Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സുധീരന്‍ വന്നു കുടിയും നിന്നു... കുടിയന്മാരുടെ രണ്ടടി മുട്ടിച്ച സുധീരന്‌ വീട്ടമ്മമാരുടെ കൈയ്യടി

09 MAY 2014 09:24 AM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

മദ്യം വിഷമാണുണ്ണി അത്‌ കുടിക്കരുത്‌ എന്ന്‌ വലിയ പരസ്യ വാചകത്തോടൊപ്പം കുടിയന്മാരെ ആവോളം കുടിപ്പിച്ച്‌ പ്രോത്സാഹിപ്പിക്കുന്ന മനസാണ്‌ കാലാകാലങ്ങളിലെ സര്‍ക്കാരുകളുടെ നയം. അത്‌ കൊണ്ട്‌ തന്നെ കുടിയന്മാരെ കുളിപ്പിച്ചു കിടത്തുന്ന എക്‌സൈസ്‌ വകുപ്പിന്റെ മന്ത്രിയാകുന്നവനും ഒരു യോഗമാണ്‌. മേലനങ്ങാതെ ഇത്രയം തുട്ടുകള്‍ ഒരുമിച്ച്‌ പോക്കറ്റില്‍ വരുന്ന മറ്റൊരു വകുപ്പ്‌ ഇല്ല തന്നെ.
ഒരാള്‍ എക്‌സൈസ്‌ മന്ത്രിയാകുന്നതോട്‌ കൂടി നാട്ടിലെ പ്രമാണികളായ മദ്യ ലോബികളെല്ലാം ചുറ്റും കൂടി തല ചൊറിയും. സഹായിച്ചില്ലെങ്കിലും ഉപദ്രപിക്കരുത്‌ എന്ന ഒറ്റ കണ്ടീഷനില്‍ അവര്‍ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും അവര്‍ക്ക്‌ പ്രിയപ്പെട്ടതെല്ലാം ഒരുക്കും. ഇതിന്‌ പുറമേ ലോക്കല്‍ പോലീസ്‌ മുതലുള്ളവര്‍ക്കുള്ള മാസപ്പടി വേറെ. അങ്ങനെ മന്ത്രിക്കും സന്തോഷം, എക്‌സൈസ്‌കാര്‍ക്കും സന്തോഷം, ലോക്കല്‍ പോലീസിനും സന്തോഷം, മദ്യ മുതലാളിമാര്‍ക്കും സന്തോഷം. അവരുടെ ആകെക്കൂടെയുള്ള ആ സന്തോഷത്തില്‍ കുടിയന്മാര്‍ക്ക്‌ ബഹു സന്തോഷം.
പക്ഷെ ഈ ഒരു സന്തോഷം പണ്ടില്ലായിരുന്നു. മുമ്പൊക്കെ രണ്ടെണ്ണം അടിക്കണമെങ്കില്‍ തലയില്‍ മുണ്ടിട്ട്‌ പാത്തും പതുങ്ങിയും ഓലക്കുടിലുകളില്‍ പോകണമായിരുന്നു. ഇടയ്‌ക്ക്‌ കണ്ണും കരളും പോയവനെ ഓര്‍ത്ത്‌ കരയാന്‍ അവനവന്റെ കുടുംബം മാത്രമായി. കുടിയന്മാരുടെ ഈ ധര്‍മ്മ സങ്കടം കണ്ട്‌ ജനകീയ സര്‍ക്കാരിന്‌ കണ്ണു നിറഞ്ഞു. അവര്‍ നാറ്റമുള്ള ആ ചാരായത്തേയും വാടകളേയും ആട്ടിപ്പായിച്ച്‌ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിദേശ മദ്യങ്ങളെ ഇറക്കുമതി ചെയ്യാതെ ഇവിടെ തന്നെ തട്ടിക്കൂട്ടി ആകര്‍ഷകമായി ചില്ലിട്ടുവെച്ചു. മാന്യമായി രണ്ടെണ്ണം വിടാന്‍ എല്ലാ ഓണം കേറാ മൂലകളിലും ബാറുകളായി. പറമ്പുകളിലോ വണ്ടികളിലോ വീടുകളിലോ അടിച്ച്‌ തെറിവിളിക്കാന്‍ സൗകര്യമുള്ളവര്‍ക്കായി വിബറേജസ്‌ കോര്‍പറേഷനുകളുമായി. അങ്ങനെ കേരളത്തില്‍ മദ്യം മാന്യവത്‌കരിക്കപ്പെട്ടു.
നാല്‌ തൂണും ഒരു ഷട്ടറുമുള്ള എല്ലാവരും ബാര്‍ലൈസന്‍സ്‌ നേടാന്‍ മന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും പുറകെ നെട്ടോട്ടമായി. കുടിക്കാന്‍ വരുന്നവര്‍ക്ക്‌ ബാറുകള്‍ ടു സ്റ്റാറാണോ ഫൈവ്‌ സ്റ്റാറാണോ എന്നൊന്നും നോക്കാന്‍ നേരമില്ല. അരണ്ട വെളിച്ചത്തില്‍ രണ്ടെണ്ണം അടിക്കണം. ഇരിക്കാന്‍ സീറ്റില്ലാതെ മൂത്രപ്പുരയുടെ സ്‌മെല്ലോടെ നിന്ന്‌ രണ്ടെണ്ണം വീശി സ്ഥലം കാലിയാക്കും. പരാതിയുമില്ല, പരിഭവവുമില്ല. പക്ഷെ ഈ സ്റ്റാര്‍ പഹയന്മാര്‍ സ്റ്റാറിന്റെ എണ്ണം കണക്കാക്കിയാണ്‌ കാശ്‌ കൊള്ളയടിക്കുന്നതെന്ന്‌ ആരും ശ്രദ്ധിക്കാറുമില്ല. മാന്യമായി രണ്ടെണ്ണം വിടണമെന്നു മാത്രം.
കേരളത്തില്‍ പരാതി പറയാത്ത ഒരേയൊരു വര്‍ഗമാണ്‌ ഈ കുടിയന്മാര്‍ . സര്‍ക്കാര്‍ എത്ര വേണോ വില കൂട്ടിക്കോ. മഴയത്തോ വെയിലത്തോ എത്ര വേണമോ ക്യൂവും നില്‍ക്കാം.
അങ്ങനെ അഭംഗുരം തുടര്‍ന്നു വന്ന ബാര്‍ ലൈസന്‍സിന്റെ കാലാവധി തീര്‍ന്നത്‌ ഈ സുധീര യുഗത്തിലായത്‌ ഒരു ദൈവ നിയോഗമാണോ എന്തോ? സുധീരന്റെ വരവ്‌ ഗൗനിക്കാതെ നിലവാരമില്ലാത്ത ബാറുകള്‍ക്കെല്ലാം പ്രവര്‍ത്തനാനുമതി നല്‍കാനൊരുങ്ങിയ എക്‌സൈസ്‌ മന്ത്രി കെ ബാബുവിനേയും ഉമ്മന്‍ ചാണ്ടിയേയും സുധീരന്‍ മൂക്കുകയറിട്ടു. ഇതിനിടെ മദ്യ രാജാക്കന്മാര്‍ പല വിധ കളികള്‍ കളിച്ചു. ലൈസന്‍സ്‌ തരൂ കൂടിയന്മാരുടെ കാശ്‌ കൊള്ളയടിച്ച്‌ പിന്നീട്‌ സൗകര്യപൂര്‍വം നിലവാരം കൂട്ടാമെന്ന്‌ പറഞ്ഞു നോക്കിയെങ്കിലും നോ രക്ഷ.
എല്ലാവശത്തു നിന്നുമുള്ള എതിര്‍പ്പുകളേയും അവഗണിച്ച്‌ ഉറച്ചു നിന്ന സുധീരന്റെ ഈ പ്രവൃത്തി സാധാരണക്കാരുടേയും ഒപ്പം കുടിയന്മാരുടേയും കൈയ്യടി നേടി. അല്‍പം കാത്തിരുന്നാലും സുഖിച്ച്‌ കുടിക്കാമല്ലോ എന്ന്‌ സ്വയം ആശ്വസിച്ച കുടിയന്മാരും കുറവല്ല.
സുധീരന്റെ ഈ സുധീരമായ തീരുമാനം പല മുഴുക്കുടിയന്മാരുടേയും കുടി കുറപ്പിച്ചു എന്നാണ്‌ കണക്കുകള്‍ കാണിക്കുന്നത്‌. കേരളത്തിലെ മദ്യ ഉപയോഗവും മദ്യാസക്തിയും കാര്യമായി കുറഞ്ഞു. സംസ്ഥാനത്ത്‌ 418 ബാറുകള്‍ അടച്ചിട്ടതോടെ കേരളത്തിലെ ആകെ മദ്യത്തിന്റെ ഉപഭോഗത്തില്‍ 9,63,000 ലിറ്ററിന്റെ കുറവുണ്ടായി.

തൊട്ടടുത്ത്‌ ബാറുകള്‍ ഇല്ലാത്തതിനാല്‍ വിബറേജസില്‍ ക്യൂ നില്‍ക്കാനുള്ള നാണം കാരണം പലരും കുടി ഉപേക്ഷിച്ചു. അല്ലെങ്കില്‍ രാവിലെ ജോലിക്ക്‌ പോകുന്നതിനു മുമ്പ്‌ രണ്ടെല്ലം, ഉച്ചയ്‌ക്ക്‌ ഉച്ചയൂണ്‌ ദഹിക്കാന്‍ ഓഫീസില്‍ നിന്നും മുങ്ങി രണ്ടെണ്ണം, വൈകിട്ട്‌ വീട്ടിലെത്തുന്നതിന്‌ മുമ്പ്‌ രണ്ടെണ്ണം. ഇതിനു പുറമേയാണ്‌ വ്യാജമദ്യം ഒഴുകുമെന്നും വാടയടിച്ചാല്‍ കണ്ണു പോകുമെന്നുമുള്ള മുന്നറിയിപ്പും. എന്തായാലും ഇങ്ങനെയുള്ള ഈ രണ്ടെണ്ണമാണ്‌ സുധീരന്‍ വേനല്‍ മഴയേടൊപ്പം ഒഴുക്കിക്കളഞ്ഞത്‌. ആദ്യമൊക്കെ രണ്ടെണ്ണം കിട്ടാത്തതില്‍ തൊണ്ട വരണ്ടെങ്കിലും പതിയെ അത്‌ ശീലമായി. അതെ പലരും മദ്യത്തിനോട്‌ താല്‍ക്കാലികമായെങ്കിലും ഗുഡ്‌ബൈ പറയുകയാണ്‌.

ആരു വിചാരിച്ചാലും എന്നെ നന്നാക്കാന്‍ നോക്കേണ്ട എന്ന മനോഗതിയുള്ള ഗൃഹനാഥന്റെ ഈ നല്ലനടപ്പില്‍ മനസാ സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്‌. ഭാര്യയും മക്കളും മറ്റ്‌ കുടുംബാംഗങ്ങളും. ബഹളമില്ല, അട്ടഹാസമില്ല, വെല്ലുവിളിയില്ല, കൈയ്യില്‍ കാശുണ്ട്‌. എവിടേയും മനസമാധാനം. ഇപ്പോള്‍ അവരുടെ മനസില്‍ സുധീരനാണ്‌ താരം. അവര്‍ അറിയാതെ മന്ത്രിക്കുന്നു, സുധീരന്‍ കീ ജയ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (3 minutes ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (3 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (3 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (3 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (3 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (3 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (3 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (4 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (4 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (4 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (4 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (4 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (4 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (4 hours ago)

പ്രതീക്ഷയേകി ഇസ്രോ  (5 hours ago)

Malayali Vartha Recommends