നൈഗേയയ്ക്ക് ഓണക്കോടിയുമായി 'അച്ഛന്റെ കൂട്ടുകാരനല്ലാത്ത' എഎസ്ഐ എത്തി!
ചൊവ്വൂര്‍ പമ്പിന് സമീപം ബൈക്കില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് ചേര്‍പ്പിലെ മൂന്നുവയസ്സുകാരി നൈഗേയയുടെ അച്ഛന് ബിജീഷ് കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണം മാസങ്ങള്‍ നീണ്ടിട്ടും എങ്ങും എത്താതായപ്പോള്‍ ഭാര്യ എസ്പിക്കു പരാതി നല്കി.
അങ്ങനെയാണ് തൃശ്ശൂര്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്ക് അന്വേഷണ ചുമതല എത്തിയത്. ഇടിച്ച കാര്‍ എഎസ്ഐ സുധീര്‍ 5 ദിവസം കൊണ്ട് കണ്ടെത്തി.
കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ സുധീര്‍ കഴിഞ്ഞ ദിവസം ചൊവ്വൂര്‍ ചെറുവത്തേരിയിലെ വീട്ടിലെത്തി. നൈഗേയയ്ക്ക് ഓണക്കോടിയും സമ്മാനങ്ങളുമായാണ് എഎസ്ഐ കെ.പി. സുധീര്‍ എത്തിയത്, അച്ഛന്റെ കൂട്ടുകാരനാനെന്നാണ് നൈഗേയയോട് പറഞ്ഞത്.
6 മാസം മുന്‍പ് അപകടത്തില്‍ അച്ഛന് ബിജീഷ് മരിച്ചത് മകള്‍ ഇനിയും അറിഞ്ഞിട്ടില്ല. അച്ഛന്റെ കൂടെ പുറത്തു പോയി ആഹാരം കഴിച്ചതും അച്ഛന് പുറത്തുപോയപ്പോള്‍ ബാക്കി വച്ച കഞ്ഞി താന്‍ കുടിച്ചതുമെല്ലാം നൈഗേയയ്ക്ക് ഇപ്പോഴും നല്ല ഓര്മ.
'അച്ഛന് ഗള്‍ഫിലാണ്..' നൈഗേയ സുധീറിനോടു പറഞ്ഞപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുനിറഞ്ഞു. വയോധികയായ അമ്മയ്ക്ക് കുറച്ചുനേരത്തേക്കെങ്കിലും ആശ്വാസം പകര്‍ന്ന് ഒപ്പം നിന്നു. 'അച്ഛന്റെ കൂട്ടുകാരന്' മടങ്ങിയത് നൈഗേയയെ നിറയെ ചിരിപ്പിച്ചാണ്.
https://www.facebook.com/Malayalivartha