Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ചൈനയുണ്ടെന്നു കരുതി ചൊറിയാന്‍ വരരുത്; തകര്‍ത്തു കളയുമെന്ന് പാകിസ്ഥാനെ വിരട്ടി സേനാ മേധാവി; ചൈന എന്ന ആനക്ക് വാരിക്കുഴി റെഡിയാണ്, പിന്നെ ആന പിണ്ഡം പാക്കിസ്ഥാനെ ആര്‍ക്കാണ് പേടി

04 SEPTEMBER 2020 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

ആനയെ പേടിക്കണം, ആന പിണ്ഡത്തെയും പേടിക്കണോ? പറഞ്ഞു വരുന്നത് പാകിസ്ഥാനെ കുറിച്ചാണ്. ആനയാരാണെന്നും പാക്കിസ്ഥാന്‍ ആരാണെന്നും എല്ലാവര്‍ക്കും അറിയാം. ആനയുടെ കെയര്‍ഓഫില്‍ അല്‍പം ഷൈന്‍ ചെയ്തു കളയാമെന്നാണ് പാകിസ്ഥാന്റെ ചിന്ത. പക്ഷെ നിങ്ങളുടെ മനസ്സിലിരുപ്പ് നടക്കില്ല എന്നെ പറയാനുള്ളു. പാകിസ്ഥാന് മനസ്സിലാകാന്‍ പറയുന്നതാണ്. 'ഇവിടെ ആനയെ പേടിക്കുന്നില്ല തരിമ്പും പിന്നെയാണ് നിങ്ങളെ' പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ് ഇന്ത്യന്‍ സംയുക്ത സേന മേധാവി.

ചൈന കൂടെയുണ്ട് എന്ന ധൈര്യത്തില്‍ പാകിസ്ഥാന്റെ അഹങ്കാരം അല്‍പം കൂടിയിട്ടുണ്ട് .എന്നാല്‍ രണ്ടിനും കൊടുക്കേണ്ടത് ഒരുമിച്ചു കൊടുക്കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. വെറും തീരുമാനം മാത്രമല്ല ഇന്ത്യ പൂര്‍ണ്ണ സജ്ജരുമാണ്. അതായതു പാക്കിസ്ഥാന്റെയും ചൈനയുടെയും ഒത്തു കളി അറിയാത്തവര്‍ ഒന്നും അല്ല ഇന്ത്യ. പാകിസ്താനെയും ചൈനയെയും ഒരുമിച്ചു തന്നെയാണ് ഇന്ത്യ കണക്കില്‍ കൂട്ടിയിരിക്കുന്നത് .ആനക്കുള്ള വാരിക്കുഴി ഒക്കെ ഇവിടെ പണ്ടേ റെഡിയാണ്. പിന്നെ പാകിസ്ഥാന്റെ കാര്യം സത്യത്തില്‍ ഇന്ത്യ കണക്കില്‍ കൂട്ടുന്നു തന്നെ ഇല്ല എന്നാണ് സത്യം. ഒരു ശല്യ രാജ്യം അത്ര തന്നെ, പക്ഷെ നിങ്ങള്‍ കയറി ചൊറിയാന്‍ വരരുത്, ഇന്ത്യ കുറെ കാലമായി നിങ്ങളെ സഹിക്കുന്നു. വേണ്ടാ വേണ്ടാ എന്ന് വെക്കുന്നതാണ്. അത് പക്ഷെ ദൗര്‍ബല്യമായി കാണരുത്. അങ്ങനെ കണ്ടതിന്റെയാണ് ഇപ്പൊ ചൈന അനുഭവിക്കുന്നത്. ഇത് വരെ കരഞ്ഞു തീര്‍ന്നിട്ടില്ല . ഇപ്പൊ സമാധാനം വേണം എന്ന് പറഞ്ഞു നടക്കുന്നുണ്ട്.

അത്തരത്തില്‍ ഒരു തെറ്റ് പാകിസ്ഥാന്‍ ചെയ്യരുതെന്ന് പറഞ്ഞിരിക്കുകയാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്. ഇത്തവണ നിങ്ങള്‍ ചൊറിയുന്നതു നല്ലതിനായിരിക്കില്ല. കടുത്ത നഷ്ടങ്ങള്‍ തന്നെയായിരിക്കും പാകിസ്ഥാന്‍ നേരിടാന്‍ പോകുന്നത് . അത് കൊണ്ട് എന്തെങ്കിലും ദുസ്സാഹാസങ്ങള്‍ നടത്തുന്നതിന് മുന്‍പ് നല്ലവണ്ണം ആലോചിച്ചു കൊള്ളുക. പറയുന്നത് ഇന്ത്യ ആണ്, കേട്ടാല്‍ നിങ്ങള്‍ക്ക് കൊള്ളാം. പിന്നെ ദുഃഖിക്കേണ്ടി വരില്ല ചൈനയെ പോലെ. പാപി ചെല്ലുന്നിടം പാതാളം എന്ന് പറഞ്ഞത് പോലെയാണ് പാകിസ്ഥാന്റെ കാര്യം. ഒന്ന് പലസ്തിനിനെ പിന്തുണക്കാന്‍ പോയി, ഇസ്രായേല്‍ ഹമാസിനെ തലങ്ങും വിലങ്ങും തല്ലി. തകര്‍ത്തു തരിപ്പണമാക്കി ഏതാണ്ട്. അതുപോലെ ഞങ്ങളോടും ചൈനയോടും കളിക്കാന്‍ ആരുണ്ട് എന്ന് വീമ്പിളക്കിയതാണ്. ചൈനക്ക് പിന്നെ വച്ചടി വച്ചടി കയറ്റമാണ് പിന്നെ ഏതു ഭാഗത്തു നിന്നാണ് അടി വരുന്നത് എന്ന് പോലും അവര്‍ക്കു ഇപ്പൊ മനസിലാകുന്നില്ല. ഒരു സൈഡില്‍ ഇന്ത്യ മറ്റേ ഭാഗത്തു അമേരിക്ക. ഇപ്പുറത്തു ഓസ്‌ട്രേലിയ അപ്പുറത്തു ജപ്പാന്‍ .മാത്രമല്ല മറ്റനവധി രാജ്യങ്ങള്‍ റെഡി ആയി നില്‍ക്കുന്നതും ഉണ്ട് .ചങ്ങാതിമാരെ കിട്ടുന്നുണ്ടെങ്കില്‍ പാകിസ്ഥാനെ പോലെ കിട്ടണം, വേറെ ശത്രുക്കളുടെ ആവശ്യം തന്നെ ഇല്ല.

ലഡാക് അതിര്‍ത്തിയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ കാര്യങ്ങള്‍ കലുഷിതമായി തന്നെ തുടരുകയാണ്. ഇന്ത്യക്കു ഇപ്പോള്‍ മേഖലയിലെ തന്ത്ര പ്രധാന മേഖലയില്‍ മേധാവിത്വമുണ്ട്. എന്നാല്‍ ഇരു വശത്തും സന്നാഹങ്ങള്‍ സജ്ജീകരിക്കപ്പെടുന്നുണ്ട് . ഇതിനിടയില്‍ ഒരു അവസരം നോക്കി നടക്കുകയാണ് പാകിസ്ഥാന്‍ . ഇന്ത്യയും ചൈനയും തമ്മില്‍ ഒരു സംഘര്‍ഷമുണ്ടാകാന്‍. ഇന്ത്യയുടെ വടക്കന്‍ മേഖലയിലെ ചൈനീസ് അതിര്‍ത്തിയില്‍ ഒരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ ഇപ്പുറത്തു നിന്നും ആക്രമിക്കാന്‍ പാകിസ്ഥാനും തീര്‍ച്ചയായും ശ്രമിക്കും. ഇതിനെ കുറിച്ചുള്ള കൃത്യമായ ധാരണ ഇന്ത്യക്കുണ്ട്. ഇത് മനസ്സിലാക്കിയാണ് പാകിസ്ഥാന് ശക്തമായ ഭാഷയില്‍ സേനാ മേധാവി ബിപിന്‍ റാവത് മുന്നറിയിപ്പ് നല്‍കിയത്.

അദ്ദേഹത്തിന്റെ വാക്കുകളില്‍. ' ഞങ്ങളുടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ എന്തെങ്കിലും തരത്തിലുള്ള ഭീഷണി ഉടലെടുക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ അത് അവസരം ആക്കി എടുക്കുകയും മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും .അത് കൊണ്ട് തന്നെ പാകിസ്ഥാന്റെ ഇത്തരത്തിലുള്ള ഏതു തരം ദുസ്സാഹാസവും നേരിടുവാന്‍ വേണ്ട തരത്തിലുള്ള മുന്‍ കരുതലുകള്‍ ഇന്ത്യ മേഖലയില്‍ എടുത്തിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും മണ്ടത്തരം ചെയ്യാന്‍ അവര്‍ മുതിരുകയാണെങ്കില്‍ ഞങ്ങള്‍ അവരെ അടിച്ചമര്‍ത്തുക തന്നെ ചെയ്യും.അവരുടെ ഉദ്യമത്തില്‍ അവര്‍ വിജയിക്കാന്‍ പോകുന്നില്ല എന്നത് സംശയമേ ഇല്ലാത്ത കാര്യമാണ് . എന്നാല്‍ ഇത്തവണ അവര്‍ക്കുണ്ടാകുന്ന നാശം കനത്തതായിരിക്കും .ഒരു അമേരിക്കന്‍ ബുദ്ധി കേന്ദ്രം സംഘടിപ്പിച്ച വെബ്ബിനാറില്‍ സംസാരിക്കവെ ആണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത് ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്ഥാന്‍ നിയന്ത്രിത കാശ്മീരില്‍ ചൈനയുടെ സാമ്പത്തിക സഹകരണവും , നയതന്ത്ര സംരക്ഷണവും നേരത്തെ അറിയുന്നതാണ്. അതുകൊണ്ട് തന്നെ കനത്ത സജ്ജീകരണങ്ങളാണ് സേന മേഖലയില്‍ നടത്തിയിരിക്കുന്നത് .അതെ സമയം തന്നെ ടിബറ്റില്‍ ചൈന നടത്തുന്ന ഭൗതിക സാഹചര്യ വികസനങ്ങളും തന്ത്ര പരമായ റെയില്‍ പാതകളുടെ നിര്‍മ്മാണവും സൈനിക രൂപാന്തരങ്ങളും ഇന്ത്യ സൂക്ഷം ആയി പഠിക്കുന്നുണ്ട് .സൈനിക മേധാവി കൂട്ടി ചേര്‍ത്തു. അതോടൊപ്പം തന്നെ ഇന്ത്യ , ഓസ്‌ട്രേലിയ ,അമേരിക്ക ,ജപ്പാന്‍ എന്നിവരുടെ സംയുക്ത സംരംഭമായ ക്വാഡിനെയും സൈനിക മേധാവി പിന്താങ്ങുകയുണ്ടായി .ഇന്ത്യന്‍ മഹാ സമുദ്രത്തിലെ നാവിക സഞ്ചാരത്തിന്റെ സ്വാതന്ത്രവും സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുന്ന ഒരു നല്ല സംവിധാനം ആണ് ക്വാഡ് എന്നാണ് സംയുക്ത സൈനിക തലവന്‍ വ്യക്തമാക്കിയത് . ഇത് ചൈനയോടുള്ള കനത്ത താക്കീതായിട്ടാണ് കരുതപ്പെടുന്നത്.

ഇന്ത്യയെ തകര്‍ക്കാനുള്ള എല്ലാ വഴികളും പാകിസ്ഥാന്‍ നോക്കും എന്നത് സംശയം ഇല്ലാത്ത കാര്യമാണ്. ഇത്തവണ ചൈനയുമായി നേരിട്ടുള്ള സംഘര്‍ഷത്തിലാണ് ഇന്ത്യ. പൊതുവെ പാകിസ്ഥാന്‍ എന്ന പിണ്ഡത്തെ മുന്നില്‍ നിര്‍ത്തി. ചൈന പുറകില്‍ നിന്നാണ് കളിക്കാറ്. എന്നാല്‍ ഇത്തവണ ആ കളി വേണ്ട എന്നാണ് ഇന്ത്യ നിലപാടെടുത്തത്. ഇത്തവണ കപട നാട്യക്കാരനെ മാറ്റി ഇന്ത്യ ചൈനയെ നേരിട്ട് മുട്ടാന്‍ ഇറങ്ങിയിരിക്കുകയാണ്. കൈ നനയാതെ മീന്‍ പിടിക്കുന്ന ചൈനയുടെ ഇടപാട് ഇനി വേണ്ട എന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത് . എന്നാല്‍ ഈ സാഹചര്യം മുതലാക്കാനാണ് പാകിസ്താന്റെ ഭാവം എങ്കില്‍, ഇന്ത്യ ദുര്‍ബലപ്പെട്ടു നില്‍ക്കുന്ന സമയം ആണ് എന്ന് വിചാരിച്ചു ഒന്ന് കളിച്ചു നോക്കാം എന്നാണ് പാകിസ്ഥാന്റെ ചിന്ത എങ്കില്‍, അത് പാകിസ്ഥാന്‍ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരം ആയിരിക്കും എന്നതില്‍ സംശയം ഒന്നും വേണ്ടതില്ല. മനസ്സിലായില്ലെങ്കില്‍ ചൈനയോട് ചോദിച്ചാല്‍ മതി.

എന്നാല്‍ ഇത്തവണ ഒരു യുദ്ധം ഉണ്ടാവുകയും അതില്‍ പാകിസ്ഥാന്‍ പങ്കാളിയാവുകയും ചെയ്യുകയാണെങ്കില്‍ പാകിസ്ഥാന് അതിശക്തമായ ആഘാതം ഏല്‍പ്പിക്കാന്‍ തന്നെ ആയിരിക്കും ഇന്ത്യന്‍ സേനയുടെ ഉദ്ധേശം. ഈ ശല്യം എന്നന്നേക്കുമായി ഒഴിവാക്കിയാല്‍ എന്തെന്ന് പോലും ചിലപ്പോ ഇന്ത്യ ചിന്തിച്ചേക്കാം. ലാഹോര്‍ വരെ പിടിച്ചെടുത്തതിന് ശേഷം തിരിച്ചു കൊടുക്കുന്ന മണ്ടത്തരം ഇനി ഇന്ത്യ ആവര്‍ത്തിക്കില്ല. അത് പാകിസ്ഥാന്‍ മനസ്സിലാക്കിയാല്‍ നല്ലത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (2 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (2 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (2 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (2 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (2 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (2 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (2 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (2 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (3 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (3 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (3 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (3 hours ago)

പ്രതീക്ഷയേകി ഇസ്രോ  (3 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends