Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍: ആക്രമണത്തിന് കാരണമായി പ്രതി പറഞ്ഞത് കേട്ട് അമ്പരന്ന് പോലീസ്....

12 FEBRUARY 2023 12:23 PM IST
മലയാളി വാര്‍ത്ത

കേന്ദ്രമന്ത്രി വി. മുരളീധരന്റെ തിരുവനന്തപുരത്തെ ഉള്ളൂരിലെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഏടാട്ട് ചീരാക്കല്‍ പുത്തൂര്‍ ഹൗസില്‍ മനോജ് (46) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നതായി പോലീസ് പറഞ്ഞു. ശനിയാഴ്ച അര്‍ധരാത്രിയില്‍ തമ്പാനൂര്‍ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് മനോജ് പോലീസ് പിടിയിലായത്.

ദീര്‍ഘകാലമായി മാനസിക വൈകല്യമുള്ള ഇയാള്‍ 10 വര്‍ഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലും താമസിച്ചിട്ടുണ്ട്. ആനന്ദ ഭവന്‍ ഹോട്ടലില്‍ സ്റ്റാഫായി മുമ്പ് ജോലി ചെയ്തിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകരുകയും കാര്‍പോര്‍ച്ചില്‍ രക്ത കറയും കണ്ടെത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. മെഡിക്കല്‍ കോളേജ് പോലീസ്, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് മനോജിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഉള്ളൂരിലെ വീട് ആക്രമണത്തിന് ശേഷം നടന്ന് മ്യൂസിയം വരെ പോയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെയാണ് മനോജാണ് ആക്രമണം നടത്തിയതെന്ന് പോലീസിന് മനസ്സിലായത്.

 

ആക്രമണത്തിന് കാരണമായി മനോജ് പറയുന്നത് ഇങ്ങനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപഗ്രഹം വഴി തന്നെ നിരീക്ഷിക്കുന്നു. കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഇതിന് സഹായം ചെയ്യുന്നു. പലവട്ടം മുരളീധരനെ കാണുകയും ഉപഗ്രഹനിരീക്ഷണം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ചെവിക്കൊണ്ടില്ല. ഇതില്‍ ദേഷ്യംപൂണ്ടാണ് മന്ത്രിയുടെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയതെന്ന് മനോജ് പറഞ്ഞു.

പത്തുവര്‍ഷം മുന്‍പാണ് മനോജ് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയത്. മുന്‍പ് ഹോട്ടല്‍ ജീവനക്കാരനായിരുന്നു. കുറച്ചുകാലമായി പ്രത്യേകിച്ച് ജോലിയില്ല. അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ഇയാള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് കിടക്കാറ്. ഇടയ്ക്കിടെ ബി.ജെ.പി. ഓഫീസുകളിലും ഇപ്പോള്‍ ആക്രമണം നടത്തിയ വീട്ടിലും ഇയാള്‍ പോയിട്ടുണ്ട്. പലവട്ടം മുരളീധരനെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിട്ടുണ്ടെന്നുമാണ് വിവരം. ആവശ്യങ്ങള്‍ ഉന്നയിച്ച്, മുരളീധരന്റെ ഭാര്യയ്ക്ക് എഴുതിയ കത്തും പോലീസിന്റെ പിടിയിലാകുമ്പോള്‍ മനോജിന്റെ കൈവശമുണ്ടായിരുന്നു. മനോജിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ മാറ്റേണ്ടതുണ്ടോ എന്ന കാര്യവും തീരുമാനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ത്രിഭാഷാപഠന പദ്ധതി.... മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ  (13 minutes ago)

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം  (39 minutes ago)

കുവൈത്തിൽ നേരിയ ഭൂചലനം.... നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല  (59 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി ഇന്ന് മെയ് 6 ന് വിധി (ഉത്തരവ്) പറയും  (1 hour ago)

മകളുടെ നിക്കാഹിന് പങ്കെടുക്കാനാവാതെ.... പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...  (1 hour ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (2 hours ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (3 hours ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (9 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (9 hours ago)

Malayali Vartha Recommends