Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത ചർച്ചയാവുമ്പോൾ കേരള മുഖ്യമന്ത്രിയുടെ മകളും ചർച്ചയിൽ...?! ഇ ഡി യെ പേടിക്കുന്ന കവിതയും ഇ ഡി ഏതു നിമിഷവും എത്താം എന്ന് കരുതുന്ന വീണയും..?ശക്തികേന്ദ്രങ്ങളായി മാറിയ മുഖ്യമന്ത്രി പുത്രിമാർ...!

17 MARCH 2023 03:48 PM IST
മലയാളി വാര്‍ത്ത

 

 

തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിതയാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ അടക്കം ചർച്ചാവിഷയം. സമാന രീതിയിൽ തന്നെയാണ് കേരള മുഖ്യമന്ത്രിയുടെ മകൾ വീ ണ വിജയനും ചർച്ചയാവുന്നത്.ഒരുപക്ഷേ ഇതുപോലെ ഏറെ ശ്രദ്ധ നേടും വിവാദ വാർത്തകളുമായി കൂട്ടി വായിക്കപ്പെടുകയും ചെയ്ത് മറ്റ് മുഖ്യമന്ത്രി മാരുടെ പെൺ മക്കൾ ഇല്ലെന്നു തന്നെ പറയാം..വീണ വിജയൻറെ പഠനം മുതൽ വാർത്തകിൽ ഇടം പിടിച്ചിരുന്നു.

 

 

 

 

പഠിക്കാൻ ശരാശി വിദ്യാർത്ഥിയായിരുന്ന വീണ മാതാ അമൃതാനന്ദമയി നടത്തുന്ന കോയമ്പത്തൂരിലെ സ്വാശ്രയ കോളജിലാണ് പഠിച്ചത്. സിപിഎമ്മിന്റെ സ്വാശ്രയ സമരം കൊടുമ്പിരുകൊള്ളുന്ന കാലമാണിതെന്ന് ഓർക്കണം. ബർലിൻ കുഞ്ഞനന്തൻ നായർ എഴുതിയ 'ഒളിക്യാമറകൾ പറയാത്തത്' എന്ന ആത്മകഥയിലെ 'ദഹിക്കാതെ പോയ ഊണ്' എന്ന അദ്ധ്യായത്തിൽ ഇക്കാര്യം പറയുന്നുണ്ട്. കൊലിയക്കോട് കൃഷ്ണൻ നായർ മുഖേന സീറ്റുറപ്പിക്കാനുള്ള ശ്രമം വിഫലമായതോടെ, എ.കെ.ജി സെന്ററിൽ നിന്ന് ബർലിൻ കുഞ്ഞനന്തൻ നായർ മുഖേന ക്യാപ്റ്റൻ കൃഷ്ണൻ നായരുമായി ബന്ധപ്പെട്ടാണ് കോയമ്പത്തൂർ അമൃതാകോളിൽ വീണക്ക് സീറ്റ് ഉറപ്പിച്ചത്. 2000 ജൂലൈയിലാണ് സംഭവം. ഇതിനായി പിണറായിയും കുടുംബവും നേരിട്ടാണ് കോയമ്പത്തൂരിൽ എത്തിയത്. വൻ ബിസിനസുകാരനും വ്യവസായിയുമായ വരദരാജനാണ് പിണറായിക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത് എന്ന് ബർലിൻ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 

 

പഠനത്തിനശേഷം , ദീർഘകാലം പ്രമുഖ വ്യവസായി രവി പിള്ളയുടെ കമ്പനിയിലാണ് വീണ ജോലി ചെയ്തത്. ഇത് അക്കാദമിക്ക് കഴിവിന്റെ പുറത്താണോ അതോ പിണറായിയുടെ സ്വാധീനം കൊണ്ട് ആണോ എന്നാണ് വിമർശകരുടെ ചോദ്യം. നേരത്തെ സ്പിങ്ളർ വിവാദം ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മകളായ വീണയുടെ എക്സാലോജിക്ക് ഐടി കമ്പനി സംശയത്തിന്റെ മുനയിൽ ആയിരുന്നു. ഇതിനിടെ കമ്പനിയുടെ വെബ്സൈറ്റ് സസ്പെൻഡ് ചെയ്യപ്പെട്ടു. ഇതെല്ലാം സംശയങ്ങൾ വർധിപ്പിച്ചു. മാത്രമല്ല തുടർച്ചയായി നഷ്ടത്തിലായ ഈ കമ്പനിക്ക് ധനലക്ഷ്മി ബാങ്ക് ലക്ഷങ്ങൾ ലോൺ എങ്ങനെ കൊടുത്തുവെന്നതും വിവാദമായിട്ടുണ്ട്. തുടർച്ചയായ നഷ്ടം കാണിച്ച കമ്പനി പിണറായി മുഖ്യമന്ത്രിയയ ആദ്യ വർഷത്തിലാണ് പൊടുന്നനെ ലാഭം ഉണ്ടാക്കിയത്.

 

 

 

അതിനിടെ വീണ തൈക്കണ്ടിയിൽ കമ്പനി രജിസ്‌ട്രേഷൻ ചെയ്തിരിക്കുന്നത് സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെജി സെന്ററിന്റെ പേരിലാണെന്നും വാർത്തകൾ പുറത്തുവന്നു. ഇത് മുഖ്യമന്ത്രി ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ ഐടി കമ്പനിയുടെ രജിസ്‌ട്രേഷന് രജിസ്ട്രാർക്ക് നൽകിയിരിക്കുന്ന വിലാസം വീണാ തൈക്കണ്ടിയിൽ, പിണറായി വിജയന്റെ മകൾ, എകെജി സെന്റർ, പാളയം എന്നാണ്. കമ്പനി ഉടമസ്ഥതയ്ക്ക് വീണയുടെ നോമിനിയാക്കി മാറ്റിയിട്ടുള്ള അമ്മ കമല വിജയൻ തലശേരി മേൽവിലാസം നൽകിയപ്പോൾ, സിപിഎം ബന്ധങ്ങൾ ഐടി വ്യവസായത്തിൽ പ്രയോജനപ്പെടുത്തുകയെന്ന ദുരുദ്ദേശ്യത്തോടെ പാർട്ടി കേരള ആസ്ഥാനമായ എകെജി സെന്റർ വിലാസം ഉൾപ്പെടുത്തുകയായിരുന്നെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

 

 

 

ആരംഭം കുറിച്ച 2014ലെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ എക്‌സലോജിക് കമ്പനി അസാധാരണ ലാഭത്തിലേക്ക് കുതിച്ച് ഉയരുകയായിരുന്നു. ബംഗലൂരു ആസ്ഥാനമെങ്കിലും ഐടി കമ്പനിയുടെ ഇടപാടുകാരിൽ മലയാളികൾ ഏറെയുണ്ട്. അതായത് അച്ഛൻ കേരളത്തിലെ ഐ ടി മന്ത്രി, മകൾ ഐ ടി കമ്പനി ഉടമ, അമ്മ അതെ കമ്പനിയുടെ നോമിനി. നഷ്ടത്തിലായിരുന്ന കമ്പനി, പിണറായി മുഖ്യമന്ത്രിയായ മൂന്ന് വർഷത്തിനിടെ നേടിയത് ഞെട്ടിക്കുന്ന വളർച്ച. ഇതിലൊന്നും ഒരു ദുരൂഹതയും ഇല്ലേ എന്നാണ് വിമർശകർ ചോദിക്കുന്നത്. ഈ കമ്പനിക്ക് കരിമണൽ കർത്ത എന്ന ശശിധരൻ കർത്തയുടെ എംപവർ ഇന്ത്യ എന്ന കമ്പനിയുമായും ബന്ധമുണ്ടെന്നും അക്ഷേപം ഉണ്ടായിരുന്നു. ഇതിനിടെയാണ് സ്വപ്നയുടെ വിവാദം വന്നത്.

 

 

 

 

 

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അഭിമുഖീകരിക്കുന്ന മദ്യ അഴിമതിയിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ വനിതയാണ് കൽവകുന്ത്ല കവിത (ജനനം 13 മാർച്ച് 1978) നിലവിൽ 2020 മുതൽ നിസാമാബാദിലെ ലെജിസ്‌ലേറ്റീവ് കൗൺസിൽ അംഗമായി സേവനമനുഷ്ഠിക്കുന്നു. അവർ ഭാരത് രാഷ്ട്ര സമിതി അംഗമാണ് . [1] 2014 മുതൽ 2019 വരെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ പാർലമെന്റ് അംഗമായി അവർ പ്രതിനിധീകരിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളാണ് . 2023 മാർച്ച് 9 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യപ്പെടുന്ന ഡൽഹി മദ്യ കുംഭകോണത്തിൽ കുറ്റാരോപിതയായ യുവതിയെ മാർച്ച് 16 ന് മദ്യത്തിന്റെ പേരിൽ കുംഭകോണം നടത്തിയതിനും പൊതു പണം കൊള്ളയടിച്ചതിനുമുള്ള തെളിവുകളുടെ യഥാർത്ഥ സത്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (19 minutes ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (27 minutes ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (32 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (41 minutes ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (2 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (2 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (2 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (2 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (4 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (4 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (4 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (4 hours ago)

Malayali Vartha Recommends