Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

അനിയത്തിയെ രഹസ്യ കാമുകിയാക്കാൻ തുനിഞ്ഞിറങ്ങിയ ചേട്ടൻ; ഒടുക്കം മറ്റൊരു വിവാഹം കഴിച്ച് കുഞ്ഞനിയത്തി നഷ്ടമാകുമെന്നുള്ള ഭയം കൂടിയതോടെ അവസാനമായി അവളുടെ ശരീരത്തിൽ കാമകൊതി തീർക്കാൻ തന്ത്രപരമായി മെനഞ്ഞെടുത്ത പ്ലാൻ... പീഡിപ്പിച്ച ശേഷം നട്ടെല്ല് ചവിട്ടിയൊടിച്ചും ശ്വാസം മുട്ടിച്ചും അരുംകൊല! ആലപ്പുഴയെ ഒന്നടങ്കം നടുക്കിയ രതീഷ് പൊട്ടിക്കരഞ്ഞും നിലവിളിച്ചും നീറുന്ന കുറ്റബോധത്തോടെ ജയിലിൽ....

28 JULY 2021 08:27 AM IST
മലയാളി വാര്‍ത്ത

സഹോദരിയുടെ വീട്ടില്‍ മരിച്ചനിലയില്‍ നഴ്സിനെ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കാരണമായത് യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സഹോദരീഭര്‍ത്താവിന്റെ സംശയം.

അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. കൊലപ്പെടുത്തുന്നതിന് മുമ്ബ് യുവതിയെ പീഡിപ്പിക്കുകയും മൃതദേഹം മറവുചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

ഭാര്യയുടെ സഹോദരിയാണെങ്കിലും രണ്ടു വര്‍ഷമായി സഹോദരീഭര്‍ത്താവ് കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ രതീഷ് യുവതിയുടെ പിന്നാലെ നടക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സായ യുവതി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ കൊണ്ടുപോയിരുന്നത് രതീഷായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് 6.45നു മെഡിക്കല്‍ കോളജില്‍നിന്നു ജോലി കഴിഞ്ഞു ചേര്‍ത്തലയിലെത്തിയ യുവതിയെ രാത്രിയില്‍ തങ്കിക്കവലയില്‍ എത്തിയപ്പോള്‍ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.

വീട്ടില്‍ വെച്ച്‌ ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള അടുപ്പത്തെക്കുറിച്ചു ചോദിച്ച്‌ മര്‍ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച്‌ ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ യുവതി ബോധരഹിതയായി വീണു.

തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാന്‍ പുറത്തെത്തിച്ചു. അവിടെ വച്ചും ചവിട്ടി. ഇതെത്തുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്.

മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച്‌ മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇങ്ങനെയാണ് മൃതദേഹത്തില്‍ മണല്‍ പുരണ്ടത്. രാത്രി വൈകിയും യുവതി എത്താത്തതിനാല്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിരുന്നു. വീട്ടിലേക്കുള്ള യാത്രയിലാണെന്ന് മറുപടി നല്‍കി.

പിന്നെയും വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടാതായി. താമസിച്ചു വരുമ്ബോള്‍ വിളിച്ചു​ കൊണ്ടുവരാറുള്ള രതീഷിനെ വിളിച്ച​പ്പോള്‍ ആഫോണും കിട്ടാതെ വന്നതോടെയാണ് വീട്ടുകാര്‍ തേടിയിറങ്ങിയത്.

രതീഷിന്റെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സഹോദരിക്ക് വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയായിരുന്നു. വീട്ടില്‍ ആരേയും കാണാതെ വന്നപ്പോഴാണ് രാത്രി വൈകി പൊലീസിനെ വിവരം അറിയിച്ചത്.

പൊലീസ് എത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് തറയില്‍ കിടന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചുണ്ടിനു താഴെ ചെറിയ ചുവപ്പു പാടല്ലാതെ കാര്യമായ പരുക്കുകള്‍ കണ്ടില്ല.

ദേഹത്തു മണല്‍ പറ്റിയിട്ടുണ്ടായിരുന്നു. സംഭവശേഷം കാണാതായ രതീഷിനെ, ശനിയാഴ്ച രാത്രി ഏഴോടെ ചേര്‍ത്തല ചെങ്ങണ്ടയ്ക്കടുത്തുള്ള ബന്ധുവീട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്. പ്രതി പിന്നീട് കുറ്റം സമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends