Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഇന്ത്യന്‍ വ്യാപാരികള്‍ മാസാണ്; ചൈനയെ പടി അടച്ചു പിണ്ഡം വച്ച് ഇന്ത്യന്‍ വ്യാപാരികള്‍; ഈ ഇടപാട് ഇവിടെ വേണ്ട; ചൈന ഇരന്നു വാങ്ങിയ പണി; ചൈനയുടെ വിപരീത ബുദ്ധി എന്തായാലും ഇന്ത്യക്കു ഗുണമാകുന്നു

26 AUGUST 2020 01:56 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

മര്യാദയ്ക്ക് സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചാല്‍ മതിയായിരുന്നു ചൈനക്ക്. ഇത് നമ്മടെ രാജ്യത്തു വന്നു കച്ചവടം നടത്തി, നമ്മുടെ കയ്യില്‍ നിന്നും തന്നെ കാശുണ്ടാക്കി നമുക്കിട്ടു തന്നെ ആപ്പ് അടിക്കാന്‍ സ്വന്തം നിലയിലും പാകിസ്ഥാനെ കൊണ്ടും ശ്രമിക്കുമ്പോള്‍ പിന്നെ നമ്മള്‍ എന്ത് ചെയ്യണം. പ്രതികരിക്കണം. അത് അവര്‍ക്കു ഏതു ഭാഷ മനസ്സിലാകുമോ ആ ഭാഷയില്‍ തന്നെ. അത് സൈനികമായാലും ശരി വ്യാപാരമായാലും ശരി. ചൈന ആയാലും ശരി പാകിസ്ഥാനായാലും. നമുക്ക് ഒരു പോലെയാണ്. നമ്മള്‍ ആരെയും അങ്ങോട്ട് പോയി ചൊറിയുന്നില്ല അത് പോലെ തന്നെ ആരും ഇങ്ങോട്ടും വന്നു ചൊറിയാന്‍ നില്‍ക്കണ്ട. അത് മനസ്സിലാകുന്നില്ലെങ്കില്‍ മനസ്സിലാക്കിപ്പിക്കാന്‍ തന്നെയാണ് ഇന്ത്യന്‍ വ്യാപാരികളുടെ തീരുമാനം.

ഇന്ത്യന്‍ വിപണിയില്‍ നിന്നും ചൈനീസ് ഉല്‍പന്നങ്ങള്‍ പുറത്താക്കി കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ വ്യാപാരികള്‍. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുമായി ചേര്‍ന്ന് ഇന്ത്യന്‍ ഉത്പന്നങ്ങളെയും, ഇന്ത്യന്‍ ഉല്‍പാദകരെയും പ്രോത്സാഹിപ്പിച്ചു കൊണ്ട് ചൈനീസ് ഉല്‍പന്നങ്ങളെ പതുക്കെ ഇന്ത്യന്‍ വിപണിയില്‍ നിന്നും പുറത്താക്കി കൊണ്ടിരിക്കുകയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഇന്ത്യ . 2000 കാലഘട്ടത്തില്‍ വെറും 2 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ വന്നു കൊണ്ടിരുന്ന സ്ഥാനത്തു ഇന്ന് അത് 70 ബില്യണ്‍ ആണ് . ഈ വിപണി തിരിച്ചു പിടിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യ .ഗാല്‍വാന്‍ വാലിയില്‍ ചൈന കയറി ചൊറിഞ്ഞില്ലായിരുന്നെങ്കില്‍ നമ്മളിപ്പോഴും ചൈനീസ് കുടുക്കില്‍ തന്നെ കഴിഞ്ഞേനെ. വിനാശ കലെ വിപരീത ബുദ്ധി എന്നാണല്ലോ, ചൈനയുടെ വിപരീത ബുദ്ധി എന്തായാലും ഇന്ത്യക്കു ഗുണമായി

കളിപ്പാവകള്‍, സമ്മാനങ്ങള്‍, മധുര പലഹാരങ്ങള്‍ , തുണിത്തരങ്ങള്‍ , വാച്ചുകള്‍ തുടങ്ങി ഏതാണ്ട് മൂവായിരത്തോളം വരുന്ന ഉത്പന്നങ്ങളുടെ ഒരു പട്ടികയാണ് സി.എ.ഐ.ടി തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇവയെ പുനഃ പ്രതിഷ്ഠിക്കുവാന്‍ വേണ്ടി തദ്ദേശീയ മായി ലഭിക്കുന്ന ഉത്പന്നങ്ങള്‍ വിപണിയില്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. അതും ഇന്ത്യന്‍ ഉല്‍പാദകരുടെ. സി .എ .ഐ .ടി ജനറല്‍ സെക്രട്ടറി പ്രവീണ്‍ കണ്ടേല്‍ വാളിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ . ചൈനയെ സാമ്പത്തികമായി മുറിവേല്‍പ്പിക്കുന്നതിന്റെ പ്രാധാന്യം മുഴുവന്‍ രാജ്യത്തിനും അറിയാം .അത് കൊണ്ട് നമ്മള്‍ എല്ലാവരും പൂര്‍ണ്ണ മനസ്സോടെ തോളോട് ചേര്‍ന്ന് കൊണ്ട് ഈ ഉദ്യമത്തെ വരവേല്‍ക്കുകയാണ് . വ്യാപാരികളുടെ സംഘം അങ്ങേയറ്റം കാര്യാ ക്ഷമതയോടു കൂടിയാണ് ചൈനീസ് ബഹിഷ്‌കരണ പദ്ധതി ഇത് വരെ നടപ്പിലാക്കിയത്.

ഇതില്‍ ഇന്ത്യന്‍ ഉല്‍പാദകരുടെ പങ്കു എത്ര പ്രശംസിച്ചാലും മതിയാവുകയില്ല . കാരണം ഈ ഉദ്യമത്തിന്റെ ഒരു ഘട്ടത്തിലും ഉത്പന്നങ്ങളുടെ കുറവ് അനുഭവപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ ഉല്പാദകര്‍ക്കു ചൈനീസ് ഉല്‍പന്നങ്ങളെ കൃത്യമായി പുനഃ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട് .കൂടാതെ കേന്ദ്ര സര്‍ക്കാര്‍ അവരെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു. ഏറ്റവും അടുത്ത് നടന്ന സംഭവ വികാസങ്ങളില്‍ ചൈനയെ കളിപ്പാട്ട മേഖലയില്‍ നിന്നും പുറത്താക്കുവാന്‍ സര്‍ക്കാര്‍ പ്ലാസ്റ്റിക് ഉല്പാദകരുമായുള്ള ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ് .ചൈനയെ വിപണിയില്‍ നിന്നും പുറത്താക്കുവാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ഉത്തേജക പാക്കേജുകള്‍ നല്‍കാനും കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയില്‍ ഉണ്ട്. 2000 കാലഘട്ടത്തില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2 ബില്യണ്‍ ഡോളറിന്റേത് ആയിരിന്നു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ അത് 70 ബില്യണ്‍ ഡോളറിന്റേതാണ് . അതായതു 20 വര്ഷം കൊണ്ട് 35 മടങ്ങു .ഇത് വ്യക്തമാക്കുന്നത് ചൈനക്ക് ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ കൃത്യമായ പദ്ധതികള്‍ ഉണ്ടായിരിന്നു എന്നാണ് .മാത്രമല്ല ഇന്ത്യന്‍ വിപണി പിടിച്ചെടുക്കുവാന്‍ ചൈന കാര്യമായി ശ്രമിക്കുന്നുണ്ടെന്നും ആണ് .അത് ഒരു കാരണവശാലും നടപ്പിലാക്കാന്‍ അനുവദിക്കരുത് എന്ന് ഇന്ത്യന്‍ വ്യാപാരികള്‍ക്ക് നിര്‍ബന്ധം ഉണ്ട്.

ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമ നിങ്ങളില്‍ എത്ര പേര് കണ്ടിട്ടുണ്ടാകും എന്ന് അറിയില്ല , അഥവാ കണ്ടിട്ടില്ലെങ്കില്‍ കാണേണ്ട സിനിമയാണ് . അതില്‍ ആമിര്‍ഖാന്‍ അഭിനയിച്ച നായക കഥ പത്രത്തിന്റെ പേരാണ് ഫുങ് സുക് വാങ് ഡു . ആ പേര് ശരിയല്ലെങ്കിലും , അത് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെ ആസ്പദമാക്കി എടുത്ത സിനിമയാണ് . ലഡാക് കാരനായ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ' സോനം വാങ് ചുക് ആണ് ആ താരം ' . ഈ കഴിഞ്ഞ ജൂണില്‍ ഗാല്‍വാനില്‍ നടന്ന ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം നടത്തിയ ഒരു ആഹ്വാനം ആണ് ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന വ്യാപാരികള്‍ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ ചൈനയുടെ ഭാഗത്തു നിന്നും വീണ്ടും, വീണ്ടും ഉണ്ടായ പ്രകോപനങ്ങളുടെയും അധിനിവേശ ശ്രമങ്ങളുടെയും ഭാഗം ആയി നടന്ന സംഘര്‍ഷങ്ങളില്‍ മുഴുവന്‍ ചൈനീസ് ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യന്‍ ട്രേഡേഴ്‌സ് ഏക കണ്ഠമായി തീരുമാനിച്ചു .ഇന്ത്യയിലെ ഏറ്റവും ഉന്നതമായ വ്യാപാര സംഘടനയുടെ കീഴില്‍ നാലായിരത്തോളം വ്യാപാര സംഘങ്ങളും 7 കോടിയോളം വ്യാപാരികളും രാജ്യ വ്യാപകമായി ഉണ്ട് .സോനം വാങ് ചുക്കിന്റെ ആഹ്വാനത്തില്‍ പ്രചോദിതര്‍ ആയി ഈ വ്യാപാരികള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒരു തുള്ളി ചോര പോലും പൊടിയാതെ നിശബ്ദ യുദ്ധത്തിലൂടെ ചൈനയുടെ നട്ടെല്ലിന് തന്നെയാണ് നമ്മള്‍ പ്രഹരമേല്പിച്ചിരിക്കുന്നതു .ഏതാണ്ട് ഒരു ലക്ഷം കോടിയുടെ , അതായതു 13 ബില്യണ്‍ ഡോളറിന്റെ വ്യാപാര നഷ്ടമാണ് ചൈനക്ക് ഇതിലൂടെ ഉണ്ടാകാന്‍ പോകുന്നത്. സമാനമായ ഒരു നടപടിയിലൂടെ നമ്മള്‍ മലേഷ്യയില്‍ നിന്നും ഉള്ള പാം ഓയിലിന് രാജ്യത്തു അപ്രഖ്യാപിത വിലക്ക് നടപ്പിലാക്കിയിരുന്നു.

ചൈനക്കെതിരെ നമ്മള്‍ നടത്തി വരുന്ന യുദ്ധങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതു വ്യാപാര യുദ്ധമാണ് .കാരണം ചൈനയുടെ സമ്പദ് വ്യവസ്ഥയാണ് അവരുടെ നട്ടെല്ല്. പണം ഉപയോഗിച്ചാണ് അവര്‍ നടത്തുന്ന അധിനിവേശങ്ങളും മുഴുവന്‍ .ചെറു രാഷ്ട്രങ്ങളെ കടത്തില്‍ കുടുക്കിയാണ് അവര്‍ തങ്ങളുടെ കാര്യങ്ങള്‍ നടത്തിയെടുക്കുന്നതു .അതിനെ തടയിടാന്‍ അവരുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ക്ഷീണമേല്പിക്കുക തന്നെ വേണം. ഉല്‍പാദന മേഖലയില്‍ ചൈനീസ് അപ്രമാദിത്വം ഏതാണ്ട് അവസാനിപ്പിക്കുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ലോകം . കൂടാതെ ചൈനീസ് കമ്പനികള്‍ക്കും നിരോധനം വരുന്നു . വാവെയ് പോലുള്ള ടെക് കമ്പനികള്‍ക്ക് ഇലക്ട്രോണിക് ഘടകങ്ങള്‍ വില്‍ക്കുന്നതില്‍ അമേരിക്ക നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു .ഇതിനു ഒരു കൈതാങ് ആവുകയാണ് ഇന്ത്യന്‍ കമ്പനികള്‍ തങ്ങള്‍ക്കും ആവും വിധം.

ഇത്തവണ ചൈനീസ് ഉത്പന്നങ്ങളെ ഇന്ത്യന്‍ വിപണിയില്‍ നിന്നും തുടച്ചു നീക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ വിജയിക്കുക തന്നെ ചെയ്യും .2020 അവസാനത്തോട് കൂടി 13 ബില്യണ്‍ ഡോളര്‍ വരുന്ന ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതില്‍ ഇന്ത്യന്‍ വ്യാപാരികള്‍ വിജയിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കു ചൈനയും ആയുള്ള വ്യാപാര കമ്മിയില്‍ ഗണ്യമായ കുറവുണ്ടാകും. വ്യാപാരികള്‍ ഇപ്പോള്‍ നടത്തുന്ന ഈ യുദ്ധം യഥാര്‍ത്ഥത്തില്‍ ഏകാധിപത്യത്തിന്റെ മേല്‍ ജനാധിപത്യത്തിന്റെ വിജയം ആണ് . ജനങ്ങള്‍ അവരാല്‍ തന്നെ പ്രചോദിതര്‍ ആയി സ്വയം കൈക്കൊള്ളുന്ന ഒരു നടപടിയാണ് . സമാനമായ ഒരു സ്ഥിതി വിശേഷം ഇന്ത്യന്‍ വ്യാപാരികള്‍ മലേഷ്യ ക്കെതിരെ പാം ഓയില്‍ ബഹിഷ്‌കരണം നടത്തിയപ്പോഴും ഉണ്ടായിരിന്നു . ജനങ്ങള്‍ സ്വയം ഇവിടെ രാജാവാകുകയാണ് . മുകളില്‍ നിന്നുള്ള അടിച്ചേല്‍പ്പിക്കലുകളില്‍ വിശ്വസിക്കുന്നവര്‍ക്ക് ജനാധിപത്യത്തിന്റെ ഈ മനോഹരമായ പ്രതികരണങ്ങള്‍ എത്ര കണ്ടു മനസ്സിലാകും എന്ന് അറിയില്ല . ഇനി അവര്‍ക്കു അറിഞ്ഞാലും ഇല്ലെങ്കിലും നമുക്ക് ഒരു ചുക്കുമില്ല. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിഞ്ഞോളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (43 minutes ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (45 minutes ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (49 minutes ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (1 hour ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (1 hour ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (1 hour ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (2 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (2 hours ago)

Malayali Vartha Recommends