'ആറു വയസ്സുള്ള സമയത്ത് ഞാന്‍ സര്‍ക്കസില്‍ നിന്നാണോ വരുന്നതെന്ന ചോദ്യം കേട്ടിട്ടുണ്ട്. സ്‌കൂളില്‍ പുതുതായി ചേരുന്ന ഓരോ ബാച്ചിനെയും ഞാന്‍ ഭയത്തോടെയാണ് സമീപിച്ചിരുന്നത്...' പൊക്കക്കുറവിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ യുവതി

പൊക്കമില്ലെങ്കിൽ കുറ്റം,പൊക്കം കൂടിയാൽ കുറ്റം. വണ്ണമില്ലെങ്കിൽ കുറ്റം , വണ്ണം കൂടിയാൽ കുറ്റം. ഇത്തരത്തിൽ നിരവധി കാരണങ്ങളാൽ പരിഹാസം നേരിടേണ്ടി വന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ പൊക്കമില്ലായ്മയുടെ പേരില്‍ കളിയാക്കലുകള്‍ നേരിടുമ്പോഴും ജീവിതം സന്തോഷത്തോടെ കൊണ്ടു പോകുകയാണ് ഈ പെണ്‍കുട്ടി. ശാരീരിക വൈകല്യം എന്നത് ആരെയും പരിഹസിക്കാനുള്ളതല്ലെന്നും അത്തരത്തില്‍ പരിഹസിക്കുന്നവരെ അവഗണിക്കുകയാണ് വേണ്ടതെന്നും പറയുകയാണ് ഒരു പെണ്‍കുട്ടി. ആത്മ വിശ്വാസത്തോടെ ജീവിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക് പേജിലൂടെ പെണ്‍കുട്ടി വ്യക്തമാക്കുന്നത്.
പെണ്‍കുട്ടിയുടെ കുറിപ്പ് ഇങ്ങനെ;
ആറു വയസ്സുള്ള സമയത്ത് ഞാന്‍ സര്‍ക്കസില്‍ നിന്നാണോ വരുന്നതെന്ന ചോദ്യം കേട്ടിട്ടുണ്ട്. സ്‌കൂളില്‍ പുതുതായി ചേരുന്ന ഓരോ ബാച്ചിനെയും ഞാന്‍ ഭയത്തോടെയാണ് സമീപിച്ചിരുന്നത്. എന്റെ വീട്ടുകാരും ഉയരം കുറഞ്ഞവരായിരുന്നു. കാലംകടന്നുപോയതോടെ നിന്നെ ആരാണ് സ്വന്തമാക്കുക എന്ന ചോദ്യങ്ങളായി. എന്റെ ആത്മാര്‍ഥ സുഹൃത്തിനെ എനിക്കിഷ്ടമായിരുന്നു. പക്ഷേ അക്കാര്യം അവനോടു പറഞ്ഞപ്പോള്‍ തന്റെ മാതാപിതാക്കള്‍ എന്നെ ഒരിക്കലും അംഗീകരിക്കില്ലെന്നു പറഞ്ഞു. അച്ഛന്‍ എനിക്കു വേണ്ടി വരനെ അന്വേഷിക്കാന്‍ തുടങ്ങിയതോടെയാണ് യഥാര്‍ഥ ആഘാതം ആരംഭിച്ചത്.
ഏതാണ്ട് മുപ്പത്തിരണ്ടോളം ചെക്കന്മാരെ കണ്ടു, അതില്‍ ഇരുപത്തിയഞ്ചു പേരും നോ പറഞ്ഞു, യെസ് പറഞ്ഞവരാകട്ടെ എന്റെ ശാരീരികപ്രകൃതി ഇങ്ങനെയായതിനാല്‍ ഞാനേറെ വിട്ടുവീഴ്ച്ച ചെയ്യണമെന്നു പറഞ്ഞു. നമുക്ക് നമ്മള്‍ മാത്രം മതിയെന്നും എനിക്കൊരു വരനെ വേണ്ടെന്നും അച്ഛനെ പറഞ്ഞുമനസ്സിലാക്കി. ശ്രദ്ധതിരിക്കാനായി ഞാന്‍ ജോലിയില്‍ കഠിനാധ്വാനം ചെയ്യാനും വൈകല്യം ബാധിച്ചവര്‍ക്കു വേണ്ടിയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും തുടങ്ങി. അവിടെ വച്ചാണ് ഭാഗികമായി അന്ധനായ ഒരു മനുഷ്യനെ ഞാന്‍ കണ്ടുമുട്ടുന്നത്. എന്തു വൈകല്യമാണ് എനിക്കുള്ളതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് ചെറിയ കൈകാലുകളാണ് ഉള്ളതെന്നു പറഞ്ഞപ്പോള്‍ പക്ഷേ നിനക്ക് കൈകാലുകള്‍ ഉണ്ടല്ലോ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
അദ്ദേഹത്തോടൊപ്പം കൂടിയതോടെ എന്റെ കാഴ്ച്ചപ്പാടിലും മാറ്റംവന്നു തുടങ്ങി. ആ ദിവസം തൊട്ട് എന്നെ അംഗവൈകല്യമുള്ളയാളായി കാണുന്നത് അവസാനിപ്പിച്ചു. വൈകാതെ ഞാന്‍ എന്നെപ്പോലെ തന്നെ പൊക്കംകുറഞ്ഞ മാര്‍ക്കിനെ കണ്ടുമുട്ടി. ഞങ്ങള്‍ സംസാരിക്കാനും ഒന്നിച്ച് ബാഡ്മിന്റണ്‍ കളിക്കാനും തുടങ്ങി. പിന്നീട് ഞങ്ങളെപ്പോലുള്ള പലരും ബാഡ്മിന്റണ്‍ കളിക്കാനെത്തി. ഇന്ന് എന്നെയോര്‍ത്ത് ഞാനേറെ അഭിമാനിക്കുന്നുണ്ട്. കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ ഞാനൊരാളെ കണ്ടെത്തി. ഇപ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞു, വൈകാതെ വിവാഹം കാണും. നിങ്ങള്‍ സെറ്റിലാവണമെന്ന് മറ്റൊരാളെക്കൊണ്ട് പറയാന്‍ അനുവദിക്കരുത്.
https://www.facebook.com/Malayalivartha