Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

മോദി മന്ത്രിസഭാ വികസനം ഉടന്‍; രണ്ട് മന്ത്രിമാര്‍ പുറത്തേക്ക്, സ്ഥാനം നഷ്ടമാകുന്ന മന്ത്രിമാര്‍ ഇവര്‍; ഇവരാകും മന്ത്രിസഭയില്‍ പുതുതായി എത്തുന്നവര്‍; ഇ ശ്രീധരന്‍ മന്ത്രിസഭയില്‍ ഉണ്ടാകുമോ, ഉറ്റുനോക്കി മലയാളികള്‍

12 JUNE 2021 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

രണ്ടാം മോദി മന്ത്രിസഭാ അതിന്റെ മുഖം മിനുക്കാന്‍ പോകുകയാണ്. ഇതിന് വ്യക്തമായ സൂചന നല്‍കികൊണ്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ച ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, ഹര്‍ദീപ് പുരി എന്നീ കേന്ദ്രമന്ത്രിമാരും പങ്കെടുത്തു.

യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം സുപ്രധാന തിരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടി തയാറെടുക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുന്ന പ്രധാന സാമൂഹിക പദ്ധതിയെക്കുറിച്ചും ചര്‍ച്ച ചെയാനാണ് യോഗമെന്നാണ് ഔദ്യോഗികമായ വിശദീകരണമെങ്കിലും മന്ത്രിസഭാ വികസനം പ്രധാന അജണ്ടയായി ചര്‍ച്ചചെയ്യപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. വൈകിട്ട് 5 മണിക്ക് ആരംഭിച്ച യോഗം രാത്രി 10 വരെ തുടര്‍ന്നു.

കേന്ദ്ര മന്ത്രിസഭയില്‍ പരമാവധി 75അംഗങ്ങള്‍ വരെ ആകാമെന്നിരിക്കെ നിലവില്‍ പ്രധാനമന്ത്രിയെ കൂടാതെ 24 കാബിനറ്റ് മന്ത്രിമാരും 24 സഹമന്ത്രിമാരും 9 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരുമാണുള്ളത്. ഇവരില്‍ പലരും ഒന്നിലധികം വകുപ്പുകളുടെ ചുമതല വഹിക്കുന്നുണ്ട്. മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോള്‍ ചില പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നാണ് ലഭിക്കുന്ന സൂചന. ഈ സ്ഥനത്തേക്ക് എത്തുവര്‍ പ്രധാനമന്ത്രിക്ക് ഏറ്റവും വിശ്വാസമുള്ള ആളുകള്‍ ആയിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

നിര്‍ണായകമായ വകുപ്പുകള്‍ കൈകാര്യം രണ്ട് മന്ത്രിമാര്‍ പുറത്തേക്ക് പോകുമെന്നാണ് സൂചന. മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ ഇവരുടെ മന്ത്രാലയം തകര്‍ത്തുവെന്നാണ് ബി.ജെ.പി നേതൃത്വം വിശ്വസിക്കുന്നത്. ഇതിനേക്കാളും വലിയ തലവേദന മൂന്ന് സുപ്രധാന നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന കാര്യമാണ്. രണ്ട് പേരെ എന്തായാലും ഉള്‍പ്പെടുത്തേണ്ടി വരും. സാധ്യത ഈ മൂന്ന് നേതാക്കള്‍ക്കാണ്.

ഇന്ത്യയിലെ കൊവിഡ് വ്യാപനം മോദി സര്‍ക്കാരിനുണ്ടാക്കിയ തലവേദന ചില്ലറയൊന്നുമല്ല. അന്താരാഷ്ട്ര തലത്തില്‍ വരെ ഇന്ത്യയുടെ പ്രതിച്ഛായ ഇടിഞ്ഞു. ആരോഗ്യ മന്ത്രിയെന്ന നിലയില്‍ ഹര്‍ഷവര്‍ധന്‍ വേണ്ടത്ര മികവ് പുലര്‍ത്തിയില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. സംസ്ഥാനങ്ങളുമായുള്ള ഏകോപനത്തിലും വീഴ്ച്ച സംഭവിച്ചു. ആരോഗ്യ മന്ത്രിയെ മാറ്റുന്നതിലൂടെ നല്ലൊരു സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഹര്‍ഷവര്‍ധന്റെ സ്ഥാനം അതുകൊണ്ട് അപകടത്തിലാണ്.

രണ്ട് പേരുകളാണ് ആരോഗ്യ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഡോ ദേവി ഷെട്ടിയുടെ പേര് പരിഗണിക്കുന്നുണ്ട്. കര്‍ണാടകത്തില്‍ കൊവിഡ് ടാസ്‌ക് ഫോഴ്സിന്റെ ചെയര്‍മാനും, നാരായണ ഹെല്‍ത്തിന്റെ അധ്യക്ഷനുമാണ് അ അദ്ദേഹം. മറ്റൊരാള്‍ സര്‍ബാനന്ദ സോനോവാളാണ്. അസമില്‍ കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ സോനോവാളിന്റെ സര്‍ക്കാര്‍ വിജയം കണ്ടിരുന്നു. അദ്ദേഹത്തെ പരിഗണിക്കാനുള്ള കാരണം അതാണ്.

നിര്‍മലാ സീതാരാമനും മന്ത്രിസ്ഥാനം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഉറപ്പില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരിക്കുകയാണ്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്കും താഴോട്ടാണ്. ഇതാണ് നിര്‍മലയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. നേരത്തെ തന്നെ അവരെ മാറ്റുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പ്രതിരോധ മന്ത്രിയായിരുന്നപ്പോഴുള്ള മികവ് ധനകാര്യ മേഖലയില്‍ അവര്‍ പ്രകടിപ്പിച്ചില്ല എന്നാണ് ബിജെപിയിലെ വികാരം. ദക്ഷിണേന്ത്യയുടെ പ്രതിനിധി എന്ന നിലയിലാണ് നിര്‍മല മന്ത്രിസഭയിലുള്ളത്. അവരെ മാറ്റി പകരമൊരാളെ ദക്ഷിണേന്ത്യയില്‍ നിന്ന് കൊണ്ടുവരുമോ എന്നാണ് അറിയാനുള്ളത്.

സുശീല്‍ കുമാര്‍ മോദിയെ ധനമന്ത്രിയാക്കാന്‍ സാധ്യത ശക്തമാണ്. ബീഹാറില്‍ നിതീഷ് കുമാറിനെ ദുര്‍ബലനാക്കാന്‍ വേണ്ടിയാണ് സുശീല്‍ കുമാര്‍ മോദിയെ അവിടെ നിന്ന് മാറ്റിയത്. അതേ പോലെ അസമില്‍ ഹിമന്ത ശര്‍മയ്ക്ക് മുന്നില്‍ മുട്ടുമടക്കിയാണ് സോനോവാളിനെയും മാറ്റിയത്. സോനോവാളിനെ പ്രധാന പദവികള്‍ ഏല്‍പ്പിക്കാന്‍ മോദിക്ക് താല്‍പര്യമുണ്ട്. മുഖ്യമന്ത്രി സ്ഥാനം പോയാലും മികച്ച വകുപ്പ് തന്നെ കേന്ദ്രത്തില്‍ സോനോവാളിന് നല്‍കണമെന്ന് അമിത് ഷായും കരുതുന്നു.

കേന്ദ്ര മന്ത്രിസഭയിലേക്ക് ഇ ശ്രീധരന്‍ വരുമോ ഇല്ലയോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. തന്നെ മന്ത്രിയാക്കാന്‍ നേരത്തെ തന്നെ ശ്രമമുണ്ടായിരുന്നുവെന്ന് കേരളത്തിലെ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അത് നിരസിക്കുകയായിരുന്നുവെന്ന് അദ്ദേഹവും പറഞ്ഞിരുന്നു. ഇത്തവണ അത്തരമൊരു അവസരം ലഭിച്ചാല്‍ അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കനാണ് സാധ്യത. അതേസമയം ഊഴം കാത്ത് മന്ത്രിസ്ഥാനത്തിനായി കാത്തിരിക്കുന്നവരും ധാരാളം പാര്‍ട്ടിയിലുണ്ട് എന്നതാണ് ശ്രീധരന് മുന്നിലുള്ള വെല്ലുവിളി. അതുകൊണ്ടു തന്നെ ശ്രീധരന് മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും നിര്‍ണായക പദവികള്‍ ലഭിക്കനാണ് സാധ്യത.

ജ്യോതിരാദിത്യ സിന്ധ്യയാണ് പരിഗണനാ പട്ടികയില്‍ മുന്നിലുള്ളത്. ബിജെപിയിലേക്ക് കൂറുമാറിയത് തന്നെ കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തത് കൊണ്ടാണ്. എന്നാല്‍ മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് വരെ സിന്ധ്യയെ തടഞ്ഞുനിര്‍ത്താന്‍ അമിത് ഷായ്ക്ക് സാധിച്ചു. ബിജെപി ഉപതിരഞ്ഞെടുപ്പ് വിജയം നേടിയതോടെ സിന്ധ്യ മന്ത്രിസ്ഥാനത്തിനായി കടുത്ത സമ്മര്‍ദത്തിലാണ്. സിന്ധ്യ വിചാരിച്ചാല്‍ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിനെ താഴെയിടാന്‍ സാധിക്കും. അതുകൊണ്ടുതന്നെ നിര്‍ണായക വകുപ്പ് തന്നെ അദ്ദേഹത്തിന് നല്‍കി കൂടെ നിര്‍ത്താനാണ് ബി.ജെ.പി നേതൃത്വം ആഗ്രഹിക്കുന്നത്.

അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, സുശീല്‍ മോദി എന്നിവരാണ് മുന്‍ഗണനയിലുള്ളത്. അതിന് പുറമേ ബൈജയന്ത് പാണ്ഡ, ഭൂപേന്ദര്‍ യാദവ്, മീനാക്ഷി ലേഖി, ജിവിഎല്‍ നരസിംഹ റാവു എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (5 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (6 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (6 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (6 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (6 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (6 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (6 hours ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (7 hours ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (7 hours ago)

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (8 hours ago)

അന്വേഷണം തുടങ്ങി...!  (8 hours ago)

ചീരഞ്ചിറ സ്‌കൂളിലെ പ്രധാന അധ്യാപിക തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ മരിച്ചു...  (8 hours ago)

വിമാനത്താവളത്തിൽ വൻ സ്വർണവേട്ട...!  (8 hours ago)

കോൺഗ്രസ് ക്യാമ്പിൽ ആശങ്ക വിതറി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.....കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കുക തലസ്ഥാന മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് എന്ന് റിപ്പോർട്ട്  (8 hours ago)

പത്മസരോവരത്തിൽ നിന്നും മഞ്ജുവിനൊപ്പം പടിയിറങ്ങിയത് ദിലീപിന്റെ ആ ഭാഗ്യം! വർഷങ്ങൾക്ക് ശേഷം അത് കണ്ടെത്തി ആരാധകർ  (8 hours ago)

Malayali Vartha Recommends