വിനോദസഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി മുന്നാര്‍ കാട്ടനക്കുട്ടം
വിനോദസഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി മൂന്നാര്‍ ടൗണിനു സമീപം കാട്ടാനക്കൂട്ടമിറങ്ങി. കൊച്ചി-മധുര ദേശീയപാതയില്‍ മൂന്നാര്‍ ഗവണ്മെന്റ് കോളേജിനുസമീപമുള്ള തേയിലത്തോട്ടത്തിലാണ് കാട്ടാനക്കൂട്ടമെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. കൊമ്പന്റെ നേതൃത്വത്തില്‍ അഞ്ച് വലിയ ആനകളും രണ്ട് കുട്ടികളുമായിരുന്നു സംഘത്തില്‍. റോഡിനുതാഴെ മരത്തിന്റെ ചില്ലകള്‍ ഒടിച്ചുതിന്നും കുഞ്ഞുങ്ങള്‍ക്ക് നല്‍കിയും നിലയുറപ്പിച്ച കാട്ടാനകളെ കാണാന്‍ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ തടിച്ചുകൂടി. ഒരുമണിക്കൂറോളം റോഡിനുതാഴെ നിന്നശേഷം കാട്ടാനകള്‍ സമീപത്തെ കാട്ടിലേക്ക് മറഞ്ഞു. വാഹനങ്ങള്‍ നിര്‍ത്തി വിനോദസഞ്ചാരികള്‍ ഇറങ്ങിയതോടെ ഗതാഗതതടസ്സമുണ്ടായി.
https://www.facebook.com/Malayalivartha