശേഷം അമ്മയ്ക്ക് കിഡ്‌നി തകരാർ ആണെന്നും, അച്ഛന് ശ്വാസം മുട്ടൽ ആണെന്നും സൗമ്യ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇതുമായി സമാനതകൾ പുലർത്തുന്നതാണ് കൂടത്തായിയിലേതും. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജോളിക്ക് സയനേഡ് എത്തിച്ചുനൽകിയത് ജ്വല്ലറി ജീവനക്കാരനാണെന്ന് കണ്ടെത്തിയത്. ഇതുകൂടാതെ ഓരോ മരണങ്ങൾക്ക് പിന്നാലെയും സംശയ നിഴലിൽ താൻ വരാതിരിക്കാൻ ജോളി മെനഞ്ഞത് മരിച്ചവര്‍ക്കെല്ലാം തന്നെ ഹൃദയംസംബന്ധിയായ തകരാര്‍ ഉണ്ടായിരുന്നെന്നായിരുന്നു.
ഏറ്റവുമൊടുവിലയിൽ പുറത്ത് വരുന്നത് കൂടത്തായിയിലെ കൊലപാതകങ്ങളുടെ മുഖ്യ ആസൂത്രകയായ ജോളി ആത്മഹത്യാ നാടകവും മെനഞ്ഞിരുന്നുവെന്നതാണ്. പിണറായി കൂട്ടകൊലപാതകത്തിൽ സൗമ്യ സംശയ നിഴലിൽ വരാതിരിക്കാൻ സ്വയം വിഷം കഴിച്ച് ആശുപത്രിയിലായതോടെയാണ് കൊലപാതക പരമ്പരകളുടെ ചുരുളഴിഞ്ഞതും കഴിഞ്ഞ വര്‍ഷം ജയില്‍ വളപ്പില്‍ സൗമ്യ ജീവനൊടുക്കിയതും. രണ്ട് കേസുകളില്‍ മരണങ്ങള്‍ നടന്ന് ഏറെക്കാലത്തിന് ശേഷമാണ് അന്വേഷണം തുടങ്ങുന്നത്. പിണറായിയെ കേസില്‍ മകള്‍ പ്രതിയായപ്പോള്‍ കൂടത്തായിയില്‍ സംശയത്തിന്‍റെ നിഴലിലുള്ളത് മരുമകളും കൊല്ലപ്പെട്ടവരുടെ സ്വന്തം ബന്ധുക്കളുമാണ്.
https://www.facebook.com/Malayalivartha