Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്

മഞ്ജുവാര്യര്‍ തുറന്നെഴുതുന്നു; കാപട്യത്തിന്റ മൂടി അഴിഞ്ഞുവീണു

21 FEBRUARY 2017 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

കേരള മണ്ണില്‍ ഇനിയും സ്ത്രീകളുടെ കണ്ണീര്‍ വീഴാതിരിക്കാന്‍ ഓരോ മലയാളിയും ജാഗ്രത പുലര്‍ത്തണം. മലയാളി, കേരളം തുടങ്ങിയ വാക്കുകള്‍ക്കുള്ളില്‍ നാം മൂടിവെച്ചിരുന്ന കാപട്യം കെട്ടഴിഞ്ഞു വീണിരിക്കുന്നു. നാം നമ്മെത്തന്നെ തുറന്നുകാട്ടിയിരിക്കുന്നു. അഭിമാനം നഷ്ടമായത് മലയാളിസമൂഹത്തിനാണ്. സ്ത്രീയും പുരുഷനും പരസ്പരം തീര്‍ത്ത വിശ്വാസങ്ങളുടെ ബലത്തിലാണ് സമൂഹവും അതിനകത്തെ പ്രവര്‍ത്തനങ്ങളും മുന്നോട്ടു പോകുന്നത്. ഈ വിശ്വാസമാണ് തകര്‍ന്നുപോകുന്നത്.

പ്രിയ സഹപ്രവര്‍ത്തകക്ക് നേരിട്ട ദുരന്തം നമ്മുടെ നാടിനെക്കുറിച്ച് കൂടുതല്‍ ഗൗരവമായ ചിന്തകളിലേക്ക് നയിക്കേണ്ടിയിരിക്കുന്നു. സാമൂഹിക സുരക്ഷയെക്കുറിച്ച് വലിയ വായില്‍ നാം പറഞ്ഞിരുന്ന വാക്കുകള്‍ പാഴാണെന്നതിന് ഈ സംഭവവും അടിവരയിടുന്നു. വിദ്യാഭ്യാസസാംസ്‌കാരിക മേഖലയില്‍ രാജ്യത്തിന് മാതൃകയെന്നും, സ്ത്രീസാമൂഹിക സുരക്ഷയില്‍ മുന്‍പന്തിയിലെന്നുമുള്ള കേരളീയന്റെ അഭിമാനത്തിനു മേലുള്ള ഇരുമ്പുകൂടംകൊണ്ടുള്ള അടിയാണിത്. സെലിബ്രിറ്റിയായ ഒരാള്‍പോലും ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്പൂര്‍വ്വമാതൃകകളില്ലാത്ത കാര്യമാണ്. കേരള മോഡല്‍ എന്ന സങ്കല്പത്തിനേറ്റ ക്ഷതമാണിത്.

കേരളത്തെക്കുറിച്ച് നാം പുലര്‍ത്തുന്ന പ്രതീക്ഷകള്‍ക്കു മുകളിലാണ് സ്ത്രീസമൂഹം അവരുടെ തൊഴില്‍-സാമൂഹിക ബന്ധങ്ങളെ കെട്ടിപ്പടുത്തിരുന്നത്. ആ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റുകൂടാ. കൂടുതല്‍ ശോഭനമായ പ്രതീക്ഷകളിലേക്ക് നമ്മുടെ കേരളത്തെ ഉയര്‍ത്തിക്കൊണ്ടുപോകാന്‍ ഇപ്പോള്‍ സംഭവിച്ചതടക്കമുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ നമുക്കാകണം. രാഷ്ട്രീയ-സാംസ്‌കാരിക-അധികാര മേഖലയുടെ ഇച്ഛാപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ഇതിനായി നടക്കേണ്ടതുണ്ട്.ഇപ്പോള്‍ എന്റെ സഹപ്രവര്‍ത്തകക്ക് മുഴുവന്‍ കേരളവും നല്കിയ പിന്തുണ ആത്മാര്‍ഥമാണെങ്കില്‍ ഈ സംഭവത്തിന് പിറകിലുള്ള ക്രിമിനല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിലും ജാഗ്രതയോടെ നാം നിലയുറപ്പിക്കണം. പ്രൊഡക്ഷന്‍ ഡ്രൈവര്‍മാരുമായി പതിവായി സഞ്ചരിക്കുന്നത് എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും ജോലിയുടെ ഭാഗമാണ്. ഒരുപാടു തവണ അര്‍ധരാത്രിയില്‍ ഞങ്ങള്‍ക്ക് അവരോടൊപ്പം സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്, അവരെല്ലാംതന്നെ ഞങ്ങളോട് ബഹുമാനത്തോടെയാണ് ഇടപഴകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ എന്റെ സുഹൃത്തിന് സംഭവിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉറപ്പിച്ചുപറയാനാകും. അവരുടെ വണ്ടിയില്‍ ഒരു വാന്‍ വന്നിടിക്കുക, അതിനുശേഷം വഴക്കുണ്ടാകുക, അവരുടെ വാഹനത്തിലേക്ക് അതിക്രമിച്ചുകയറുക, ബ്‌ളാക്ക് മെയില് ചെയ്യാനായി ഉപദ്രവിക്കുക ഇതെല്ലാം ക്രിമിനല്‍ ബന്ധങ്ങള്‍ ഉള്ള ആളുകളുടെ പദ്ധതികളുടെ ഭാഗമാണ്. ഇതെല്ലാം ഭീതിജനകമാണ്, വിശദമായി അന്വേഷിക്കേണ്ടതാണ്, ഇതിന ഉള്‍പ്പെട്ട എല്ലാവരും ശിക്ഷിക്കപ്പെടേണ്ടതും ആണ്. എന്നാലേ കേരളത്തിലെ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുകിട്ടൂ. ഇനിയൊരു കണ്ണീര്‍ വീഴാതിരിക്കാന്‍ ഈ ജാഗ്രത അനിവാര്യമാണ്.

ചലച്ചിത്ര നിര്‍മാണമുള്‍പ്പെടുന്ന കലാ-സാംസ്‌കാരിക മേഖലയിലേക്ക് ക്രിമിനലുകള്‍ നുഴഞ്ഞുകയറുന്നുവെന്ന യാഥാര്‍ഥ്യത്തിലേക്കുകൂടി ഈ ദുരന്തം നമ്മുടെ കണ്ണുതുറപ്പിക്കുന്നു. ചലച്ചിത്ര നിര്‍മ്മാണത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും പ്രേക്ഷകരുള്‍പ്പെടുന്ന പൊതുസമൂഹവും ഇക്കാര്യത്തില്‍ ഉണര്‍ന്നിരിക്കണം. സ്വാതന്ത്ര്യത്തെക്കുറിച്ചും ആവിഷ്‌ക്കാരത്തിന്റെ ആകാശങ്ങളെക്കുറിച്ചുമുള്ള നമ്മുടെ പ്രതീക്ഷകള്‍ക്കു മേലാണ് ആത്യന്തികമായി ഇത്തരമൊരു ക്രിമിനല്‍വത്കരണഭീതി ഉയര്‍ന്നിരിക്കുന്നത്. ആവിഷ്‌ക്കാരത്തിന്റെ തുറസ്സുകളാണ് പ്രതീക്ഷനിര്‍ഭരമായ നാളെയുടെ കാതല്‍. അത് നഷ്ടമാകുന്നതോടെ നമ്മുടെ പ്രശോഭനമായ നാളെകളെക്കൂടിയാണ് ഇല്ലാതാവുക. ലോകത്തോളം രാജ്യത്തെ ഉയര്‍ത്തിയ ഒട്ടേറെ ചലച്ചിത്ര ശ്രമങ്ങള്‍ക്ക് വേദിയായ നാടാണ് കേരളം.സ്വതന്ത്രവും നിര്‍ഭയവും സുതാര്യവുമായ ഒരു ചലച്ചിത്ര സംസ്‌കാരത്തിന്റെ കൂടി ഉല്പന്നങ്ങളാണ് ഇവയെല്ലാം. രാജ്യത്തിനും കേരളത്തിനും അഭിമാനമായ ഈ ചലച്ചിത്ര പാരമ്പര്യത്തിന്റെ മുഖത്ത് കരിനിഴല്‍ വീഴാന്‍ നാം അനുവദിച്ചുകൂടാ. അതിനാല്‍, എന്റെ സഹപ്രവര്‍ത്തകയും കേരളത്തിന്റെ പ്രിയങ്കരിയുമായ ഒരു നടിക്കു നേരെയുണ്ടായ അതിനീചമായ ആക്രമണത്തിന് പിറകിലുണ്ടായ ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. അതുവഴി ഇത്തരമൊരു ക്രൂരകൃത്യത്തിന് പിറകിലുള്ള മുഴുവന്‍ പേരെയും കണ്ടെത്തി അര്‍ഹമായ ശിക്ഷ നല്കാനും ഉത്തരവാദപ്പെട്ടവര്‍ തയാറാകണം.

സ്ത്രീയോട് മാന്യമായി പെരുമാറാനും തൊഴില്‍-സാമൂഹിക ഇടങ്ങളില്‍ അവരെ ബഹുമാനിക്കാനും കഴിയുന്ന സംസ്‌കാരം വളര്‍ന്നുവരേണ്ടിയിരിക്കുന്നു. ഇതിന് ഭംഗം വരുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ആവിഷ്‌കാരങ്ങളും ഉണ്ടാകുന്നില്ലെന്ന് കല-സാംസ്‌കാരിക ലോകം ഉറപ്പാക്കേണ്ടിയിരിക്കുന്നു. സ്ത്രീയുടെ അന്തസ്സിന് കോട്ടം വരുത്തുന്ന ആവിഷ്‌കാരങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ ഭാഗഭാക്കാകില്ലെന്നും ഉറപ്പാക്കാനും കല-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉറപ്പാക്കണം. തങ്ങളിലൊരാള്‍ക്കുണ്ടായ ദുരന്തത്തിന്റെമ കൂടി പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ ആത്മവിമശനത്തിനും ഗൗരവമുള്ള പുനരാലോചനകള്‍ക്കും ചലച്ചിത്ര ലോകവും തയാറാകേണ്ടിയിരിക്കുന്നു.

ഈ വിഷയത്തില് എന്െറ സഹപ്രവര്ത്തകയുമായി ബന്ധപ്പെടുകയും കേസന്വേഷണത്തെക്കുറിച്ച് ഉറപ്പു നല്കുകയും ചെയ്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‌കൈയില് പ്രതീക്ഷയുണ്ട്. സംഭവത്തിലെ പ്രതികളെ മുഴുവന് നിയമത്തിനു മുന്നില് കൊണ്ടുവന്ന് തക്ക ശിക്ഷ നല്കാന് കഴിഞ്ഞാല് കേരളത്തിലെ സ്ത്രീജനങ്ങള്ക്ക് ആത്മവിശ്വാസം തിരിച്ചുപിടിക്കാന് അത് സഹായകമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (21 minutes ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (43 minutes ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (1 hour ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (1 hour ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (5 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (5 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (6 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (6 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (6 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (6 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (6 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (6 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (6 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (7 hours ago)

Malayali Vartha Recommends