മരുന്നിന്റെ പാര്‍ശ്വഫലം കൊണ്ട് സ്തനം വളര്‍ന്ന യുവാവിന് 15 കോടി നഷ്ടപരിഹാരം
മരുന്നിന്റെ പാര്‍ശ്വഫലം കൊണ്ട് സ്തനം വളര്‍ന്ന ഓട്ടിസം ബാധിതനായ യുവാവിന് മരുന്നു കമ്പനി 15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഫിലാഡെല്‍ഫിയ കോടതി ഉത്തരവിട്ടു. ഇരുപത് വയസുകാരനായ ഓസ്റ്റിന്‍ പ്ലെഡ്ജറിനാണ് അനുകൂലമായ കോടതി വിധി ഉണ്ടായത്.
ജോണ്സണ് ആന്റ് ജോണ്‍സണിന്റെ അനുബന്ധ കമ്പനിയായ ജാന്സെന് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ റിസ്പെര്‍ഡാല്‍ എന്ന മരുന്നാണ് പ്ലെഡ്ജറിന് അസ്വസ്ഥതകളുണ്ടാക്കിയതെന്ന് ഡോക്ടര്‍ പറഞ്ഞു.
എട്ട് വയസ് പ്രായമുള്ളപ്പോള്‍ മുതലാണ് സ്കീസോഫ്രീനിയ എന്ന രോഗത്തിനും, മാനസിക സംഘര്‍ഷം കുറയ്ക്കാനുമായി പ്ലെഡ്ജറിന് മരുന്ന് നല്കി തുടങ്ങിയത്. നാല് വര്‍ഷത്തോളമാണ് മരുന്ന് നല്‍കിയത്. സ്തന വളര്‍ച്ചയുണ്ടാക്കുന്ന ഹോര്‍മോണുകള്‍ മരുന്നില്‍ അടങ്ങിയിരിക്കുന്നുണ്ടെന്ന് കമ്പനി 2006ലാണ് അറിയിച്ചത്. അപ്പോഴേക്കും പ്ലെഡ്ജറിന് സ്ത്രീകളെപോലെ വലിയ സ്തനങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
സ്തനവളര്‍ച്ച ഉണ്ടായതോടെ മകന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടെന്ന് പ്ലെഡ്ജറിന്റെ അമ്മ ബെനിറ്റ പ്ലെഡ്ജര് പറഞ്ഞു. ഈ മരുന്നിന് അങ്ങനെയൊരു പാര്‍ശ്വഫലമുണ്ടെന്ന് അറിയാതെയാണ് അന്ന് കുട്ടിയായിരുന്ന പ്ലെഡ്ജറിന് നിര്‍ദ്ദേശിച്ചതെന്ന് കുടുംബ ഡോക്ടറായ ജേ മതീസന് പറഞ്ഞു. മാസെക്ടമിയിലൂടെ പ്ലെഡ്ജറിന്റെ ഇരു സ്തനങ്ങളും നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha