സൊനാലിയെ പൊന്നുപോലെ കാക്കാന്‍ ചിത്തരഞ്ജന്
പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രണയം നിരസിച്ചതിന്റെ പേരില്‍ ആസിഡ് ആക്രമണത്തില്‍ മുഖം തകര്‍ന്ന സൊനാലി മുഖര്‍ജി പ്രണയിച്ച് വിവാഹിതായി. ജാര്‍ഖണ്ഡ് സ്വദേശിയും ഇലക്ട്രിക്കല്‍ എഞ്ചിനിയറുമായ ചിത്തരഞ്ജനാണ് സോനാലിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. രണ്ടുപേരും ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. സൗഹൃദം പ്രണയമാവുകയും അത് വിവാഹത്തിലെത്തുകയുമായിരുന്നു.
ആസിഡ് ആക്രമണത്തെ അതിജീവിച്ച സോനാലിക്ക് 2012ലെ കോന്‍ ബനേഗ ക്രോര്‍പതിയിലൂടെ വന്‍ ജനശ്രദ്ധ നേടാനായി. 2003ല്‍ പതിനേഴു വയസ് പ്രായമുള്ളപ്പോഴാണ് സൊനാലിക്ക് ആക്രമണത്തെ നേരിടേണ്ടി വന്നത്.
പ്രണയം നിഷേധിച്ചതിനാല്‍ ജാര്‍ഖണ്ഡിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ സൊനാലിയുടെ മുഖത്ത് മൂന്നുപേര്‍ ചേര്‍ന്ന് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇവരുടെ മുഖം പൂര്‍ണമായും വെന്തുപോയി. കാഴ്ചയും കേള്‍വിയും ഭാഗീകമായി നഷ്ടപ്പെട്ട ഇവര്‍ ഇരുപത്തിരണ്ടോളം ശസ്ത്രക്രിയകള്‍ക്ക് വിധേയയായി.
പത്തു വര്‍ഷത്തോളം ചികിത്സയിലായിരുന്ന ഇവര്‍ ആസിഡ് ആക്രമണത്തിനെതിരെയും ഇതിനിരയായവരുടെ പുനരധിവാസത്തിനായും നിരവധി നിയമപ്പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha