Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഗര്‍ഭവതികളായ സ്ത്രീകളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന മുറവിളിക്കു വൈകിയാണെങ്കിലും പരിഹാരമുണ്ടായി!

09 MAY 2020 07:19 AM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

ഗര്‍ഭിണികളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന മുറവിളിക്കു വൈകിയാണെങ്കിലും പരിഹാരമുണ്ടായി. ആശങ്കകളോടെ അന്യനാട്ടില്‍ കഴിഞ്ഞ ഗര്‍ഭിണിമാര്‍ക്ക് നാടണയുന്നതിന്റെ ആഹ്ലാദമായി.

5 വര്‍ഷമായി റിയാദിലെ കിങ് സല്‍മാന്‍ ആശുപത്രിയില്‍ നഴ്‌സുമാരാണ് പാലാ സ്വദേശി അഞ്ജു ജോബിനും രാമപുരം സ്വദേശിയായ ഭാഗ്യലക്ഷ്മി മനുവും. ഒന്നര മാസമായി നാട്ടിലെത്താനുള്ള കിണഞ്ഞ പരിശ്രമത്തിലായിരുന്നു.

റിയാദില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ കിങ് ഫഹദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ കൊല്ലം ശാസ്താംകോട്ട സ്വദേശി പ്രീതി തോമസിനെ സൗദി ആരോഗ്യവകുപ്പാണു നേരിട്ടു വിമാനത്താവളത്തിലെത്തിച്ചത്. നിറവയറോടെയെത്തുന്ന പ്രീതിയെ കേരള ആരോഗ്യവകുപ്പ് കൊല്ലത്തെ വീട്ടിലെത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സൗദിഫ്രാന്‍സ് ബാങ്കില്‍ ജോലി ചെയ്യുന്ന ഷാഹുല്‍ ഹമീദിന്റെ ഭാര്യ കോഴിക്കോട് സ്വദേശി ഷഹീല ഫെബിനും കടിഞ്ഞൂല്‍ പ്രസവത്തിനു മാതാപിതാക്കളുടെ സ്‌നേഹത്തണലിലേക്ക് എത്താനാകുന്നതിന്റെ ആവേശത്തിലാണ്. 8 മാസം ഗര്‍ഭിണിയായ അവര്‍ക്ക് യാത്രാനുമതി നല്‍കില്ലെന്ന് അധികൃതര്‍ ശഠിച്ചെങ്കിലും യുവതിയുടെ പ്രയാസവും ഇവിടുത്തെ പരിമിതിയും ബോധ്യപ്പെടുത്തിയപ്പോള്‍ ഒടുവില്‍ അനുമതി നല്‍കുകയായിരുന്നു.

ബഹ്‌റൈനില്‍ നിന്നു ഗര്‍ഭിണിയായ ഭാര്യ രേഷ്മയുമായി നാട്ടിലേക്കു മടങ്ങുന്ന ആറന്‍മുള സ്വദേശി ബിനുവും സന്തോഷത്തിലാണ്.'' അപ്രതീക്ഷിതമായാണ് എംബസിയില്‍ നിന്നുള്ള വിളി വന്നത്. തക്കസമയത്ത് കൈയില്‍ പണമുണ്ടായിരുന്നു. 2 ദിവസത്തിനുള്ളില്‍ ടിക്കറ്റിന്റെ പണമടച്ചു. എന്നാല്‍, ടിക്കറ്റിനുള്ള പണമില്ലാത്ത എത്രയോ പേര്‍ ഉണ്ടാകും. ആരെങ്കിലും സഹായിച്ചാല്‍ മാത്രമേ അവര്‍ക്കു മടങ്ങാനാവൂ.

ബഹ്‌റൈന്‍ ഒരു ചെറിയ രാജ്യമാണ്. ഇവിടെ ഇനിയും എത്രയോ പ്രവാസികള്‍ നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്നുണ്ട്. അവര്‍ക്കൊക്കെ ഇനി എപ്പോഴാണു മടങ്ങാന്‍ കഴിയുകയെന്നറിയില്ല. ഇവിടെയുളള സംഘടനകള്‍ രാഷ്ട്രീയമോ, മതമോ, ജാതിയോ ഒന്നും നോക്കാതെ നമുക്കു വേണ്ടി ഓടി നടക്കുന്നുണ്ട്. അതാണ് ആശ്വാസം. അല്ലെങ്കിലും സങ്കടങ്ങള്‍ എല്ലാ കാലത്തേക്കുമുള്ളതല്ലല്ലോ ''- ബിനു പറഞ്ഞു.

ഭര്‍ത്താവ് നിജോ സാമുവല്‍ വര്‍ഗീസിനൊപ്പം ഷാര്‍ജയിലാണു കോട്ടയം സ്വദേശി ടാനിയ സാറാ അലക്‌സാണ്ടര്‍ താമസിച്ചിരുന്നത്. കോട്ടയത്തേക്കാണ് പോരേണ്ടതെങ്കിലും കരിപ്പൂര്‍ വിമാനം കിട്ടിയപ്പോള്‍ 8 മാസം ഗര്‍ഭിണിയായ ടാനിയ ഒട്ടും മടിച്ചില്ല. ടാനിയയ്ക്ക് യാത്രാനുമതി ലഭിക്കുന്നതിനുള്ള സാധ്യത ഓരോ ദിവസവും കുറഞ്ഞു വരികയായിരുന്നു. എങ്ങനെയും നാട്ടില്‍ എത്തുക എന്ന ഒരു വിചാരം മാത്രമാണ് ടാനിയയെ നയിച്ചത്. ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും.

കരിപ്പൂരില്‍ നിന്നു ടാനിയയെ നാട്ടിലെത്തിക്കാന്‍ അമ്മ ലില്ലി കോട്ടയത്തു നിന്ന് ആംബുലന്‍സുമായി പോയാണ് കൂട്ടിക്കൊണ്ടു വന്നത്. വീട്ടില്‍ പ്രത്യേകം മുറി തയാറാക്കി ക്വാറന്റീനില്‍ കഴിയുകയാണ് ടാനിയ. അടുത്ത ദിവസം പരിശോധനയ്ക്കായി ആശുപത്രിയില്‍ പോകുന്നതിനുള്ള അനുമതി ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നിന്നു ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (2 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (2 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (2 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (2 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (2 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (2 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (2 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (3 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (3 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (3 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (3 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (3 hours ago)

പ്രതീക്ഷയേകി ഇസ്രോ  (3 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends