ടി20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്..

ടി20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്. പ്രഥമ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയത്.
ആദ്യമായി ഫൈനലിലെത്തുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ രാത്രി എട്ട് മണി മുതലാണ് മത്സരം നടക്കുക..
ലോകകപ്പിലെ മറ്റ് മത്സരങ്ങള്‍ക്ക് സമാനമായി ഫൈനലിനും മഴ ഭീഷണിയുണ്ട്.ദിവസം മുഴുവന്‍ നീണ്ടുനിന്നേക്കാമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനമാണ് കാരണം. പ്രാദേശിക സമയം രാവിലെ 10.30-നാണ് മത്സരം. പകല്‍സമയത്ത് 46 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസത്തില്‍ രണ്ട് മണിക്കൂര്‍ സമയം മഴയുണ്ടാവുമെന്നുമാണ് പ്രവചനം.
https://www.facebook.com/Malayalivartha