അവിഹിത ബന്ധമാരോപിച്ച് ഭര്‍ത്താവ് ഭാര്യയുടെ തലയറുത്തു, മുറിച്ച തലയുമായി ഒന്നരകിലോമീറ്റര്‍ നടന്ന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
രക്തമിറ്റു വീഴുന്ന യുവതിയുടെ തലയുമായി ഒരാള്‍ സ്റ്റേഷനിലേക്ക് കയറി വരുന്നത് കണ്ട പോലീസുകാരെല്ലാം ഞെട്ടിപ്പോയി. മറ്റൊരാളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് ഭാര്യയെ തലയറുത്ത് കൊന്നത്. തമിഴ്നാട്ടിലാണ് സംഭവം. മുറിച്ച ശിരസ്സുമായി ഒന്നര കിലോ മീറ്റര്‍ റോഡിലൂടെ നടന്നാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊള്ളാച്ചിക്കടുത്ത് വടക്കിപ്പാളയം പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 49 വയസുള്ള ചിന്നപ്പരാജ് എന്ന കര്‍ഷക തൊഴിലാളിയാണ് ഭാര്യയെ കഴുത്തറുത്തുകൊന്നത്.
നാല്‍പ്പതുകാരിയായ ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അരുംകൊല. മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട് ഇയാളും ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഭാര്യ പുറത്തു പോയി വന്നപ്പോഴാണ് അരിവാള്‍ കൊണ്ട് കഴുത്തറുത്തു കൊന്നത്.
ശിരസ്സ് വികൃതമാക്കിയ ശേഷം ഭാര്യയുടെ തലയും കൈയില്‍ പിടിച്ചാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലേക്കു പോയത്. വഴി യാത്രക്കാരെയെല്ലാം നോക്കിനില്‍ക്കവെയാണ് കൈയില്‍ ഭാര്യയുടെ തലയും പിടിച്ച് റോഡിലൂടെ ഇയാള്‍ പോയത്. വഴിയാത്രക്കാരില്‍ ചിലര്‍ ബോധംകെട്ട് വീണു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha