അധ്യാപകര്‍ ഓണസമ്മാനമായ് ഒരു തുക എനിക്ക് അയച്ചു തന്നിരിക്കുന്നു...! ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നാടകങ്ങള്‍ സമ്മാനിച്ച റഫീഖ് മംഗലശ്ശേരിക്ക് അധ്യാപകരുടെ സമ്മാനം, സന്തോഷം പറഞ്ഞറിയിക്കാനാകാതെ യുവാവ്
കോവിഡ് ദുരിതത്തിന്റെ ചുഴിയിൽ നിന്നും അവര്‍ അദ്ദേഹത്തെ മറന്നില്ല. വിദ്യാലയങ്ങള്‍ അസച്ചിട്ടും മനസുകൾ ഒരുമിച്ച് നിൽക്കുകയായിരുന്നു അവർ. കോറോണക്കാലത്ത് മറ്റാരെയുംപോലെ തന്നെ ജീവിതത്തിൽ ഒത്തിരിയേറെ കഷ്ടതകൾ അനുഭവിക്കുന്ന കലാകാരനെ അവർ ചേർത്തുപിടിച്ചിരിക്കുകയാണ്. കലോത്സവങ്ങളില്‍ തങ്ങള്‍ക്ക് മുന്നിലെത്താന്‍ വഴിയൊരുക്കുന്ന നാടകകൃത്തിനെ ചേര്‍ത്തു പിടിച്ചാണ് മേമുണ്ട ഹൈസ്കൂളിലെ അധ്യാപകര്‍ ഇത്തവണ ഓണം ആഘോഷിക്കുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നാടകങ്ങള്‍ സമ്മാനിച്ച റഫീഖ് മംഗലശ്ശേരിക്ക് അധ്യാപകര്‍ ഒരു തുക ഓണസമ്മാനമായി നല്‍കിയിരിക്കുകയാണ്. തങ്ങളുടെ സ്കൂള്‍ കലോത്സവ വേദികളിലെ വരുമാനം മാറ്റി വെച്ചാണ് ജീവിതം മുന്നോട്ട് പോയതെന്ന് പറഞ്ഞ് റഫീഖ് തന്നെയാണ് ഫേയ്സ്ബുക്കിലൂടെ ഈ നന്മയെ പുറത്തറിയിച്ചത്.
റഫീഖ് ഫേയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ;
"പ്രിയരേ ,,,,
ഏറെ സന്തോഷമുണ്ടാക്കിയ
ഒരു കാര്യം പറയട്ടെ ....,
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ഞാനും എന്‍്റെ കുടുംബവും ജീവിക്കുന്നത് സ്കൂളുകളില്‍ കുട്ടികള്‍ക്ക് നാടകം പഠിപ്പിച്ച് കിട്ടുന്ന കാശ് കൊണ്ടാണ്....!
ജൂണില്‍ സ്കൂള്‍ തുറന്ന് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ നാടകത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും ...!
അതവസാനിക്കുന്നത് ജനുവരിയിലോ
ഡിസംബറിലോ നടക്കാറുള്ള സംസ്ഥാന സ്കൂള്‍ കലോത്സവത്തോടെ ..!
ആ പണം സ്വരൂപിച്ച് വെച്ചാണ് ബാക്കിയുള്ള മാസങ്ങള്‍ കൂടി ഞാനും എന്‍്റെ കുടുംബവും ജീവിച്ചു പോന്നിരുന്നത് ....!!
എന്നാല്‍ കൊറോണ മറ്റു പലതിനേയും പോലെ ,
ഈ വര്‍ഷത്തെ കലാമേളകളേയും ഇല്ലാതാക്കിയിരിക്കുന്നു ...!
എങ്കിലും കഴിഞ്ഞ നാലഞ്ച് വര്‍ഷമായ് ഞാന്‍ നാടകം ചെയ്യാറുള്ള
#മേമുണ്ട സ്കൂളിലെ
അധ്യാപകര്‍ ഓണസമ്മാനമായ് ഒരു തുക എനിക്ക് അയച്ചു തന്നിരിക്കുന്നു...!
കലയേയും കലാകാരന്മാരേയും സ്നേഹിക്കുന്ന മേമുണ്ട സ്കൂളും ,
അവിടുത്തെ അധ്യാപകരും ഒരു മാതൃകയാണ് ...!
കാരണം എന്നെപ്പോലെ കലാമേളകള്‍ കൊണ്ട് മാത്രം ജീവിക്കുന്ന എത്രയോ പേര് കേരളത്തിലുണ്ട് ....!
അവര്‍ക്കും ഇത്തരം കൈത്താങ്ങുകള്‍ നല്കാന് ,
ഓരോ സ്കൂളുകള്‍ക്കും അവിടുത്തെ അധ്യാപകര്‍ക്കും സാധിക്കാവുന്നതയേള്ളൂ ....!
മേമുണ്ട സ്കൂള്‍ അതിനൊരു തുടക്കമാവട്ടെ ...!!
https://www.facebook.com/Malayalivartha