Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

പാകിസ്ഥാനല്ല ഇന്ത്യ; അടിമ ഇമ്രാന് വിദേശകാര്യമന്ത്രി ജയശങ്കറിന്റെ കിടിലം മറുപടി; ഇന്ത്യയെ തൊടാന്‍ നില്‍ക്കരുത് അതിനി ഏതു ചൈന ആയാലും; ഇന്ത്യ വിരുദ്ധതയും മത മൗലിക വാദവും പാകിസ്ഥാന്റെ മുഖമുദ്ര

01 SEPTEMBER 2020 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പാകിസ്ഥാന്‍ ഒരു അടിമ രാഷ്ട്രം ആണ്. അവര്‍ കാര്യ സാധ്യത്തിനു വേണ്ടി എന്തും ചെയ്യും. അവര്‍ക്കു സ്വന്തമായ നിലപാടുകളോ വ്യക്തിത്വമോ ഇല്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആകെ സ്വന്തമായി ഉള്ളത് കുറച്ചു ഇന്ത്യ വിരുദ്ധതയും മത മൗലിക വാദവുമാണ്. അതും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അധികാരത്തില്‍ എത്താനും അധികാരം നില നിര്‍ത്താനും മാത്രം. അതുകൊണ്ട് തന്നെയാണ് ഒരുമിച്ചു സ്വാതന്ത്രം കിട്ടിയിട്ടും ഇന്നും അവര്‍ അന്യ രാജ്യങ്ങളുടെ ദയ വയ്പ്പ് കൊണ്ട് ജീവിക്കേണ്ട സാഹചര്യത്തില്‍ ആയിരിക്കുന്നത്. എന്തിനാണെന്നോ എങ്ങനെയാണെന്നോ അറിയാതെ അവര്‍ കുറെ കാലം അമേരിക്കയുടെ കൂടെ ആയിരിന്നു. അമേരിക്ക ചാടാന്‍ പറഞ്ഞാല്‍ ചാടും ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയും. ഇപ്പോള്‍ ചൈനയുടെ കാര്യത്തിലും അങ്ങനെ യാണ് . കൊറോണ തുടങ്ങിയ കാലഘട്ടത്തില്‍ ചൈനയുടെ പ്രതിച്ഛായക്ക് കോട്ടം വരും എന്ന് പേടിച്ചു ചൈനയില്‍ പഠിച്ചു കൊണ്ടിരിക്കുന്ന പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ പോലും പാകിസ്ഥാന്‍ തയ്യാറായിരുന്നില്ല.

അത്തരത്തിലുള്ള തങ്ങളെ പോലെയാണ് ലോകത്തു എല്ലാവരും എന്നാണ് പാകിസ്താന്റെ വിചാരം. പ്രേത്യേകിച്ചും ഇന്ത്യ .ഇത്തരത്തില്‍ ഉള്ള മനോ നില വച്ചാണ് പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കെതിരെ പ്രതികരിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ നിലവിലുള്ള ശക്തമായ നയ തന്ത്ര ബന്ധത്തെ കുറിച്ചാണ് പാകിസ്താന്‍ പ്രധാനമന്ത്രി പ്രസ്താവിച്ചത്. ദുനിയ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, പാക്കിസ്ഥാന്റെ ഭാവിയെ ചൈനയുമായി ഇമ്രാന്‍ ഖാന്‍ ബന്ധിപ്പിച്ചിരുന്നു, എല്ലായ്‌പ്പോഴും പാകിസ്താനോടൊപ്പം നില്‍ക്കുന്ന ഒരേയൊരു രാജ്യം ചൈനയാണെന്ന് വാദിച്ചു. അതേ അഭിമുഖത്തില്‍ ഖാന്‍ പറഞ്ഞു, 'പാശ്ചാത്യ ശക്തികള്‍ ചൈനയെ എതിര്‍ക്കാന്‍ ഇന്ത്യയെ ഉപയോഗിക്കുന്നത് നിര്‍ഭാഗ്യകരമാണ്'. ചൈനയ്ക്ക് പാകിസ്ഥാനെ ആവശ്യമായി വരുന്നതിന്റെ ഒരു കാരണം കൂടിയാണിത്. അതിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം ആണ് മറ്റൊന്ന്, ഇമ്രാന്‍ ഖാന്‍ പ്രസ്താവിച്ചു. അതെ സമയം തന്നെ ഇന്ത്യ അമേരിക്കയുടെ ഒരു കയ്യാള്‍ മാത്രമായി മാറിയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്തിനാണ് അമേരിക്കയുള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ ചൈനക്കെതിരെ ഉപയോഗിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. മറ്റു പാശ്ചാത്യ രാജ്യങ്ങള്‍ക്കു വേണ്ടി ഇന്ത്യ നില്കുന്നത് ദൗര്‍ഭാഗ്യകരം ആണ്.

എന്നാല്‍ പാകിസ്ഥാന്‍ സ്വന്തം കാര്യം മനസ്സില്‍ വച്ചാണ് ഇന്ത്യയെ കുറിച്ച് പറയുന്നത് എന്നാണ് ഇന്ത്യന്‍ വിദേശ കാര്യാ സെക്രട്ടറി തിരിച്ചടിച്ചത്. നിങ്ങള്‍ ഒരു അടിമ രാഷ്ട്രമായിരിക്കും. എന്നാല്‍ ഇന്ത്യ അങ്ങനെയല്ല . ഇന്ത്യ ലോക രാജ്യങ്ങള്‍ക്കൊപ്പം ചൈനക്കെതിരെ നില്കുന്നു എന്നാണ് യാഥാര്‍ഥ്യം. അല്ലാതെ ലോക രാജ്യങ്ങള്‍ക്കു വേണ്ടിയല്ല. ഇന്ത്യ ചൈന സംഘര്‍ഷം ഉണ്ടായപ്പോള്‍ അതില്‍ ഇടപെടുക മാത്രമാണ് ഇന്ത്യയുടെ സുഹൃത് രാഷ്ട്രങ്ങള്‍ ചെയ്തത് . ചൈനയോട് എല്ലാവര്ക്കും ശത്രുതയുണ്ട് സ്വന്തം രാജ്യത്തിന്റെ പരമാധികാരം ഇഷ്ടപെടുന്ന ഭൂരിഭാഗം രാജ്യങ്ങളും ചൈനയെ വെറുക്കുന്നു . ചൈനയുടെ ജനാധിപത്യ വിരുദ്ധതയെയും , അധിനിവേശ താല്പര്യങ്ങളെയും , അധികാര കൊത്തിയെയും വെറുക്കുന്നു . ഇന്ത്യയും അവരോടൊപ്പം ആണ് .അല്ലാതെ പണ്ട് പാകിസ്ഥാന്‍ ചെയ്തതു പോലെ തങ്ങളുടേത് അല്ലാത്ത യുദ്ധത്തില്‍ അമേരിക്കയെ സഹായിക്കുക അല്ല . അത്തരത്തിലുള്ള ഒരു അടിമ രാഷ്ട്രം അല്ല ഇന്ത്യ.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം ഇല്ലാതാക്കാനും അമേരിക്കയെ പോലുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മുന്‍നിര സംസ്ഥാനമായി ഇന്ത്യയെ വിളിക്കാനുമുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശ്രമത്തെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ശക്തമായി എതിര്‍ത്ത് കൊണ്ട് പറഞ്ഞു. 'ഇതെല്ലാം പറയുന്നവര്‍ അവര്‍ ഒരുപക്ഷേ സ്വന്തം ചരിത്രത്തെയും അവരുടെ സ്വയത്തെയും പ്രതിഫലിപ്പിക്കുന്നു. ഇത് തീര്‍ച്ചയായും ഇന്ത്യയല്ല, 'ചൈനയുമായി സഖ്യമുണ്ടാക്കുകയും അമേരിക്കയ്ക്ക് വേണ്ടി ഇന്ത്യ കളിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്യുന്ന ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനോട് ജെയ്ശങ്കര്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ മറുപടിയില്‍ പറഞ്ഞു.

ഇന്ത്യ-യുഎസ് ബന്ധങ്ങളെക്കുറിച്ചുള്ള ഇമ്രാന്‍ ഖാന്റെ വിവരണത്തിന് ജയ്ശങ്കറിന്റെ എതിര്‍ വാദങ്ങള്‍ ഇങ്ങനെ ആയിരിന്നു. ഇത് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇസ്‌ലാമാബാദിന്റെ നയത്തെ സൂചിപ്പിക്കുന്നതായി കാണാം, ശക്തരായ ഒരു രാജ്യത്തിന്റെ ബിനാമി പോലെ പ്രവര്‍ത്തിക്കുന്നത് ആരാണെന്നു എല്ലാവര്ക്കും വ്യക്തമാണ് , ആദ്യം അമേരിക്കക്കാര്‍ക്കും പിന്നെ കഴിഞ്ഞ ദശകം മുതല്‍ ചൈനക്ക് വേണ്ടിയും .സ്വന്തമായി ഒരു വ്യക്തിത്വം ഇല്ലാത്ത രാജ്യം ആണ് പാകിസ്ഥാന്‍. വളരെ സവിശേഷമായ സ്വഭാവമുള്ള ഒരു നാഗരികതയാണ് ഇന്ത്യ. നമ്മുടെ ചരിത്രം നോക്കൂ. വളരെ പ്രയാസകരമായ രണ്ട് നൂറ്റാണ്ടുകളിലൂടെ കടന്നുപോയതിനാല്‍, പ്രത്യേകിച്ചും ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് ഞങ്ങള്‍ അങ്ങേയറ്റം ആദരവ് നല്‍കുന്നു. ചില ആളുകള്‍ക്ക് തോന്നുന്നത് അവര്‍ എന്തെങ്കിലും ചെയ്തതിനാല്‍ ഞങ്ങളും അത് ചെയ്യും എന്നാണ് . ഇന്ത്യയ്ക്ക് സ്വയം ഒരു നിശ്ചിത ധാരണയുണ്ട്, 'അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് സ്വന്തമായ ഒരു വ്യക്തിത്വമുണ്ടെന്ന് ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് സ്വന്തം താല്‍പ്പര്യങ്ങളുണ്ട്. ഇന്ത്യയ്ക്ക് അതിന്റേതായ ഒരു സ്വഭാവമുണ്ട്. ഇത് ആര്‍ക്കെങ്കിലും എതിരാണെന്ന് നിഷേധാത്മകമായി നിര്‍വചിക്കാന്‍ കഴിയില്ല, 'മന്ത്രി പറഞ്ഞു, ക്യുഎഡിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട്, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവയുമായുള്ള ചതുര്‍ഭുജ സുരക്ഷാ സംഭാഷണം, എന്നിവ ഒരു ചൈന വിരുദ്ധ മുന്നണി തന്നെയാണ് . എന്നാല്‍ അത് ലോക രാഷ്ട്രങ്ങളുടെ ഒരു കളിപ്പാവ ആയതു കൊണ്ടല്ല . മറി ച്ചു ഈ ധാരണയില്‍ ഇന്ത്യക്കു കൃത്യമായ കാഴ്ചപ്പാടുകള്‍ ഉള്ളത് കൊണ്ടും . ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കു അനുകൂലം ആയതു കൊണ്ടും ആണ് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കു പ്രതികൂലമായി ചൈന വന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു മുന്നണി രൂപീകരിക്കുവാന്‍ ഇന്ത്യ കൂടി മുന്നിട്ടു വന്നത്. അതല്ലാതെ ഏതൊക്കെയോ രാജ്യങ്ങള്‍ ചൈനക്കെതിരെ മുന്നേറുന്നു അവരുടെ സമ്മര്‍ദ്ദ ഫലമായി ഇന്ത്യയും നില്കുന്നു എന്നല്ല .അങ്ങനെ ചെയ്യാന്‍ ഇന്ത്യ പാകിസ്ഥാന്‍ അല്ല.

വാണിജ്യ, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് ശേഷം ചൈനയും അമേരിക്കയും തമ്മില്‍ തര്‍ക്കത്തിലാണ്, തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടലിലും അതിനപ്പുറത്തും അയല്‍ക്കാരെ വളച്ചൊടിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെ ആണ് ഇന്ത്യ നില നില്കുന്നത് . അത് ജനാധിപത്യത്തിലെ പൊതു മര്യാദയാണ് . ജനാധിപത്യം എന്നാല്‍ എന്ത് പൊതു മര്യാദകള്‍ എന്നാല്‍ എന്ത് എന്നൊന്നും പറഞ്ഞാല്‍ മനസ്സിലാകാത്ത പാകിസ്താനോട് ഇത് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. ഇന്ത്യയുടെ കിഴക്കന്‍ ലഡാക്ക് സെക്ടറില്‍, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരെ ഇന്ത്യയുടെ വാതില്‍പ്പടിയില്‍ നിര്‍ത്തിയിട്ടതിന് ശേഷമാണ് ഇന്ത്യയും യുഎസും ചൈനക്കെതിരെ ഒരേ വശത്ത് നില്‍ക്കാന്‍ തുടങ്ങിയത് . നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകളില്‍ സൈനികരെ പിന്‍വലിക്കാനുള്ള ധാരണ പല തവണ ഉണ്ടായിട്ടും വാക്ക് പാലിക്കാന്‍ തയ്യാറാവാത്ത ചൈനയോട് സൗഹാര്‍ദ്ദ പരമായിട്ടുള്ള ഒരു നിലപാട് എടുക്കാന്‍ ഇന്‍ഡ്യക്കെന്നല്ല ,ആത്മാഭിമാനവും , സ്വന്തം പരമാധികാരം സംരക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധവും ആയ ഒരു രാജ്യത്തിനും കഴിയുകയില്ല . ഇത് രണ്ടും ഇല്ലാത്തതു കൊണ്ട് പാകിസ്താന് ചൈന ഒരു വിഷയമല്ല . ഒരിക്കലും ആവുകയും ഇല്ല . എന്നാല്‍ ഇന്ത്യ അങ്ങനെയല്ല . ഇന്ത്യ എന്താണെന്നു മനസിലാക്കാന്‍ പാകിസ്ഥാനും ആവുകയില്ല. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്...വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും ഹിറ്റ്  (9 minutes ago)

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (13 minutes ago)

മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി...  (24 minutes ago)

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്  (51 minutes ago)

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (1 hour ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (1 hour ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (2 hours ago)

കപ്പലിന് നേരെ ആക്രമണം.... ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന...  (3 hours ago)

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്  (3 hours ago)

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (4 hours ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (7 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (7 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (7 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

Malayali Vartha Recommends