Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ചൈനയെ അടപടലം പൂട്ടി ഇന്ത്യ; ഒറ്റ ദിവസം നഷ്ടം 2.5 ലക്ഷം കോടി; അനീതിയെന്നു മുറവിളി; ഇന്ത്യയുടെ മറുപടികള്‍ അതിര്‍ത്തിയില്‍ മാത്രം ഒതുങ്ങില്ലെന്ന് ചൈന തിരിച്ചറിയണം; ചൈനക്ക് എണ്ണിയെണ്ണി പണി കൊടുക്കുന്ന ഇന്ത്യ

05 SEPTEMBER 2020 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

പണി വരുന്നുണ്ട് അവറാച്ചാ... കുറെ കാലമായി ഇന്ത്യ ചൈനയോട് പറയാന്‍ തുടങ്ങിയിട്ട്. ചൈനയും ഇവിടെ തന്നെയുള്ള കുറച്ചു ചൈനക്കാരും മാത്രം അത് ഇതുവരെ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പൊ ചൈന ശരിക്കും അറിഞ്ഞിരിക്കുകയാണ്, എന്താണ് പണിയെന്ന്. ഇന്ത്യ കാരണം ഒറ്റ ദിവസം കൊണ്ട് ചൈനക്ക് പോയി കിട്ടിയത് ഏതാണ്ട് 2.5 ലക്ഷം കോടി രൂപയാണ്. ഓര്‍ക്കണം വിവാദമായ 2 ജി സ്‌പെക്ട്രം അഴിമതി വരെ 1.8 ലക്ഷം കോടി ആയിരിന്നു എന്നായിരുന്നു നമ്മള്‍ കേട്ടത്. ഇന്ത്യ വെറുതെ തള്ളു മാത്രമേയുള്ളു, അതിര്‍ത്തിയില്‍ സൈനികര്‍ യുദ്ധം ചെയ്യുമ്പോള്‍ നമ്മള്‍ ഇവിടെ ആപ്പ് നിരോധിച്ചു കളിക്കുന്നു എന്നൊക്കെ കരയുന്നവര്‍ ഈ കണക്കൊന്നു അറിയുന്നത് നല്ലതായിരിക്കും. അതിര്‍ത്തിയില്‍ മാത്രമല്ല നമ്മുടെ യുദ്ധമെന്ന്.

ജനപ്രിയ യുദ്ധ ഗെയിം പബ്ജി ഇന്ത്യ നിരോധിച്ചതിനെ തുടര്‍ന്ന് ചൈനീസ് ടെക്‌നോളജി ഭീമന്‍ ടെന്‍സെന്റിന് ഒരു ദിവസം വിപണി മൂല്യം 34 ബില്യണ്‍ ഡോളര്‍ അഥവാ 2.5 ലക്ഷം കോടി ഇന്ത്യന്‍ രൂപ നഷ്ടമായി. ദേശീയ സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ മാസം യുഎസ് ടെന്‍സെന്റിന്റെ വി ചാറ്റ് ആപ്പ് നിരോധിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് കമ്പനിക്ക് വലിയ ഇടിവ് നേരിടുന്നത്. പബ്ജി മൊബൈലിനു പുറമേ, ടെന്‍സെന്റ് ഹോള്‍ഡിംഗിന്റെ മറ്റ് ജനപ്രിയ ഗെയിമുകളായ അരീന ഓഫ് വാലര്‍, ലുഡോ വേള്‍ഡ്, ചെസ്സ് റണ്‍ എന്നിവയും ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നു, ഇത് വിപണി മൂല്യത്തില്‍ നഷ്ടത്തിനും കാരണമായി. ടെന്‍സെന്റിന്റെ ആഗോള വരുമാനത്തിന്റെ ഒരു പ്രധാന ഭാഗമാണ് പബ്ജി മൊബൈല്‍, പ്രതിമാസം 30 ദശലക്ഷം സജീവ ഉപയോക്താക്കളാണ് ഇന്ത്യയില്‍ പബ്ജിക്കുള്ളത്. ഇന്നുവരെ 200 ദശലക്ഷം ഇന്‍സ്റ്റാളുകളുമായി പബ്ജിയെ സംബന്ധിച്ചിടത്തോളം അവരുടെ ഒന്നാം നമ്പര്‍ രാജ്യം ഇന്ത്യയാണ്. പബ്ജി മൊബൈലിനും ടെന്‍സെന്റിനും ഇന്ത്യ വളരെ പ്രധാനമായിരുന്നു. ഇന്ത്യയിലെ പബ്ജി കളിക്കാരുടെ ഭീമമായ സംഖ്യ കൊണ്ട് തന്നെ. നിരോധനം ടെന്‍സെന്റിനെ വിപണി മൂല്യത്തെ സാരമായി തന്നെ ബാധിച്ചു എന്ന് നമുക്ക് കാണാന്‍ സാധിക്കുന്നതാണ്, നിരോധനം ഉടന്‍ എടുത്തുകളഞ്ഞില്ലെങ്കില്‍ മൂല്യം ഇനിയും കുറയും എന്നത് നിസംശയം പറയാം.

ചൈനക്ക് ഇന്ത്യ എണ്ണിയെണ്ണി തന്നെയാണ് പണി കൊടുത്തു കൊണ്ടിരിക്കുന്നത്. ആദ്യം ഗാല്‍വാന്‍ വാലിയില്‍ പിന്നെ ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് ടിക് ടോക് അടക്കം 58 ചൈനീസ് ആപ്പുകളുടെ നിരോധനം. സൗത്ത് ചൈന കടലില്‍ പ്രക്ഷുബ്ധ മേഘലയില്‍ കപ്പല്‍ അയച്ചത് .മലാക്ക കടലിടുക്കില്‍ ചൈനയുടെ എണ്ണ സപ്ലൈക്കു ഭീഷണിയായി ഇന്ത്യ മേഖലയില്‍ സൈനിക വത്കരണം നടത്തിയത്. അതായതു ഇന്ത്യ ഒരു ആക്രമണ അഴിച്ചു വിടുകയോ പ്രദേശം ഉപരോധിക്കുകയോ ചെയ്താല്‍ എണ്ണയുമായി വരുന്ന ചൈനീസ് കപ്പലുകള്‍ക്ക് മേഖലയില്‍ കൂടെ സഞ്ചരിക്കാന്‍ കഴിയാതെ ആവുകയും ചൈനയുടെ ഊര്‍ജ്ജ ലഭ്യത ഗണ്യമായി കുറയുകയും ചെയ്യും. പിന്നെ പങ്ങൊങ് സൊ മേഖലയില്‍ തന്ത്ര പ്രധാനമായ പ്രദേശത്തിന്റെ നിയന്ത്രണം. ഏറ്റവും ഒടുവില്‍ പബ്ജിയടക്കം 118 ആപ്പുകളുടെ നിരോധനം. ഇന്ത്യയുടെ ചൈനീസ് ആക്രമണം ബഹുമുഖങ്ങളാണ്.

ചൈനയെ തളര്‍ത്താന്‍ ഏതു മേഖലയില്‍ കൈവയ്ക്കണമെന്ന് ഇന്ത്യക്കു കൃത്യമായി അറിയാം. അതിര്‍ത്തിയില്‍ സൈനികര്‍ മരിച്ചു വീണാല്‍ ഇന്ത്യയുടെ ഹൃദയം പിടയുന്നത് പോലെ ഒന്നും ചൈനക്ക് വേദനിക്കില്ല. ഗാല്‍ വാന്‍ സംഘര്‍ഷത്തില്‍ നമ്മള്‍ അത് കണ്ടതാണല്ലോ. ഇന്ത്യ വീര മൃത്യു വരിച്ച സൈനികരെ യതോചിതം ആയി ആദരിച്ചപ്പോള്‍ അവര്‍ പേര് പോലും വെളിപ്പെടുത്തിയില്ല. ചൈനയെ സംബന്ധിച്ചിടത്തോളം ജനങ്ങളില്‍ ഒരാളോ രണ്ടാളോ ഒന്നും മരിച്ചാല്‍ അവര്‍ക്കു വലിയ വിഷയം ഒന്നും അല്ല. അവര്‍ക്കു ദശലക്ഷം വച്ചാണ് കണക്കു, അത് സ്വന്തം ജനങ്ങള്‍ തന്നെ. അതാണല്ലോ ശീലം. അതുകൊണ്ട് തന്നെ പാവം പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ സൈനികരോട് നമ്മള്‍ വിരോധം വച്ചിട്ട് കാര്യമില്ല. ചൈനയിലെ ജനങ്ങളോടും ഇല്ല. ഉള്ളത് ചൈനീസ് ഏകാധിപത്യ, സ്വേച്ഛാധിപത്യ , അധിനിവേശ മര്‍ദ്ദക ഭരണകൂടത്തോടാണ്. വര്‍ക്കു അറിയുന്ന ഒരു ഭാഷ പണത്തിന്റേതാണ് അവര്‍ക്കു വേദനിക്കുന്നതും പണത്തില്‍ തൊടുമ്പോഴാണ്.

ഇതാണ് യഥാര്‍ത്ഥ യുദ്ധം, പക്ഷെ ഈ യുദ്ധത്തിന്റെ പ്രാധാന്യം ചുരുക്കം ആള്‍ക്കാര്‍ക്ക് മാത്രമേ മനസ്സിലാകുന്നുള്ളു എന്നതാണ് സങ്കടം. ബിസിനസ് ഇന്‍സൈഡറിന്റെ കണക്കു പ്രകാരം പബ്ജി നിരോധിച്ചതിനു ശേഷമുള്ള രണ്ടു ദിവസം കൊണ്ട് പബ്ജിയുടെ മാതൃകമ്പനിയായ ടെന്‍സെന്റിന് നഷ്ടമായിരിക്കുന്നത് ഏതാണ്ട് രണ്ടര ലക്ഷം കോടി രൂപയാണ്. അടുത്ത കാലത്തായി ടെന്‍സെന്റിന് സംഭവിക്കുന്ന രണ്ടാമത്തെ വലിയ വീഴ്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ ട്രംപ് അമേരിക്കയില്‍ വി ചാറ്റ് നിരോധിച്ചപ്പോള്‍ ആണ് ഏറ്റവും വലിയ ഇടിവ് സംഭവിച്ചത്. അതായതു ഒരു മാസം മുന്‍പ്. ഏകദേശം 60 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നഷ്ടം. ഏതാണ്ട് 5 ലക്ഷം കോടി രൂപ . ചൈനയുടെ പ്രതിരോധ ബജറ്റ് ഏതാണ്ട് 170 ബില്യണ്‍ ഡോളറാണ് അതിന്റെ പകുതിയിലധികം ഈ രണ്ടു നടപടികള്‍ കൊണ്ട് അവര്‍ക്കു നഷ്ടമായി എന്ന് നമ്മള്‍ മനസിലാക്കണം. ഇന്ത്യയുടെ പ്രതിരോധ ബഡ്ജറ്റിന്റെ ഏതാണ്ട് ഇരട്ടിയിലധികം തുകയാണ് ചൈനക്ക് നഷ്ടമായിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പബ്ജി നിരോധനം ഇവിടത്തെ യുവാക്കളെ സാരമായി ബാധിച്ചിരുന്നു. പലര്‍ക്കും അസ്തിത്വ ദുഃഖം തന്നെയാണ് രണ്ടു ദിവസമായിട്ടു. കടുത്ത മനോ വിഷമത്തിലും നിരാശയിലുമാണ് ചിലര്‍. എന്നാല്‍ നിങ്ങള്‍ ഒറ്റക്കല്ല. നിങ്ങളെക്കാള്‍ ദുഃഖിക്കുന്ന ആള്‍ക്കാര്‍ ഈ ലോകത്തുണ്ട്. പബ്ജിയുടെ മാതൃ കമ്പനിക്കാരും പിന്നെ ചൈനയും. ചൈനീസ് സര്‍ക്കാര്‍ ഇന്ത്യയുടെ ഈ നടപടി അന്യായം ആണെന്ന് പറഞ്ഞു രംഗത്ത് വന്നിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ മനോവികാരങ്ങളെ മനസ്സിലാക്കാത്ത ക്രൂരന്മാരാണ് ഇന്ത്യന്‍ സര്‍ക്കാര്‍ എന്നും. പബ്ജി കളിക്കാതെ ഇന്ത്യന്‍ ജനത വേദനിക്കുന്നത് കാണുന്നത് ഞങ്ങള്‍ക്ക് സഹിക്കാന്‍ ആകുന്നില്ലെന്നും ഒക്കെ ആയിരിന്നു അവര്‍ പറഞ്ഞു കൊണ്ടിരുന്നത്. ചൈന ഇത്ര നല്ലവര്‍ ആയിരിന്നു എന്ന് മെല്ലെ മെല്ലെയാണ് മനസിലാക്കാന്‍ കഴിയുന്നത്. വെറുതെ സംശയിച്ചു !

ചൈനയുമായി പ്രശ്‌നങ്ങള്‍ തുടങ്ങുന്നതിനു മുന്‍പേ പബ്ജി അടക്കമുള്ള ഗെയിമുകള്‍ നിരോധിക്കണം എന്ന ആവശ്യം പല കോണുകളില്‍ നിന്നും ശക്തമായിരുന്നു. വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ കുറയുന്ന, ലഹരി പോലെ അടിമപ്പെടുത്തുന്നു, സ്വഭവം ക്രൂരമാകുന്നു എന്നൊക്കെ ആയിരിന്നു അന്ന് കാരണങ്ങള്‍ ആയി പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും പബ്ജി നിരോധിക്കുന്നതിന് അടുത്ത് വരെ എത്തിയതാണ്. പബ്ജിയുടെ മാതൃകമ്പനിയായ ടെന്‍സെന്റിന്റെ ഏറ്റവും വലിയ ധനസമ്പാദന യന്ത്രമാണ് പബ്ജി. പബ്ജിക്കു ദിവസവും 30 മില്യണ്‍ ആക്റ്റീവ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ലോകത്തു തന്നെയുള്ള മൊത്തം പബ്ജി ഉപയോക്താക്കളില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാരുള്ളത് ഇന്ത്യയിലാണ്. അതായതു ടാന്‍സെന്റിന്റെയും പബ്ജിയുടെയും ലോകത്തിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. അതിലൂടെ കൊടുക്കാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും വലിയ പ്രഹരം തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ടാന്‍സെന്റിനും അതിലൂടെ ചൈനീസ് സര്‍ക്കാരിനും കൊടുത്തിരിക്കുന്നത്.

ഇന്ത്യയില്‍ പബ്ജിയുടെ നിരോധനത്തിന് ശേഷം ടാന്‍സെന്റിന്റെ ഓഹരി വില ദിനം പ്രതി താഴോട്ട് പോവുകയാണ്. ഹോംഗ് കോങ്ങ് സ്‌റ്റോക്ക് എക്‌സ്‌ചെയിഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ സ്‌റ്റോക്ക് 545 ഹോംഗ് കോങ്ങ് ഡോളര്‍ എന്നതില്‍ നിന്ന് 519 ഹോംഗ് കോങ്ങ് ഡോളര്‍ എന്ന നിലയിലേക്ക് കൂപ്പു കുത്തുകയുണ്ടായി. അതോടെയാണ് കമ്പനിക്ക് 34 ബില്യണ്‍ ഡോളര്‍ അഥവാ 2 .5 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായിരിക്കുന്നത്. ഇന്ത്യ ചൈനയുടെ ഒരേയൊരു മാര്‍ക്കറ്റ് ഒന്നും അല്ല. ഏറ്റവും വലിയ മാര്‍ക്കറ്റും അല്ല. എന്നാല്‍ ഇന്ത്യയില്‍ ചൈനക്ക് ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരുന്ന നഷ്ടങ്ങളേക്കാള്‍ അവര്‍ക്കു ലഭിക്കുമായിരുന്ന ലാഭങ്ങളില്‍ ഉണ്ടായിരിക്കുന്ന നഷ്ടങ്ങള്‍ ഭീമമാണ്. എന്തായാലും ചൈനയോടുള്ള നമ്മുടെ പല യുദ്ധ മുഖങ്ങളില്‍ ഒന്ന് മാത്രമാണിത് . അതിര്‍ത്തിയില്‍ അവര്‍ക്കു വേണ്ട മറുപടി അപ്പപ്പോള്‍ നമ്മള്‍ കൊടുക്കുന്നുണ്ട്. കൂടെ ഇത്തരത്തിലുള്ള മറപടികളും. ഏതായാലും സ്‌നേഹവും സഹവര്‍ത്തിത്വവും പുലരേണ്ടിയിരുന്നിടത്തു സാമ്രാജ്വത്വവും അധിനിവേശ തല്‍പര്യങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തിലുള്ള തിരിച്ചടികളും അനിവാര്യമായ അന്ത്യവും സ്വാഭാവികവും സുനിശ്ചിതവുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (2 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (2 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (2 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (3 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (3 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (3 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (3 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (3 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (3 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (4 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (4 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (4 hours ago)

പ്രതീക്ഷയേകി ഇസ്രോ  (4 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends