അക്ഷരമുത്തശി കാര്‍ത്യായനിയമ്മയുടെ പെന്ഷന് തുക ദുരിതാശ്വാസ നിധിയിലേക്ക്
നാരീശക്തി പുരസ്കാര ജേതാവും അക്ഷര മുത്തശ്ശിയുമായ കാര്‍ത്യായനിയമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി.
തനിക്കു ലഭിക്കുന്ന വാര്‍ധക്യകാല പെന്‍ഷന്റെ രണ്ടു മാസത്തെ തുകയായ 3,000 രൂപയാണ് കോവിഡ് രോഗബാധയുടെ സാഹചര്യത്തില്‍ കാര്‍ത്യായനിയമ്മ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയത്.
മന്ത്രി എ.സി. മൊയ്തീന് ചേപ്പാട്ടെ കാര്‍ത്യായനിയമ്മയുടെ വീട്ടിലെത്തി തുക ഏറ്റുവാങ്ങി. ഇത്രേ ഉള്ളൂ സാറേ.. എന്റെ കൈയില്‍ എന്നു പറഞ്ഞാണ് കാര്‍ത്യായനിയമ്മ തുക നല്‍കിയത്.
തുകയുടെ വലിപ്പമല്ല, അതു നല്കുന്ന മനസിന്റെ നന്മയാണ് പ്രധാനമെന്നും പറഞ്ഞുകൊണ്ടാണ് മന്ത്രി സഹായനിധി സ്വീകരിച്ചത്. ദുരിതാശ്വാസനിധിയിലേക്കു സഹായം നല്‍കാനുള്ള കാര്‍ത്യായനിയമ്മയുടെ മനസ് സമൂഹത്തിന് മാതൃകയാണെന്നും പിന്നീട് മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha