Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഐക്യ രാഷ്ട്ര സഭയില്‍ പാകിസ്ഥാന്റെ തൊലിയുരിച്ചു ഇന്ത്യ; കള്ളം പൊളിഞ്ഞു നാണംക്കെട്ട് പാകിസ്ഥാന്‍ ; ഏറ്റുപിടിച്ച പാക്കിസ്ഥാനി മാധ്യമങ്ങളും നാണംക്കെട്ടു; അവര്‍ ഇങ്ങനെയാണ് ഇന്ത്യയുടെ തല്ല് ഇരന്നു വാങ്ങും

26 AUGUST 2020 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

ഐക്യ രാഷ്ട്ര സഭയില്‍ പാകിസ്ഥാന്റെ വ്യാജ പ്രചാരണം പൊളിച്ചു ഇന്ത്യ. രക്ഷാ സമിതിയില്‍ തങ്ങളുടെ സ്ഥിരം വക്താവ് പ്രസംഗിച്ചു എന്നവകാശപെട്ടു പാകിസ്ഥാന്‍ നടത്തിയ നുണ പ്രചാരണങ്ങളാണ് ഇന്ത്യ എണ്ണമിട്ടു തകര്‍ത്തത് .തിങ്കളാഴ്ചയാണ് തങ്ങളുടെ സ്ഥിരം പ്രതിനിധി മുനീര്‍ അക്രം ഐക്യ രാഷ്ട്ര സഭ സുരക്ഷാ സമിതിയില്‍പ്രസംഗിച്ചു എന്നവകാശപെട്ട ഒരു അസത്യ പ്രചാരണം ഇസ്ലാമാബാദ് കേന്ദ്രീകരിച്ചു പുറത്തു വന്നത് . ഇത് പാകിസ്താനി മാധ്യമങ്ങള്‍ ഏറ്റു പിടിക്കുകയും ചെയ്തിരുന്നു .എന്നാല്‍ പ്രസ്തുത ദിവസം സുരക്ഷാ സമിതി സംവാദത്തില്‍ പങ്കെടുക്കുവാന്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് എങ്ങനെ സാധ്യമാകും എന്ന ചോദ്യത്താല്‍ തന്നെ ഈ കള്ളം പൊളിച്ചിരിക്കുകയാണ് ഇന്ത്യ .എത്ര മാത്രം നിര്‍ലജ്ജവും വസ്തുത വിരുദ്ധവും ആണ് പാകിസ്ഥാന്റെ ഉയര്‍ന്ന നയതന്ത്ര പ്രതിനിധികളുടെ തന്നെ പെരുമാറ്റം എന്ന സത്യത്തിലേക്കാണ് ഈ സംഭവം വെളിച്ചം വീശുന്നത് .

എങ്കിലും, പാകിസ്ഥാന്‍ പ്രതിനിധി അദ്ദേഹം സുരക്ഷാ സമിതിയില്‍ നടത്തി എന്നവകാശപെട്ട സാങ്കല്‍പിക സംവാദത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായി മറുപടി കൊടുത്തു പാകിസ്ഥാന്റെ ദുരാരോപണങ്ങള്‍ ഇന്ത്യ ഖണ്ഡിച്ചിരിക്കുകയാണ് .വില കുറഞ്ഞ കാര്യങ്ങള്‍ക്കു വേണ്ടി വരെ ഏതറ്റവും വരെ താഴാന്‍ മടിയില്ലാത്ത പാകിസ്താന്റെ നിലവാരം ഒരിക്കല്‍ കൂടി ബോധ്യമായിരിക്കുകയാണ് ലോകത്തിനു.

പാകിസ്ഥാന്റെ ,ഗൂഢ ലക്ഷ്യം വച്ചുള്ള ആരോപണങ്ങള്‍ക്ക് ഇന്ത്യ അക്കമിട്ടാണ് മറുപടി പറഞ്ഞിരിക്കുന്നത് . ഇന്ത്യന്‍ പ്രതിനിധിയുടെ വാക്കുകള്‍ എടുത്താല്‍. 'ഞങ്ങള്‍ ഇന്ന് പാകിസ്ഥാന്‍ മിഷന്റെ ഭാഗമായി വന്ന പ്രസ്താവന കണ്ടു .അതില്‍ പറയുന്നത് ഈ അഭിപ്രായങ്ങള്‍ ഐക്യ രാഷ്ട്ര സഭയില്‍ പാകിസ്താന്റെ സ്ഥിരം പ്രതിനിധി സുരക്ഷാ സമിതിയില്‍ വച്ച് പ്രസംഗിച്ചു എന്നാണ് .എവിടെ വച്ചാണ് അദ്ദേഹം ഈ പ്രസ്താവനകള്‍ നടത്തിയത് എന്ന് അറിയാന്‍ ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട് , കാരണം എന്താണെന്നു വച്ചാല്‍ ഇന്നത്തെ സഭയില്‍ രക്ഷ സമിതിയില്‍ അംഗങ്ങള്‍ അല്ലാത്ത രാജ്യങ്ങള്‍ക്കു സംവാദത്തില്‍ പ്രവേശനം ഇല്ലായിരുന്നു '.

ഇന്ത്യന്‍ പ്രതിനിധിയുടെ പ്രസ്താവന ഇങ്ങനെ തുടരുന്നു . വലിയ കള്ളങ്ങളാണ് പാകിസ്ഥാന്‍ പറയുന്നത് . അവര്‍ അതിനെ തള്ളി തള്ളി മുന്നോട്ടു കൊണ്ട് പോവുകയാണ് . ഇമ്രാന്‍ ഖാന്റെ കീഴിലുള്ള ' പുതിയ പാകിസ്ഥാന്‍ ' തങ്ങള്‍ , ഇന്ത്യയുടെ അതിര്‍ത്തി കടന്നുള്ള തീവ്ര വാദത്തിന്റെ ഇരകള്‍ ആണെന്നാണ് പറയുന്നത് .സാമാന്യ ബോധം ഉള്ള ആരെങ്കിലും ഇത് പറയുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല . എന്നാല്‍ പാകിസ്ഥാന്‍ ആയതു കൊണ്ട് പ്രശ്‌നമില്ല . പ്രതീക്ഷിക്കാവുന്നതേ ഉള്ളു

ഒരു കള്ളം നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് ഒരു സത്യമാവുകയില്ല .അതിര്‍ത്തി കടന്നുള്ള തീവ്ര വാദത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രയോക്താക്കള്‍ ആയിട്ടുള്ള പാകിസ്ഥാന്‍ ഇപ്പോള്‍ ഇന്ത്യക്കെതിരെ ഇര വാദം ഇറക്കുകയാണ് . ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ തീവ്ര വാദത്തിനെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നു എന്നാണ് പാകിസ്താന്റെ വാദം . എന്നാല്‍ ഈ ഇമ്രാന്‍ ഖാന്‍ തന്നെ ഒസാമ ബിന്‍ ലാദനെ ' രക്ത സാക്ഷി ' എന്നാണ് വിശേഷിപ്പിച്ചത് .ഇത്തരം കടുത്ത നടപടികള്‍ ആണ് ഇമ്രാന്‍ ഖാന്‍ തീവ്ര വാദത്തെ നിരുത്സാഹപ്പെടുത്താന്‍ വേണ്ടി കൈക്കൊള്ളുന്നത്.

ഐക്യ രാഷ്ട്ര സഭയില്‍ നിരോധിക്കപ്പെട്ട തീവ്ര വാദ സങ്കടനകള്‍ ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ പ്രവൃത്തിക്കുന്നതു പാകിസ്ഥാനില്‍ ആണ് .അവരുടെ പ്രിയപ്പെട്ട വീടാണ് പാകിസ്ഥാന്‍ .അനവധി പ്രഖ്യാപിത തീവ്ര വാദികളും അവരുടെ സ്ഥാപനങ്ങളും വസ്തുക്കളും നിര്‍ബാധം വ്യഹരിക്കുകയാണ് പാകിസ്ഥാനില്‍ .40 ,000 മുതല്‍ 50 ,000 വരെ തീവ്ര വാദികളുടെ സാനിധ്യം തങ്ങളുടെ മണ്ണില്‍ ഉണ്ട് എന്ന് പാകിസ്ഥാന്‍ തന്നെ സമ്മതിച്ചതാണ് .അല്‍ ഖായിദയെ പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ നിന്നും നിഷ്‌കാസനം ചെയ്തു എന്നത് ഒരു നല്ല തമാശ ആയി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. പാക്‌സിതാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ് . അവര്‍ തല്ക്കാലം സ്വന്തം കാര്യം നോക്കിയാല്‍ മതി .1947 ല്‍ 23 ശതമാനമുണ്ടായിരുന്ന പാകിസ്ഥാനിലെ ന്യൂനപക്ഷം ഇന്ന് വെറും 3 ശതമാനം മാത്രമാണ് . ഇത് വംശീയ തുടച്ചു നീക്കലിനെയാണ് സൂചിപ്പിക്കുന്നത് .എന്നാല്‍ ഇന്ത്യയില്‍ ന്യൂനപക്ഷത്തിന്റെ അംഗ സംഖ്യാ കൂടിയത് അല്ലാതെ ഇത് വരെ കുറഞ്ഞ ഒരു ചരിത്രം പറയാന്‍ ഉണ്ടാവില്ല. ഇന്ത്യന്‍ പ്രതിനിധി തുടര്‍ന്നു

പാകിസ്താനിലെ മാധ്യമങ്ങള്‍ അവരുടെ ഐക്യ രാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി ഇന്ത്യക്കെതിരെ ആഞ്ഞടിച്ചു എന്ന തരത്തില്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ ആണ് ഇന്ത്യന്‍ പ്രതിനിധി പ്രതികരിച്ചത്. ഓഗസ്റ്റ് 24 തിങ്കളാഴ്ചയാണ് പാകിസ്താന്റെ ഐക്യരാഷ്ട്ര സഭ സ്ഥിരം പ്രതിനിധി മുനീര്‍ അക്രം , ട്വിറ്റെര്‍ എന്ന സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ട ഒരു പോസ്റ്റില്‍ താന്‍ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിക്കു മുന്‍പില്‍ നടന്ന സംവാദത്തില്‍ ഇന്ത്യയെ കടന്നാക്രമിച്ചു എന്ന് അവകാശപ്പെട്ടത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ ' ലോകത്തിലെ തീവ്ര വാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഒരു പ്രേത്യേക ആശയത്തിനെതിരെ അല്ലെങ്കില്‍ ആദര്‍ശത്തിനെതിരെയോ അവരുടെ സങ്കടനകള്‍ക്കെതിരെയോ ആണ് . ഇത് മാറണം ..ഇത് തീര്‍ത്തും അപര്യാപ്തം ആണ്. അല്‍ ഖായിദയെയും ഐസിസിനെയും നമുക്ക് നേരിടേണ്ടതുണ്ട് .എന്നാല്‍ അത് പോല്‍ തന്നെയാണ് ഇന്ത്യയിലെ ചില സംഘടനകളും. അവരെ നമ്മള്‍ ഒഴിവാക്കി വിട്ടു കൂടാ .ഇന്ത്യയിലെ ഇത്തരം തീവ്ര വാദ ഗ്രൂപ്പുകളെ നീതിക്കു മുന്നില്‍ കൊണ്ട് വരുന്നത് വരെ പാകിസ്ഥാന് വിശ്രമം ഇല്ല .

ഐക്യ രാഷ്ട്ര സഭയുടെ 15 അംഗ സുരക്ഷാ സമിതിക്കു മുന്നില്‍ താന്‍ നടത്തി എന്ന് പറയപ്പെടുന്ന സാങ്കല്പിക പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. യാഥാര്‍ഥ്യങ്ങളില്‍ ജീവിക്കാന്‍ അറിയാത്ത ഒരു രാജ്യവും, അതിലെ ജനങ്ങളും ഉദോഗസ്ഥരും , രാഷ്ട്രീയക്കാരും എന്തിനു മുനീര്‍ അക്രത്തിനെ പോലെ ഇത്രയും ഉയര്‍ന്ന പദവി വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ പോലും ഭാവനയിലും അസത്യത്തിലും സങ്കല്പത്തിലും ജീവിക്കും എന്നതിന്റെ തികഞ്ഞ ഉദാഹരണമാണ് പാകിസ്താന്റെ സ്ഥിരം പ്രതിനിധി ഐക്യ രാഷ്ട്ര സഭയില്‍ നടത്തി എന്ന് സ്വയം അവകാശപ്പെട്ടു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതു.

എന്തായാലും അക്രത്തിന്റെ ഈ ഒരു അസത്യ പ്രസ്താവന നിലവില്‍ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. കള്ളമായാലും അല്ലെങ്കിലും ലോക രാജ്യങ്ങള്‍ക്കിടയില്‍ നാണം കെട്ടാലും ഇല്ലെങ്കിലും മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്കിടയിലുള്ള പ്രശസ്തിയും വൈകാരിക കയ്യടികളും മാത്രം ആയിരിക്കും അക്രവും പ്രതീക്ഷിച്ചതു. ഇത്രയും ഉയര്‍ന്ന സ്ഥാനത്തു നില്‍ക്കുന്ന ഒരു വ്യക്തിയുടെ അവസ്ഥ ഇതാണെങ്കില്‍ പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (40 minutes ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (42 minutes ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (46 minutes ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (59 minutes ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (1 hour ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (1 hour ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (1 hour ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (2 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (2 hours ago)

Malayali Vartha Recommends