സിവയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി ധോണി, ഫോട്ടോ വൈറലാകുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് എം എസ് ധോണി ഇപ്പോള്‍ വളരെയധികം സന്തോഷത്തിലാണ്. കാരണം, വെറെയൊന്നുമല്ല, ധോണി ഇപ്പോള്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനാണ്. കുഞ്ഞ് ജനിച്ചപ്പോള്‍ ഇന്ത്യക്ക് വേണ്ടി അന്യദേശത്ത് കളിക്കുകയായിരുന്നു ധോണി. ധോണി ഒരിക്കല്‍ പോലും തന്റെ കുഞ്ഞിന്റെ ചിത്രം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ തയാറായിരുന്നില്ല. അതിന്റെ തെളിവായിരുന്നു ലോകകപ്പ് മത്സരം കഴിഞ്ഞ് ഇന്ത്യയിലെത്തിയ ധോണി തന്റെ കുഞ്ഞിന്റെ മുഖം മറച്ചു പിടിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ നടന്നു പോയ ആ കാഴ്ച്ച.
എന്നാല്‍ ധോണി തന്നെ കുഞ്ഞിനൊപ്പം കുടുംബ സമേതം നില്ക്കുന്ന ഫോട്ടോ തന്റെ ഫെയ്സ് ബുക്ക് പേജില്‍ പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുകയാണ്. രണ്ട് ദിവസത്തിന് മുമ്പ് ധോണി തന്നെ അറിയാതെ മറ്റാരോ എടുത്ത കുഞ്ഞിനെ കൈമാറുന്ന ചിത്രം പുറത്ത് വന്നതിന് പിന്നാലെയാണ് കുഞ്ഞിനെ കൈയ്യിലേന്തി നില്ക്കുന്ന ചിത്രം ധോണി പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ പോസ്റ്റ് വൈറലാകുകയും ചെയ്തു. നിരവധി പേര് ധോണിയുടെ ഈ ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha