Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

'സ്റ്റാംപ്' ചെയ്ത ബന്ധം; പണത്തിന് മുകളിലൂടെ പറന്ന സ്വപ്‌നയുടെയും ബിനീഷിന്റെയും സൗഹൃദം; മുത്തൂറ്റ് ഗ്രൂപ്പും ഗോകുലം ഗ്രൂപ്പും പുറത്ത്, യുഎഫ്എക്‌സ് സൊല്യൂഷന്‍സ് അകത്ത്; കാരണം വ്യക്തം, കമ്പനിയെകുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചു

04 SEPTEMBER 2020 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

ലഹരിക്കടത്ത് കേസ് സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുകയാണ്. ബംഗളൂരു ലഹരി മരുന്ന് കടത്ത് കേസില്‍ കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ് പിടിയിലാതോട് ബിനീഷ് കോടിയേരിക്ക് അയാളുമായുള്ള ബന്ധം പുറത്ത് വന്നിരുന്നു. പിന്നീട് ലഹരി കടത്ത് കേസിലെ പദ്ധതികളും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും തമ്മിലുള്ള ബന്ധവും പുറത്ത് വന്നു. ഇതിനിടെയാണ് സ്വപ്‌നയുമായുള്ള ബന്ധവും അനൂപിനോട് എന്നതുപോലെ തന്നെ ബിനീഷിന് നിഷോധിക്കാന്‍ സാധിക്കാത്ത ബന്ധമെന്നുള്ളതിന് തെളിവുകള്‍ പുറത്ത് വരുന്നത്. സ്വപ്‌നയുടെ സഹായത്തോടെ യു.എ.ഇ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ട വിസ സ്റ്റാംപിംഗ് കരാര്‍ ബിനീഷുമായി ബന്ധമുള്ള യുഎഫ് എക്‌സ് സൊല്യൂഷന്‍സിന് ലഭിച്ചു. രാജ്യം മുഴുവന്‍ ബ്രാഞ്ചുകളുള്ള മുത്തൂറ്റ് ഗ്രൂപ്പിനെയും ഗോകുലം ഗ്രൂപ്പിനെയും പിന്‍തള്ളിയാണ് യുഎഫ് എക്‌സ് സൊല്യൂഷന്‍സിന് ലഭിച്ചുവെന്നതില്‍ വഴിവിട്ട ഇടപെടല്‍ നടന്നുവെന്ന കാര്യത്തില്‍ സംശയമില്ല.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് നിര്‍മ്മാണ ഘട്ടത്തില്‍ കോണ്‍സുലെറ്റിനു വേണ്ടിയുള്ള സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്തത് ബിനീഷിന് അടുപ്പമുള്ള സ്ഥാപനത്തില്‍ നിന്നായിരുന്നു. കോടികളുടെ ലാഭമാണ് ഈ ഇടപാടില്‍ സ്വപ്‌ന നേടിക്കൊടുത്തത്. ഇതോടെയാണ് ഈ ബന്ധം ഊഷമളമാകുന്നത്. സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായുമൊക്കെയുള്ള സ്വപ്‌നയുടെ ബന്ധം തുടങ്ങുന്നത് ഇങ്ങനെ എന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. വിസ സ്റ്റാംപിങ് കരാര്‍ എജന്‍സികളെ യുഎഇ കോണ്‍സുലേറ്റ് തീരുമാനിക്കുമ്പോള്‍ സ്വപ്‌നയുടെ ഇടപെടല്‍ വരുകയും ഗോകുലം ഗ്രൂപ്പിനെയും മുത്തൂറ്റ് ഗ്രൂപ്പിനെയും വെട്ടി ബിനീഷിനു അടുപ്പമുള്ള യുഎഫ്എക്‌സ് സൊല്യൂഷന്‍സിനു സ്വപ്‌ന തന്റെ ഇടപെടല്‍ വഴി നല്‍കുകയായിരുന്നു. വിസ സ്റ്റാംപിംഗിന്റെ പേരില്‍ ഒരാള്‍ക്ക് 15000 രൂപ മുതല്‍ 20000 രൂപ വരെ ഈടാക്കാന്‍ കഴിയുന്ന വന്‍ ലാഭം കിട്ടുന്ന ഈ സംരംഭത്തിനു വേണ്ടി ഇവര്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തിയെങ്കിലും കോണ്‍സുലേറ്റ് അനുമതി നല്‍കിയത് യുഎഫ്എക്‌സ് സൊല്യൂഷന്‍സിനാണ്. പേരിനു വേണ്ടിയാണ് തമിഴ്‌നാട് കമ്പനിയായ ഫോര്‍ത്ത് ഫോഴ്‌സിന് കൂടി കരാര്‍ നല്‍കിയത്. ഫോര്‍ത്ത് ഫോഴ്‌സില്‍ നിന്നും യുഎഫ്എക്‌സ് സൊല്യൂഷന്‍സില്‍ നിന്നും താന്‍ കമ്മിഷന്‍ കൈപ്പറ്റുന്നുണ്ടെന്ന് സ്വപ്‌ന എന്‍ഐഎയ്ക്കും കസ്റ്റംസിനും ഇഡിക്കും മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്‌നാ സുരേഷുമായി ബിനീഷിനു അടുത്ത ബന്ധമുണ്ടെന്നു മുന്‍പ് തന്നെ എന്‍ഐഎയ്ക്കും ഇഡിയും കണ്ടെത്തിയിട്ടുമുണ്ട്.

ഈ സാഹചര്യത്തില്‍ ബിനീഷിനെ നാര്‍ക്കൊട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആകും ആദ്യം ചോദ്യം ചെയ്യാന്‍ സാധ്യത. ഇത് ലഹരിമരുന്നു കടത്ത് കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള ബന്ധം മുന്‍നിര്‍ത്തിയാണ്. അനൂപുമായുള്ള ബന്ധം ബിനീഷ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അനൂപിന്റെ ബിസിനസ് പാര്‍ട്ണര്‍ ആണ് ബിനീഷ് എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമായിട്ടുണ്ട്. അനൂപ് ബംഗലൂരുവില്‍ തുടങ്ങിയ റെസ്‌റ്റോറന്റിന്റെ മുതല്‍ മുടക്കില്‍ ബിനീഷിനു നിക്ഷേപ പങ്കാളിത്തമുണ്ട്. ഇത് അനൂപ്‌ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസ് ആയതിനാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാകുക എളുപ്പവുമില്ല. ചോദ്യം ചെയ്യല്‍ അധികം നീളില്ലെന്നാണ് വ്യക്തമാകുന്നത്. ചോദ്യം ചെയ്യല്‍ അറസ്റ്റിലേക്ക് നീണ്ടാല്‍ അത് കേരളത്തില്‍ സിപിഎമ്മിന് അത് വന്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.

2015 മുതല്‍ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമാണുള്ളത്. 2013 മുതല്‍ ലഹരി ബിസിനസ് ഉണ്ടെന്ന് അനൂപ് സമ്മതിക്കുന്നുണ്ട്. അന്നു മുതലെ ബീനിഷിന് അനൂപുമായി അടുത്ത ബന്ധമാണുള്ളത്. 2015ലാണ് അനൂപുമായി ചേര്‍ന്ന് ഹോട്ടലിനായി പണം മുടക്കുന്നത്. കഴിഞ്ഞ ജൂലൈ 10ന് അനൂപിന്റെ നമ്പറിലേക്ക് നിരവധി കോളുകള്‍ ചെന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ജൂലൈ 10നാണ് സ്വപ്‌ന സുരേഷ് ബെംഗളൂരുവില്‍ പിടിക്കപ്പെടുന്നത്. സ്വപ്‌നയും സംഘവും എന്തിനാണ് ബംഗളൂരുവിലേക്ക് പോയത് എന്നത് സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. മുഹമ്മദ് അനൂപിന്റെ ഫോണ്‍നമ്പര്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് മാഫിയയുമായും മയക്ക് മരുന്ന് മാഫിയയുമായും ഭരണനേതൃത്വത്തിന് ബന്ധമുണ്ടെന്നതും പുറത്ത് വന്നിരിക്കുകയാണ്. ഈ കോള്‍ ഡീറ്റയില്‍ അടക്കം പുറത്തുവിടാന്‍ തടസമുള്ളതുകൊണ്ടാണ് പുറത്ത് വിടാത്തത്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് മൊഴിഅടക്കം ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (1 hour ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (1 hour ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (1 hour ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (2 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (2 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (2 hours ago)

Malayali Vartha Recommends