Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

തോല്‍വിയുടെ കാര്യത്തിലും ബലാബലം; ബിജെപി - കോണ്‍ഗ്രസ് ബാന്ധവം ഇങ്ങനെ...! വോട്ടു 'ചോര്‍ച്ച'യില്‍ മാത്രം പരസ്പരം 'ചേര്‍ച്ച'യിലെത്തിയ കോണ്‍ഗ്രസ്-ബി.ജെ.പി. ബാന്ധവത്തെയാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ദേശിച്ചത്

08 MAY 2021 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

പാവം ചെന്നിത്തല..... അദ്ദേഹം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച് കേരളീയരെ ഉദ്ബോധിപ്പിച്ചു. സ്പ്രിങ്ക്ളര്‍ മുതല്‍ വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പുവരെ കണ്ടെത്തി പോരാടിയെങ്കിലും മലയാളി അദ്ദേഹം നയിച്ച കോണ്‍ഗ്രസിനെ ആഴക്കടലില്‍ മുക്കി. ഒപ്പം മുപ്പത്തഞ്ചില്‍ നിന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തെക്കുവടക്ക് ഹെലികോപ്റ്ററില്‍ പറന്നിട്ടും കെ.സുരേന്ദ്രന്റെ പാര്‍ട്ടിയെ സംപൂജ്യരാക്കി സായൂജ്യമടഞ്ഞു.

കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള അമിത്ഷാജിയുടെ ക്വട്ടേഷന്‍ പിണറായി വിജയന്‍ ഏറ്റെടുത്തു നടപ്പാക്കുകയായിരുന്നോ എന്നുമറിയില്ല. എന്നിട്ടും ചെന്നിത്തലയുടെ പാര്‍ട്ടിക്ക് ബി.ജെ.പി. ബാന്ധവമെന്ന പേരുദോഷം കൂടി പിണറായി വിജയന്‍ ചാര്‍ത്തിക്കൊടുത്തു. എന്നാല്‍ തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്താല്‍ കോണ്‍ഗ്രസും ബിജെപിയും ചില സാമ്യതകളുണ്ട്. പക്ഷേയത് തോല്‍വിയുടെ കാര്യത്തില്‍ മാത്രമാണെന്നു ചുരുക്കം. 2016 -ലെ തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്താല്‍ യു.ഡി.എഫിനു ഇത്തവണ 54 മണ്ഡലങ്ങളിലാണ് വോട്ടുവിഹിതം കുറഞ്ഞിരിക്കുന്നതെന്നു കാണാം. മറുവശത്ത് കെ. സുരേന്ദ്രന്റെ എന്‍.ഡി.എയ്ക്കു കുറഞ്ഞതും കൃത്യം 54 മണ്ഡലങ്ങളില്‍ തന്നെ.

അത്രേയുള്ളോ എന്നു കരുതാന്‍ വരട്ടെ. ഇനി അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ വോട്ടു കുറവുണ്ടായ മണ്ഡലങ്ങളെക്കുറിച്ച് പരിശോധിച്ചാലും കോണ്‍ഗ്രസും ബി.ജെ.പിയും സമനില പാലിച്ചുവെന്നു കാണാം. കൃത്യം 26 മണ്ഡലങ്ങളിലെ വോട്ടുവിഹിതമാണ് ഇത്തരത്തില്‍ ഇരുവര്‍ക്കും കുറഞ്ഞത്.

ധര്‍മ്മടത്ത് ഇത്തവണ പിണറായി വിജയന്‍ അമ്പതിനായിരത്തിലേറെ ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസിനു അയ്യായിരത്തി ഇരുപത്തിയഞ്ച് (5025) വോട്ടിന്റെ കുറവാണ് ഉണ്ടായത്. മട്ടന്നൂര്‍, കോഴിക്കോട് സൗത്ത്, കോങ്ങാട്, നെന്‍മാറ, കുന്നംകുളം, കളമശ്ശേരി, പറവൂര്‍, കൊച്ചി, തൊടുപുഴ, കോട്ടയം, പുനലൂര്‍, അരുവിക്കര, കാട്ടാക്കട, കഴക്കൂട്ടം, ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി തുടങ്ങിയവയെല്ലാം അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ യു.ഡി.എഫിനു വോട്ടുനഷ്ടമാക്കിയ മണ്ഡലങ്ങളാണ്.

എന്‍.ഡി.എയ്ക്കാകട്ടെ ഇതേ പാറ്റേണില്‍ വോട്ടുകുറഞ്ഞത് ചങ്ങനാശ്ശേരി, തൃപ്പൂണിത്തുറ, ആറന്മുള, തൃക്കാക്കര, കാസര്‍കോട്, തവനൂര്‍, കുന്നമംഗലം, നെന്മാറ, ചാലക്കുടി, കുന്നത്തുനാട്, പിറവം, റാന്നി, തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, ചേര്‍ത്തല, ഹരിപ്പാട്, കായംകുളം, തിരുവല്ല, കരുനാഗപ്പള്ളി, വര്‍ക്കല, നെടുമങ്ങാട്, വാമനപുരം തുടങ്ങിയ മണ്ഡലങ്ങളിലാണ്.

ഇനി യു.ഡി.എഫിനും ബിജെപിക്കും പതിനായിരത്തിലേറെ വോട്ടിന്റെ കുറവുണ്ടായ മണ്ഡലങ്ങളുടെ ഫലമെടുത്താലും ഇരുവരും ഇരട്ടപെറ്റ സഹോദരങ്ങളാകും. കൃത്യം പത്തു മണ്ഡലങ്ങളിലാണ് പതിനായിരത്തിലേറെ വോട്ടുവിഹിതം ഇരുവര്‍ക്കും ഇത്തവണ കുറഞ്ഞത്.

ബി.ഡി.ജെ.എസിനു ഇരുപതിനായിരത്തിലധികം വോട്ടുനഷ്ടപ്പെട്ട കയ്പമംഗലം, പതിനെട്ടായിരം പോയ കുട്ടനാട്, വൈക്കം, ഇടുക്കി, പതിനേഴായിരം വോട്ടു നഷ്ടപ്പെട്ട പൂഞ്ഞാര്‍, പതിനയ്യായിരത്തിനടത്തു വോട്ടു കുറഞ്ഞ ഉടുമ്പന്‍ചോല, തുടങ്ങിയവിടങ്ങളിലാണ് എന്‍.ഡി.എയ്ക്ക് ഏറെ ക്ഷീണമുണ്ടാക്കിയ വോട്ടുചോര്‍ച്ച നടന്നത്.

ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായിരുന്ന നേമത്ത് ഇത്തവണ പതിനയ്യാരിത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചു (15925) വോട്ട് കുമ്മനത്തിനു നഷ്ടപ്പെട്ടതും വലിയ ആഘാതമായി. കോവളം, കുണ്ടറ, സുല്‍ത്താന്‍ബത്തേരി, കളമശ്ശേരി, പാലാ, ഏറ്റുമാനൂര്‍ തുടങ്ങിയവയാണ് പതിനായിരത്തിലേറെ വോട്ടുകുറഞ്ഞ മണ്ഡലങ്ങള്‍. എന്‍.ഡി.എയില്‍ ഏറ്റവും ക്ഷീണമുണ്ടാക്കിയതും തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ്. ആണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസിനാകട്ടെ പത്തൊന്‍പതിനായിരത്തിന് അടുത്ത് വോട്ടുകുറഞ്ഞ കോന്നി, പതിനഞ്ചായിരത്തി എണ്ണൂറ്റി ഒന്‍പത് (15809) വോട്ടുകുറഞ്ഞ കുന്നത്തുനാട്, പതിനഞ്ചായിരത്തി എണ്ണൂറ്റി അറുപത്തിയേഴു (15867) വോട്ടുകുറഞ്ഞ വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങളിലാണ് ഏറ്റവുമധികം വോട്ടുകുറവു സംഭവിച്ചത്. ചിറ്റൂര്‍, ചേലക്കര, പെരുമ്പാവൂര്‍, കുന്നത്തുനാട്, ഉടുമ്പന്‍ചോല, ചെങ്ങന്നൂര്‍, കടുത്തുരുത്തി തുടങ്ങിയവയാണ് പതിനായിരത്തിലധികം വോട്ടു കുറഞ്ഞ മറ്റു മണ്ഡലങ്ങള്‍.

ഇത്തരത്തില്‍ വോട്ടു 'ചോര്‍ച്ച'യില്‍ മാത്രം പരസ്പരം 'ചേര്‍ച്ച'യിലെത്തിയ കോണ്‍ഗ്രസ്-ബി.ജെ.പി. ബാന്ധവത്തെയാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ദേശിച്ചതെന്നു അദ്ദേഹത്തിനു മാത്രമേ അറിയൂ. എന്നാല്‍ വിജയിച്ചുകയറിയെങ്കിലും ഇടതുമുന്നണിക്ക് ഇത്തവണ 36 മണ്ഡലങ്ങളിലാണ് വോട്ടുവിഹിതം 2016-നെ അപേക്ഷിച്ച് കുറഞ്ഞത്. അയ്യായിരത്തിലേറെ വോട്ടുകള്‍ നഷ്ടപ്പെട്ട 20 മണ്ഡലങ്ങളും പതിനായിരത്തിലേറെ വോട്ടുകുറഞ്ഞ 5 മണ്ഡലങ്ങളുമാണ് ഇടതുപക്ഷത്തിന്റെ അക്കൗണ്ടിലുള്ളത്.

ഏതായും പിണറായിയെ തറപറ്റിച്ച് ഭരണം പിടിക്കാന്‍ നിന്ന കോണ്‍ഗ്രസും ഭരണം പിടിച്ചില്ലേല്‍ മുഖ്യ പ്രതിപക്ഷത്തിന്റെ റോളിലേക്കു ഉയരുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്കും കണക്കിന്റെ കളിയിലും തോല്‍വിയുടെ കാര്യത്തിലും സമാനതകളുണ്ടെന്നത് യാദൃശ്ഛികം മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (5 minutes ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (37 minutes ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (59 minutes ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (1 hour ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (1 hour ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (6 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (6 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (6 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (6 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (6 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (6 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (7 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (7 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (7 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (7 hours ago)

Malayali Vartha Recommends