Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ചൈനയുടെ അയല്‍രാജ്യങ്ങള്‍ക്കു ബ്രഹ്മോസ് നല്‍കാന്‍ ഒരുങ്ങി ഇന്ത്യ; അടി കപ്യാരെ കൂട്ട മണി; പാകിസ്ഥാന് ചൈന യുദ്ധകപ്പന്‍ നല്‍കിയതിനുള്ള ഇന്ത്യയുടെ മറുപടി

28 AUGUST 2020 10:06 AM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

ചൈനയെ അവര്‍ക്കു ചുറ്റും വളയാനൊരുങ്ങി ഇന്ത്യ. ഇന്ത്യക്കെതിരെ പാകിസ്ഥാനെ വച്ച് കളിയ്ക്കാന്‍ ഇറങ്ങിയ ചൈനക്ക് അതെ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. ചൈനയുമായി സംഘര്‍ഷം നില നില്‍ക്കുന്ന അതിര്‍ത്തി രാജ്യങ്ങള്‍ ആയ വിറ്റ്‌നാമിനും ഫിലിപ്പൈന്‍സിനും സൂപ്പര്‍ സോണിക് ബ്രഹ്മോസ് മിസൈല്‍ നല്‍കാനൊരുങ്ങുകയാണ് ഇന്ത്യ. കൂടാതെ ചൈനയുമായി അതിര്‍ത്തിയില്‍ രൂക്ഷമായ സംഘര്‍ഷമുള്ള വിറ്റ്‌നാമിനെ സഹായിക്കാനും അവിടത്തെ എണ്ണ പര്യവേഷണങ്ങള്‍ക്കും ഒരുപക്ഷെ ഇന്ത്യന്‍ സേനയെ അയക്കാനും ഇന്ത്യ മടിച്ചേക്കില്ല.

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയതും മികച്ചതുമായ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായാണ് ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് കണക്കാക്കപ്പെടുന്നത്. വലിയ തരത്തിലുള്ള താല്‍പര്യം മറ്റു ലോക രാജ്യങ്ങള്‍ ബ്രഹ്മോസിന്റെ കാര്യത്തില്‍ കാണിച്ചിരിന്നുവെങ്കിലും, മുന്‍പ് മറ്റു രാജ്യങ്ങള്‍ക്കു ബ്രഹ്മോസ് നല്‍കുന്നതിനെ പറ്റി ഇന്ത്യ ആലോചിക്കാറില്ലായിരുന്നു .ഇന്ത്യയുടെ സുരക്ഷയ്ക്ക് മാത്രം ആയിരിന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ആണ് ഇന്ത്യ പുനര്‍ വിചിന്തനം ചെയ്തിരിക്കുന്നത്. ഈയിടെയാണ് ചൈന അവരുടെ ഏറ്റവും പുതിയ ആധുനിക യുദ്ധ കപ്പല്‍ പാകിസ്ഥാന് കൈമാറിയ വാര്‍ത്തകള്‍ പുറത്തു വന്നത്. ഇത് പാകിസ്ഥാന്‍ നാവിക സേനയുടെ ശക്തിയെ ഇരട്ടിപ്പിക്കും എന്നൊക്കെ ചൈനീസ് മാധ്യമങ്ങള്‍ വീമ്പിളക്കിയിരിന്നു. ഇന്ത്യയോട് ദ്വി മുഖ പോര്‍മുഖങ്ങള്‍ തുറക്കുക എന്നതായിരുന്നു ചൈനയുടെ ഉദ്ദേശം. എന്നാല്‍ അതിനുള്ള മറുപണി പലിശയും ചേര്‍ത്ത് കൊടുത്തിരിക്കുകയാണ് ഇന്ത്യ.

ചൈനയ്ക്കും പാകിസ്ഥാനും അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ മറുപടി കൊടുക്കണം എന്ന് കുറച്ചു നാളായി നമുക്ക് നിര്‍ബന്ധമുള്ള കാര്യം ആണ്. അതുതന്നെയാണ് ഇന്ത്യ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സുഹൃദ് രാഷ്ട്രങ്ങളും എന്നാല്‍ ചൈനയോട് ശത്രുത പുലര്‍ത്തുന്നവയുമായ ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ക്കു ആണ് ബ്രഹ്മോസ് മിസൈല്‍ നല്കാന്‍ നമ്മള്‍ തീരുമാനിച്ചിരിക്കുന്നത്. ചൈനയോട് അതിര്‍ത്തി പങ്കിടുന്നതും, ചൈനയോട് ശത്രുത പുലര്‍ത്തുന്നതും ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളതും , അവരുടെ യജമാനന്‍ മനോഭാവത്തോടു കടുത്ത എതിര്‍പ്പുവച്ച് പുലര്‍ത്തുന്നതുമായ രാജ്യങ്ങളാണ് ഫിലിപ്പൈന്‍സും വിയറ്റ്‌നാമും. അവരെ നമ്മള്‍ ആയുധവും വേണ്ട വിഭവങ്ങളും കൊടുത്തു ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതു . വിറ്റ്‌നാമിന്റെ പോരാട്ട വീര്യം ലോക പ്രശസ്തമാണ് . അമേരിക്ക കൊണ്ട് പിടിച്ചു ശ്രമിച്ചിട്ട് പോലും പരാജയെപ്പെടാത്ത രാജ്യമാണ്. ചൈനക്കുള്ള പണി മിക്കവാറും കടുത്തതായിരിക്കും .അതിനു ഇന്ത്യ അധികം മെനക്കെടേണ്ടി കൂടി വരില്ല. വേണമെങ്കില്‍ ഒന്ന് പിടിച്ചു വെക്കാന്‍ പോയാല്‍ മതിയായിരിക്കും.

കഴിഞ്ഞ ആഴ്ചയാണ് ചൈന തങ്ങളുടെ ഏറ്റവും മികച്ചവയില്‍ ഒന്ന് എന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന സംരക്ഷക യുദ്ധകപ്പല്‍ പാകിസ്ഥാന് കൈമാറിയത്. ഇത്തരത്തില്‍ മൂന്ന് എണ്ണം കൂടെ പാകിസ്ഥാന് കൈമാറാന്‍ വേണ്ടിയാണു ചൈന തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. രണ്ടായിരത്തി ഇരുപത്തി ഒന്നോടു കൂടിയാണ് ബാക്കി മൂന്നെണ്ണം കൂടി നല്‍കി ഈ കരാര്‍ പൂര്‍ത്തിയാകുന്നത്. ഇതോടൊപ്പം തന്നെ ചൈന ഈ വര്ഷാവസാനത്തോട് കൂടി തങ്ങളുടെ ജെ.എഫ് 17 ബ്ലോക്ക് 3 യുദ്ധ വിമാനവും പാകിസ്താന് നല്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ചൈനക്ക് പാകിസ്ഥാനിലുള്ള അവരുടെ സാമ്പത്തിക മേഖല സംരക്ഷിക്കുക എന്ന് മാത്രമേ ഉള്ളു എന്ന് എല്ലാര്‍ക്കും അറിയാം. കൂട്ടത്തില്‍ പാകിസ്ഥാനെ മൂപ്പിച്ചു ഇന്ത്യയോട് ചൊറിഞ്ഞു ഇന്ത്യയെ അല്‍പം പേടിപ്പിക്കാം എന്നും വിചാരിക്കുന്നുണ്ടാകും . അതിനു വച്ച വെള്ളം അങ്ങ് മാറ്റി വച്ചാല്‍ മതി എന്നെ പറയാനുള്ളു. പണ്ടേ നിങ്ങളെ രണ്ടു പേരെയും ഒന്നായിട്ടു തന്നെയാണ് ഇന്ത്യ കണ്ടു കൊണ്ടിരുന്നത് . നിങ്ങടെ കളികള്‍ അറിയാത്തവര്‍ ഒന്നുമല്ല ഇന്ത്യ. അത് കൊണ്ടാണ് നേപ്പാളിനെ വച്ച് ചൊറിഞ്ഞപ്പോ ചൈനയെ നേരിട്ട് അടിച്ചത് . അതോടു കൂടി നേപ്പാളിന് കാര്യങ്ങള്‍ മനസ്സിലായി. ഇനി പാകിസ്ഥാനെ വച്ച് കളിച്ചാലും അതെ സമീപനം തന്നെ ആയിരിക്കും.

അതെ സമയം ചൈനയുടെ കാര്യം എടുക്കുകയാണെങ്കില്‍ അവരുടെ ഭൂരിഭാഗം യുദ്ധ ഉപകരണങ്ങളും, വിമാനങ്ങളും കപ്പലുകളും മറ്റു രാജ്യങ്ങളുടെ, പ്രത്യേകിച്ചു റഷ്യയുടെ വില കുറഞ്ഞ അനുകരണങ്ങളാണ്. അവര്‍ക്കു സ്വന്തമായി ഒന്നും ഇല്ല .എന്നാല്‍ ബ്രഹ്മോസ് ഇന്ത്യയുടേയും റഷ്യയുടെയും സംയുക്ത സംരംഭമാണ്. കരയില്‍ നിന്നോ, കടലില്‍ നിന്നോ, ആകാശത്തു നിന്നോ, കപ്പലില്‍ നിന്നോ, മുങ്ങി കപ്പലില്‍ നിന്നോ വിക്ഷേപിക്കാവുന്ന ബ്രഹ്മോസിനു ലോകമെങ്ങും ആവശ്യക്കാരുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രൂയിസ് മിസൈല്‍ ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത് .എല്ലാവര്‍ക്കും അറിയുന്നത് പോലെ ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും മോസ്‌കോവിന്റെയും പേരുകള്‍ സംയോജിപ്പിച്ചാണ് ബ്രഹ്മോസ് നാമകരണം ചെയ്തിരിക്കുന്നത് .ലോകമെങ്ങും ആവശ്യക്കാരുണ്ടെങ്കിലും ഇന്ത്യ ഇത് വരെ ബ്രഹ്മോസിനെ പുറത്തു കൊടുക്കാന്‍ തയ്യാറായിരുന്നില്ല.

എന്നാല്‍ ഇന്ന് സാഹചര്യം മാറിയിരിക്കുകയാണ്. ചിലരെയൊക്കെ നമുക്ക് ചിലതു പടിപ്പിക്കാനുണ്ട് .മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സൈനിക വസ്തുക്കളുടെ പട്ടികയിലേക്ക് കടന്നിരിക്കുകയാണ് ബ്രഹ്മോസ്. ഇവിടെ നമ്മള്‍ പ്രധാനമായും മനസ്സിലാക്കേണ്ട ഒരു കാര്യം , ഒരു മൂനാം രാജ്യത്തിന് ബ്രഹ്മോസ് കയറ്റി അയക്കണമെങ്കില്‍ റഷ്യ കൂടി വിചാരിക്കണം. കാരണം റഷ്യയുടെ കൂടെ തുല്യ പങ്കാളിത്തമാണ് ബ്രഹ്മോസിനുള്ളത്. അതായതു ഇപ്പോള്‍ വിറ്റ്‌നാമിനും ഫിലിപ്പൈന്‍സിനും ബ്രഹ്മോസ് കൊടുക്കാന്‍ തീരുമാനം ആയി എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ചൈനക്ക് പണി കൊടുക്കാന്‍ വല്യേട്ടന്‍ പുട്ടിനുണ്ട് കട്ടക്ക് എന്ന് തന്നെയാണ് .അതായതു റഷ്യയുടെയും ചൈനയുടെയും കൂട്ടുകെട്ട് നമ്മള്‍ കാണുന്ന അത്രയും സ്‌ട്രോങ്ങ് അല്ല എന്ന് ചുരുക്കം.

ഈയിടെയാണ് ചൈനയുടെ അധിനിവേശ നയങ്ങള്‍ കൊണ്ട് സഹികെട്ടു വിറ്റ്‌നാമിന്റെ ഇന്ത്യന്‍ സ്ഥാനപതി 'ഫം സാന്‍ ചോ ' ഇന്ത്യയുടെ സഹായമഭ്യര്‍ഥിച്ചത്. അതോടൊപ്പം തന്നെ വിറ്റ്‌നാമിന്റെ സാമ്പത്തിക മേഖലയില്‍ വരുന്ന പാരസെല്‍ ദ്വീപുകളില്‍ എണ്ണ നിക്ഷേപം ഉല്‍ഖനനം ചെയ്യുവാന്‍ വേണ്ടി ഇന്ത്യയെ വിയറ്റ്‌നാം ക്ഷണിക്കുകയും ചെയ്തിരുന്നു. ചൈനയോട് നമ്മള്‍ കുറച്ചു കാലമായി പറയാന്‍ തുടങ്ങിയ കാര്യമാണിത് ' പഴയ ഇന്ത്യ അല്ല ഈ ഇന്ത്യ ' എന്ന് എത്ര പറഞ്ഞിട്ടും മനസ്സിലാകുന്നില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാന്‍ ആണ് .പാകിസ്ഥാന് ചൈന ആയുധങ്ങള്‍ കൊടുക്കുന്നത് ഒന്നും ഇനിടയെ രോമത്തില്‍ പോലും ബാധിക്കാന്‍ പോകുന്നില്ല. കാരണം പാകിസ്ഥാനെയും ചൈനയെയും ഇന്ത്യ പണ്ടേ ഒന്നായി തന്നെയാണ് കൂട്ടിയത്. ഇതൊക്കെ ഇന്ത്യ പ്രതീക്ഷിക്കുന്നതുമാണ്. എന്നാല്‍ നിങ്ങള്‍ക്ക് ഇന്ത്യയെ കുറിച്ചുള്ള കണക്കു കൂട്ടലുകള്‍ കുറച്ചു തെറ്റിപ്പോയി എന്ന് പറയേണ്ടിയിരിക്കുന്നു.

5500 കിലോമീറ്റരാണ് ബ്രഹ്മോസിന്റെ ദൂരപരിധി. ഇന്ത്യയില്‍ നിന്നും വിട്ടാല്‍ തന്നെ അതു ബെയ്ജിങ്ങില്‍ എത്തും. സമാനമാണ് നമ്മുടെ അഗ്‌നി മിസൈലുകളും. ഇത്തരത്തിലുള്ള സ്ഥിതിയിലാണ് വെറും 200 കിലോമീറ്ററോളം വ്യത്യാസമുള്ള വിറ്റ്‌നാമിനും ഫിലിപ്പൈന്‍സിനും ഇന്ത്യ ബ്രഹ്‌മോസും മറ്റു യുദ്ധ സന്നാഹങ്ങളും കൊടുക്കുന്നത്. കൂടാതെ ഒരു പക്ഷെ ഇന്ത്യന്‍ സൈന്യം തന്നെ വിറ്റ്‌നാമിന് സംരക്ഷണം നല്‍കാന്‍ വന്നു എന്ന് വരും. അയല്‍ക്കാരന്റെ സ്ഥലത്തു നിന്നും എന്ന ഊറ്റാനുള്ള ചൈനീസ് സ്വപ്‌നങ്ങള്‍ ഒക്കെ തല്‍ക്കാലം മാറ്റി പിടിക്കുന്നതായിരിക്കും ചൈനക്ക് നല്ലത്. നിങ്ങള്‍ പാകിസ്ഥാനെ കൂടെ കൂട്ടി ഇവിടെ ചീപ്പ് ഷോ നടത്താന്‍ ഒരുങ്ങുമ്പോള്‍ നിങ്ങളുടെ വീട്ടില്‍ തന്നെ കയറി തള്ളാനുള്ള പ്ലാനിംഗ് ഇവിടെ നടന്നു കൊണ്ടിരിക്കുകയാണ്. കൂടെ അമേരിക്കയും ജപ്പാനും ഉണ്ടെന്നു ഓര്‍ക്കുന്നത് രാത്രിയില്‍ ഉറക്കം കിട്ടാന്‍ നല്ലതാണു. അതിനിടെ ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമായിപോയി എന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ആയ 'സൂണ്‍ വിഡോങ് ' അതെ നിര്‍ഭാഗ്യകരം ആയി പ്പോയി , തികച്ചും നിര്‍ഭാഗ്യകരം , പക്ഷെ അതിന്റെ ഫലങ്ങള്‍ ചൈന അറിയാന്‍ കിടക്കുന്നതെയുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (1 hour ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (1 hour ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (1 hour ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (2 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (2 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (2 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (2 hours ago)

Malayali Vartha Recommends