രാഷ്ടീയക്കാരനായ ഭര്‍ത്താവിന് വേണ്ടി തമിഴ് ഗാനരചയിതാവിന്റെ സമരം
തമിഴ് ലോകത്തെ ഏറ്റവും പ്രശസ്തമായ പ്രണയമായിരുന്നു കോംമ്രേഡ് ത്യാഗുവിന്റെയും വസീഗര എന്ന ഗാനത്തിലൂടെ പ്രശസ്തയായ താമരൈയുടെയും. ഇവരുടെ പ്രണയത്തെ ആസ്പദമാക്കി പല സിനിമകളുമിറങ്ങി. എഴുപതുകളിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന മുഖമായിരുന്ന ത്യാഗുവിനെ ആരും പേടിച്ച് പോകും. പുസ്തകങ്ങള്‍ ഏറെ ഇഷ്ടമായിരുന്ന താമരൈ എന്ന കൊച്ച് പാട്ടുകാരി യാദൃശ്ചികമായിട്ടാണ് ഒരു തമിഴ് മാസികയില്‍ വന്ന ത്യാഗുവിന്റെ ആത്മകഥ കാണുന്നത്. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പ്രയോക്താവായി വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു അപ്പോള്‍ ത്യാഗു. ആത്മകഥയുടെ അടുത്ത ലക്കത്തിനായി താമരൈ കാത്തിരിക്കാന്‍ തുടങ്ങി. ഒരാഴ്ചത്തെ ഇടവേളകളില്‍ ഇറങ്ങുന്ന മാസികയ്ക്ക് വേണ്ടി കാത്തിരിക്കാന്‍ ക്ഷമയില്ലാതെ അയാളുടെ ജിവിതത്തെക്കുറിച്ചറിയാന് ജയിലിലേക്ക് കത്തുകളയച്ചു. കത്തുകളിലൂടെ അവര്‍ തമ്മില്‍ അടുത്തു. അറിയപ്പെടുന്ന നക്സലൈറ്റും അറിയപ്പെടുന്ന പാട്ടുകാരിയും തമ്മിലുള്ള പ്രണയം. അവരുടെ പ്രണയം മാധ്യമങ്ങള്‍ ആഘോഷിച്ചു. ശിക്ഷ കഴിഞ്ഞിറങ്ങിയ കോംമ്രേഡ് ത്യാഗു താമരൈ എന്ന പാട്ടുകാരിയെ വിവാഹം കഴിച്ചു ജീവിത സഖിയാക്കി.
എന്നാല്‍ കഴിഞ്ഞ നാലുദിവസങ്ങളായി താമരൈ ഭര്‍ത്താവിന്റെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ സമരത്തിലാണ്. ഭര്‍ത്താവ് നാല് മാസം മുമ്പ് വീട്ടില്‍ നിന്നിറങ്ങിപ്പോയെന്നും അദ്ദേഹം തിരിച്ചുവന്ന് തന്നോടും മകനോടും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് താമരൈയുടെ സമരം.
കഴിഞ്ഞ നവംബറിലാണ് ത്യാഗു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടുന്നില്ലെന്നും താമര പറഞ്ഞു. തങ്ങളുടെ ജീവിതത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ സംഭവിച്ച കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മറ്റിയെ നിയമിക്കണമെന്നും താമരൈ ആവശ്യപ്പെട്ടു.
എന്നാല്‍ തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലെന്നും ത്യാഗു വെളിപ്പെടുത്തി. ഇതു സംബന്ധിച്ചു താമരൈയ്ക്ക് മെയില്‍ അയച്ചിരുന്നെനും അതിനു മറുപടി ലഭിച്ചിട്ടില്ലെന്നും ത്യാഗു പറയുന്നു. തമിഴ് നാഷനല്‍ ലിബറേഷന്‍ മൂവ്മെന്റിന്റെ ജനറല്‍ സെക്രട്ടറിയാണ് 65 കാരനായ ത്യാഗു.
മിന്നലെ എന്ന ചിത്രത്തിലെ വസീഗര എന്ന ഗാനം ഹിറ്റായതോടെയാണ് താമരൈ തമിഴ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയായത്. നിരവധി ഹിറ്റ് തമിഴ് ചിത്രങ്ങള്‍ക്ക് താമരൈ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്കാക്ക കാക്ക, വിണ്ണൈത്താണ്ടി വരുവായാ, വാരണം ആയിരം, ഗജിനി, യെന്നൈ അറിന്താല്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി താമരൈ ഗാനരചന നടത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha